മാറരുതേ മുഖം മറയ്ക്കരുതേ-തള്ളരുതെന്നെ തള്ളരുതേ-2
മരുഭൂവാം ഇഹത്തില്‍ ഞാന്‍ അഭയാര്‍ത്ഥി
കരങ്ങളില്‍ ജലമില്ല കുടിപ്പാനായ്
അടുത്തെങ്ങും തണലില്ല വസിപ്പാനായ്
അവിടെയും തിരുമുഖം മറയ്ക്കരുതെ മാറരു….
ഒരിക്കലീ ജഗത്തെയും ജഡത്തേയും
പിരിയുമ്പോള്‍ ആരുണ്ടെന്നെ നടത്താന്‍
ഒരിക്കലും പിരിയാതെ അടുത്തിരിപ്പാന്‍
വന്‍കൃപയും തിരുമുഖവും തന്നെ മാറരു….
ധനശിഷ്ടം കരുതുന്ന ധനവാന്മാര്‍
കുഞ്ഞുങ്ങള്‍ക്കായതു കരുതുമ്പോള്‍
കേവലം ഒരു ചെറു പൈതല്‍പോല്‍
കാലചക്രം ഗതി അറിയുന്നില്ല മാറരു….
പറക്കുന്ന പറവകള്‍ക്കാഹാരം
നടക്കുന്ന മൃഗങ്ങള്‍ക്കിരയും നീ
കൊടുക്കുന്ന നാഥനെന്നറിവാനായ്
ഹൃദയത്തെ തുറക്കുക ദിനംതോറും മാറരു….
നടുങ്ങുന്നില്ല മനം പതറുന്നില്ല,
പാടുന്നു ഞാന്‍ പക്ഷി പറവയെപ്പോല്‍
കേഴുന്നു ഞാന്‍ തിരുപാദങ്ങളില്‍,
തഴുകിയെന്നെ നിന്‍തിരു പിതൃസ്നേഹം മാറരു….
കരങ്ങളെ നീട്ടുക പ്രിയതാതാ!
നടപ്പിലെന്‍ കാലുകള്‍ വഴുതാതെ
കിടക്കയില്‍ ഹൃദയം പതറാതെ
മരിച്ചാലെന്‍ ജീവിതം തകരാതെ മാറരു….
Maararuthe mukham maraykkaruthe-thallaruthenne thallaruthe-2
Marubhoovaam ihatthil njaan abhayaarththi
karangalil jalamilla kutippaanaayu
adutthengum thanalilla vasippaanaayu
avideyum thirumukham maraykkaruthe maararu….
Orikkalee jagattheyum jadattheyum
piriyumbol aarundenne nadatthaan
orikkalum piriyaathe adutthirippaan
vankrupayum thirumukhavum thanne maararu….
Dhanashishtam karuthunna dhanavaanmaar
kunjungalkkaayathu karuthumpol
kevalam oru cheru pythalpol
kaalachakram gathi ariyunnilla maararu….
parakkunna paravakalkkaahaaram
natakkunna mrugangalkkirayum nee
kotukkunna naathanennarivaanaayu
hrudayatthe thurakkuka dinamthorum maararu….
Natungunnilla manam patharunnilla,
paatunnu njaan pakshi paravayeppol
kezhunnu njaan thirupaadangalil,
thazhukiyenne ninthiru pithrusneham maararu….
Karangale neettuka priyathaathaa!
natappilen kaalukal vazhuthaathe
kitakkayil hrudayam patharaathe
maricchaalen jeevitham thakaraathe maararu….
Other Songs
ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ക്രൂശില്‍ മരിച്ച-എന്‍റെ യേശുവിന്‍റെ സാക്ഷിയാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ജീവന്‍ വെടിഞ്ഞ എന്‍റെ യേശുവിന്‍റെ വിശുദ്ധനാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ക്രൂശു വഹിച്ച-എന്‍റെ യേശുവിന്‍റെ ശിഷ്യനാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ഉയിര്‍ത്തു ജീവിക്കും എന്‍റെ യേശുവിന്‍റെ പിന്‍പേ പോകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എന്‍ ജീവിതത്തില്‍ വാട്ടം മാറ്റിയ എന്‍റെ യേശുവിനെ സ്തുതിച്ചു തീര്‍ക്കണം ഓട്ടം തികയ്ക്കണം വേലയും തികയ്ക്കണം വേറെ ആശയൊന്നുമില്ലെനിക്കിഹെ എന്‍റെ പാപമെല്ലാം കഴുകി മാറ്റിയ എന്‍റെ യേശുവിനെ വാഴ്ത്തിപ്പാടണം അന്ത്യമാം കാഹളം ധ്വനിച്ചിടുമ്പോള്‍ പറന്നുയര്‍ന്ന് ശുദ്ധരോടൊത്ത് മദ്ധ്യവാനില്‍ എത്തി ഞാനെന്‍റെ പ്രാണപ്രിയന്‍ പാദം ചുംബിക്കും ഒന്നേയെന്നാശ….. Onneyennaasha Onneyennaasha Enikkaasha Vere Onnumillini Enikkaayu Krooshil Mariccha-EnTe YeshuvinTe Saakshiyaakanam 2 Onneyennaasha Onneyennaasha Enikkaasha Vere Onnumillini Enikkaayu Jeevan Vedinja EnTe YeshuvinTe Vishuddhanaakanam 2 Onneyennaasha Onneyennaasha Enikkaasha Vere Onnumillini Enikkaayu Krooshu Vahiccha-EnTe YeshuvinTe Shishyanaakanam 2 Onneyennaasha Onneyennaasha Enikkaasha Vere Onnumillini Enikkaayu UyirTthu Jeevikkum EnTe YeshuvinTe PinPe Pokanam 2 Onneyennaasha Onneyennaasha Enikkaasha Vere Onnumillini En Jeevithatthil Vaattam Maattiya EnTe Yeshuvine Sthuthicchu TheerKkanam 2 Ottam Thikaykkanam Velayum Thikaykkanam Vere Aashayonnumillenikkihe EnTe Paapamellaam Kazhuki Maattiya EnTe Yeshuvine Vaazhtthippaatanam 2 Anthyamaam Kaahalam Dhvanicchidumpol ParannuyarNnu Shuddharototthu Maddhyavaanil Etthi NjaanenTe Praanapriyan Paadam Chumbikkum Onneyennaasha….. Prof. M.Y. Yohannan