ദൈവ കരുണയിന്‍ ധനമാഹാത്മ്യം
നാവാല്‍ വര്‍ണ്യമോ? -2
ദൈവസുതന്‍ പശുശാലയില്‍ നരനായ്
അവതരിച്ചതു വെറും കഥയോ -2
ഭൂവനമൊന്നാകെ ചമച്ചവനൊരു ചെറു
ഭവനവും ലഭിച്ചതില്ലെന്നോ -2 ദൈവ കരുണയിന്‍ ….
പരമസമ്പന്നനീ ധരണിയിലേറ്റം
ദരിദ്രനായ് തീര്‍ന്നു സ്വമനസ്സാ -2
നിരുപമപ്രഭയണിഞ്ഞിരുന്നവന്‍ പഴന്തുണി
ധരിച്ചതും ചെറിയ സംഗതിയോ -2 ദൈവ കരുണയിന്‍….
അനുദിനമനവധിയനുഗ്രഹഭാരം
അനുഭവിച്ചൊരു ജനമവനു -2
കനിവൊരു കണികയുമെന്നിയേ നല്‍കിയ
കഴുമരം ചുമപ്പതു കാണ്മിന്‍ -2 ദൈവ കരുണയിന്‍….
കുരിശു ചുമന്നവന്‍ ഗിരിമുകളേറി
വിരിച്ചു കൈകാല്‍കളെയതിന്മേല്‍ -2
ശരിക്കിരുമ്പാണികള്‍ തറപ്പതിന്നായതു
സ്മരിക്കുകില്‍ വിസ്മനീയം -2 ദൈവ കരുണയിന്‍….
Daiva karunayin dhanamahathmyam naval varnyamo
daivasuthan pashusalayil naranay
avatharichathu verum kathayo
bhoovanamonnake chamachavanoru cheru
bhavanavum labhichathillenno
daiva karunayin….
paramasambannanee dharaniyilettam
daridranay theernnu swamanasa
nirupamaprabhayaninjirunnavan pazhanthuni
dharichathum cheriya sangathiyo
daiva karunayin….
anudinamanavadhiyanugrahabharam
anubhavichoru janamavanu
kanivoru kanikayumenniye nalkiya
kazhumaram chumappathu kanmin
daiva karunayin….
kurishu chumannavan girimukaleri
virichu kaikalkaleyathinmel
sharikkirumbanikal tharappathinayathu
smarikkukil vismayaneeyam
daiva karunayin….
Other Songs
ആഴങ്ങള്‍ തേടുന്ന ദൈവം
ആത്മാവെ നേടുന്ന ദൈവം
ആഴത്തില്‍ അനന്തമാം ദൂരത്തില്‍ നിന്നെന്‍റെ 2
അന്തരംഗം കാണും ദൈവം
ആഴങ്ങള്‍……
കരതെറ്റി കടലാകെ ഇളകുമ്പോള്‍ അഴലുമ്പോള്‍ 2
മറപറ്റി അണയുമെന്‍ ചാരെ
തകരുന്ന തോണിയും ആഴിയില്‍ താഴാതെ 2
കരപറ്റാന്‍ കരംനല്‍കും ദൈവം
ആഴങ്ങള്‍……
ഉയരത്തില്‍ ഉലഞ്ഞീടും തരുക്കളില്‍
ഒളിക്കുമ്പോള്‍ 2
ഉയര്‍ന്നെന്നെ ക്ഷണിച്ചീടും സ്നേഹം
കനിഞ്ഞെന്‍റെ വിരുന്നിന് മടിയാതെന്‍ ഭവനത്തില്‍ 2
കടന്നെന്നെ പുണര്‍ന്നീടും ദൈവം
ആഴങ്ങള്‍……
മനംനൊന്തു കണ്ണുനീര്‍ തരംഗമായ് തൂകുമ്പോള്‍ 2
ഘനമുള്ളെന്‍ പാപങ്ങള്‍ മായ്ക്കും
മനംമാറ്റും ശുദ്ധമായ് ഹിമംപോലെ
വെണ്‍മയായ് 2
കനിവുള്ളെന്‍ നിത്യനാം ദൈവം
ആഴങ്ങള്‍……
പതിര്‍മാറ്റി വിളവേല്‍ക്കാന്‍ യജമാനന്‍
എത്തുമ്പോള്‍ 2
കതിര്‍കൂട്ടി വിധിയോതും നേരം
അവനവന്‍ വിതറുന്ന വിത്തിന്‍ പ്രതിഫലം 2
അവനായ് അളന്നീടും ദൈവം
ആഴങ്ങള്‍……
Aazhangal thedunna daivam
aathmaave nedunna dyvam
aazhatthil ananthamaam dooratthil ninnente
antharamgam kaanum dyvam 2
aazhangal……
karathetti kadalaake ilakumpol azhalumpol
marapatti anayumen chaare 2
thakarunna thoniyum aazhiyil thaazhaathe
karapattaan karamnalkum dyvam 2
aazhangal……
uyaratthil ulanjeedum tharukkalil olikkumpol 2
uyarnnenne kshaniccheetum sneham
kaninjente virunninu madiyaathen bhavanatthil
kadannenne punarnneedum dyvam 2
aazhangal……
manamnonthu kannuneer tharamgamaayu thookumpol
ghanamullen paapangal maaykkum 2
manammaattum shuddhamaayu himampole venmayaayu
kanivullen nithyanaam dyvam 2
aazhangal……
pathirmaatti vilavelkkaan yajamaanan etthumpol
kathirkootti vidhiyothum neram 2
avanavan vitharunna vitthin prathiphalam
avanaayu alanneedum dyvam 2
aazhangal……