യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി
പിറകോട്ടു മാറുവാനെനിക്കു സാദ്ധ്യമല്ലിനി – 2
എന്‍റെ താഴ്ച തന്നില്‍ എന്നെ ഓര്‍ത്തവന്‍ നീ
എന്‍റെ നിന്ദയെല്ലാം മാറ്റി എന്നെ പോറ്റി
നന്ദി ചൊല്ലി തീര്‍പ്പാന്‍ സാദ്ധ്യമല്ലെനിക്ക്
സ്തോത്രഗാനമെന്‍റെ നാവില്‍ നൃത്തമാടി
യഹോവ തന്‍റെ …..1
നിന്ദ പരിഹാസം പഴി ദുഷികളെല്ലാം
എന്‍റെ നേരെ ദുഷ്ടവൈരി ആഞ്ഞെറിഞ്ഞു
സുമസമാനമെല്ലാം എന്‍റെ മേല്‍ പതിഞ്ഞു
സകലവും എന്‍ നന്മയ്ക്കായ് അവന്‍ തീര്‍ത്തു
യഹോവ തന്‍റെ …..1
മഹിമ കണ്ട സാക്ഷി ദുരിതമെല്ലാം എന്‍റെ
നാഥനേറ്റ പീഡയോര്‍ക്കുകില്‍ നിസ്സാരം
നിത്യ തേജസ്സാണെന്‍ ചിന്തയില്‍ തെളിഞ്ഞു
ആയതേക ലക്ഷ്യം എന്‍റെ ജീവിത സായൂജ്യം
യഹോവ തന്‍റെ ……1
ഒരു ദിനം എന്നേശു നാഥനീയുലകില്‍
വരുമതിന്നാശാ ദീപമെന്നില്‍ മിന്നി
വിശുദ്ധിയെ തികച്ചും വേലയെ തികച്ചും
ഞാനൊരുങ്ങി നില്‍ക്കും അന്നു ഞാനും പറക്കും
യഹോവ തന്‍റെ ……1
Yahova thante sannidhiyil njaan paranju poyi
pirakottu maaruvaanenikku saaddhyamallini – 2 2
ente thaazhcha thannil enne ortthavan nee
ente nindayellaam maatti enne potti 2
nandi cholli theerppaan saaddhyamallenikku
sthothragaanamente naavil nrutthamaadi 2
yahova thante…1
ninda parihaasam pazhi dushikalellaam
ente nere dushtavyri aanjerinju 2
sumasamaanamellaam ente mel pathinju
sakalavum en nanmaykkaayu avan theertthu 2
yahova thante…1
mahima kanda saakshi durithamellaam ente
naathanetta peedayorkkukil nisaaram 2
nithya thejasaanen chinthayil thelinju
aayatheka lakshyamente jeevitha saayoojyam 2
yahova thante…1
oru dinam enneshu naathaneeyulakil
varumathinnaashaa deepamennil minni
Other Songs
ആഴങ്ങള്‍ തേടുന്ന ദൈവം
ആത്മാവെ നേടുന്ന ദൈവം
ആഴത്തില്‍ അനന്തമാം ദൂരത്തില്‍ നിന്നെന്‍റെ 2
അന്തരംഗം കാണും ദൈവം
ആഴങ്ങള്‍……
കരതെറ്റി കടലാകെ ഇളകുമ്പോള്‍ അഴലുമ്പോള്‍ 2
മറപറ്റി അണയുമെന്‍ ചാരെ
തകരുന്ന തോണിയും ആഴിയില്‍ താഴാതെ 2
കരപറ്റാന്‍ കരംനല്‍കും ദൈവം
ആഴങ്ങള്‍……
ഉയരത്തില്‍ ഉലഞ്ഞീടും തരുക്കളില്‍
ഒളിക്കുമ്പോള്‍ 2
ഉയര്‍ന്നെന്നെ ക്ഷണിച്ചീടും സ്നേഹം
കനിഞ്ഞെന്‍റെ വിരുന്നിന് മടിയാതെന്‍ ഭവനത്തില്‍ 2
കടന്നെന്നെ പുണര്‍ന്നീടും ദൈവം
ആഴങ്ങള്‍……
മനംനൊന്തു കണ്ണുനീര്‍ തരംഗമായ് തൂകുമ്പോള്‍ 2
ഘനമുള്ളെന്‍ പാപങ്ങള്‍ മായ്ക്കും
മനംമാറ്റും ശുദ്ധമായ് ഹിമംപോലെ
വെണ്‍മയായ് 2
കനിവുള്ളെന്‍ നിത്യനാം ദൈവം
ആഴങ്ങള്‍……
പതിര്‍മാറ്റി വിളവേല്‍ക്കാന്‍ യജമാനന്‍
എത്തുമ്പോള്‍ 2
കതിര്‍കൂട്ടി വിധിയോതും നേരം
അവനവന്‍ വിതറുന്ന വിത്തിന്‍ പ്രതിഫലം 2
അവനായ് അളന്നീടും ദൈവം
ആഴങ്ങള്‍……
Aazhangal thedunna daivam
aathmaave nedunna dyvam
aazhatthil ananthamaam dooratthil ninnente
antharamgam kaanum dyvam 2
aazhangal……
karathetti kadalaake ilakumpol azhalumpol
marapatti anayumen chaare 2
thakarunna thoniyum aazhiyil thaazhaathe
karapattaan karamnalkum dyvam 2
aazhangal……
uyaratthil ulanjeedum tharukkalil olikkumpol 2
uyarnnenne kshaniccheetum sneham
kaninjente virunninu madiyaathen bhavanatthil
kadannenne punarnneedum dyvam 2
aazhangal……
manamnonthu kannuneer tharamgamaayu thookumpol
ghanamullen paapangal maaykkum 2
manammaattum shuddhamaayu himampole venmayaayu
kanivullen nithyanaam dyvam 2
aazhangal……
pathirmaatti vilavelkkaan yajamaanan etthumpol
kathirkootti vidhiyothum neram 2
avanavan vitharunna vitthin prathiphalam
avanaayu alanneedum dyvam 2
aazhangal……