കണ്ണുനീര്‍ എന്നു മാറുമോ
വേദനകള്‍ എന്നു തീരുമോ
കഷ്ടപ്പാടിന്‍ കാലങ്ങളില്‍
രക്ഷിപ്പാനായ് നീ വരണേ
കണ്ണുനീര്‍ ….. 2
ഇഹത്തില്‍ ഒന്നും ഇല്ലായെ
നേടിയതെല്ലാം മിഥ്യയെ
പരദേശിയാണുലകില്‍
ഇവിടെന്നും അന്യനല്ലോ
കണ്ണുനീര്‍ …….2
പരനെ വിശ്രമനാട്ടില്‍ ഞാന്‍
എത്തുവാന്‍ വെമ്പല്‍ കൊള്ളുന്നേ
ഒട്ടും താമസം വയ്ക്കല്ലേ
നില്പാന്‍ ശക്തി തെല്ലും ഇല്ലായേ ……
കണ്ണുനീര്‍……. 2
കഷ്ടപ്പാടിന്‍.. 2
കണ്ണുനീര്‍ ….. 2
Kannuneer Ennu Maarumo
Vedanakal Ennu Theerumo 2
Kashtappaadin Kaalangalil
Rakshippaanaayu Nee Varane 2
Kannuneer ….. 2
Ihatthil Innum Illaaye
Nediyathellaam Mithyaye 2
Paradeshiyaanulakil
Ividennum Anyanallo 2
Kannuneer …….2
Parane Vishramanaattil Njaan
Etthuvaan Vempal Kollunne 2
Ottum Thaamasam Vaykkalle
Nilpaan Shakthi Thellum Illaaye ……2
Kannuneer……. 2
Kashtappaadin.. 2
Kannuneer ….. 2
Other Songs
ആഴങ്ങള്‍ തേടുന്ന ദൈവം
ആത്മാവെ നേടുന്ന ദൈവം
ആഴത്തില്‍ അനന്തമാം ദൂരത്തില്‍ നിന്നെന്‍റെ 2
അന്തരംഗം കാണും ദൈവം
ആഴങ്ങള്‍……
കരതെറ്റി കടലാകെ ഇളകുമ്പോള്‍ അഴലുമ്പോള്‍ 2
മറപറ്റി അണയുമെന്‍ ചാരെ
തകരുന്ന തോണിയും ആഴിയില്‍ താഴാതെ 2
കരപറ്റാന്‍ കരംനല്‍കും ദൈവം
ആഴങ്ങള്‍……
ഉയരത്തില്‍ ഉലഞ്ഞീടും തരുക്കളില്‍
ഒളിക്കുമ്പോള്‍ 2
ഉയര്‍ന്നെന്നെ ക്ഷണിച്ചീടും സ്നേഹം
കനിഞ്ഞെന്‍റെ വിരുന്നിന് മടിയാതെന്‍ ഭവനത്തില്‍ 2
കടന്നെന്നെ പുണര്‍ന്നീടും ദൈവം
ആഴങ്ങള്‍……
മനംനൊന്തു കണ്ണുനീര്‍ തരംഗമായ് തൂകുമ്പോള്‍ 2
ഘനമുള്ളെന്‍ പാപങ്ങള്‍ മായ്ക്കും
മനംമാറ്റും ശുദ്ധമായ് ഹിമംപോലെ
വെണ്‍മയായ് 2
കനിവുള്ളെന്‍ നിത്യനാം ദൈവം
ആഴങ്ങള്‍……
പതിര്‍മാറ്റി വിളവേല്‍ക്കാന്‍ യജമാനന്‍
എത്തുമ്പോള്‍ 2
കതിര്‍കൂട്ടി വിധിയോതും നേരം
അവനവന്‍ വിതറുന്ന വിത്തിന്‍ പ്രതിഫലം 2
അവനായ് അളന്നീടും ദൈവം
ആഴങ്ങള്‍……
Aazhangal thedunna daivam
aathmaave nedunna dyvam
aazhatthil ananthamaam dooratthil ninnente
antharamgam kaanum dyvam 2
aazhangal……
karathetti kadalaake ilakumpol azhalumpol
marapatti anayumen chaare 2
thakarunna thoniyum aazhiyil thaazhaathe
karapattaan karamnalkum dyvam 2
aazhangal……
uyaratthil ulanjeedum tharukkalil olikkumpol 2
uyarnnenne kshaniccheetum sneham
kaninjente virunninu madiyaathen bhavanatthil
kadannenne punarnneedum dyvam 2
aazhangal……
manamnonthu kannuneer tharamgamaayu thookumpol
ghanamullen paapangal maaykkum 2
manammaattum shuddhamaayu himampole venmayaayu
kanivullen nithyanaam dyvam 2
aazhangal……
pathirmaatti vilavelkkaan yajamaanan etthumpol
kathirkootti vidhiyothum neram 2
avanavan vitharunna vitthin prathiphalam
avanaayu alanneedum dyvam 2
aazhangal……