അനന്തമാമെന്‍ ജീവിതത്തിന്‍ നാളുകള്‍ നിനയ്ക്കുമ്പോള്‍
ഹൃദികുതുകാല്‍ നിറഞ്ഞിടുന്നെന്‍ ഭാഗ്യമവര്‍ണ്ണ്യമേ
സ്വര്‍ഗ്ഗസീയോന്‍ പുരിയിലെത്തീട്ടരുമനാഥനുമായ് – 2
വാണീടുന്ന നാളിനായ് ഞാന്‍ നോക്കി പാര്‍ക്കുന്നെ – 4
ഇഹത്തിന്‍ പാടുകള്‍ ആകവേ ഞാന്‍ മറന്നുവാഴുമെ
എന്‍ പ്രിയനുമായ് പൊന്‍നഗര്‍ വീഥിയില്‍ പാടി ഉലാവിടുമെ
സ്വര്‍ഗ്ഗസീയോന്‍….2 വാണീടുന്ന…..4
ലോകത്തില്‍ കഷ്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാകിലും ധൈര്യപ്പെട്ടിടുവിന്‍..
എന്നരുള്‍ ചെയ്ത ജയവീരനെന്‍ കൂടെയുള്ളതിനാല്‍
സ്വര്‍ഗ്ഗസീയോന്‍….2 വാണീടുന്ന…..4
ജയിക്കുന്നവനെ താതന്‍ സവിധെ സിംഹാസനസ്ഥനായ്
ഇരുത്തിടും ഞാന്‍ ഇരുന്നപോലെന്നരുളിച്ചെയ്തതിനാല്‍
സ്വര്‍ഗ്ഗസീയോന്‍….2 വാണീടുന്ന…..4
പോയപോല്‍ വന്നിടാം വീടൊന്നൊരുക്കിയിട്ടെന്നുര ചെയ്തവനേ
വീണ്ടും വന്നെന്നെയും ചേര്‍ത്തിടുവാനായ് നാള്‍കളേറെയോ?
സ്വര്‍ഗ്ഗസീയോന്‍….2 വാണീടുന്ന…..4
Ananthamaamen jeevithatthin naalukal
ninaykkumpol
hrudikuthukaal niranjidunnen bhaagyamavarnyameh – 2
svarggaseeyon puriyilettheettarumanaathanumaayu -2
vaaneedunna naalinaayu njaan nokki paarkkunne -4
ihatthin paadukal aakave njaan marannuvaazhume
en priyanumaayu ponnagar veethiyil 2
paadi ulaavidume
svarggaseeyon….2 vaaneetunna…..4
lokatthil kashtangal ningalkkundaakilum
dhyryappettiduvin.. 2
ennarul cheytha jayaveeranen koodeyullathinaal
svarggaseeyon vaaneetunna 4
jayikkunnavane thaathan savidhe
simhaasanasthanaayu 2
irutthidum njaan irunnapolennaruli
ccheythathinaal
svargga, vaaneetu
poyapol vannidaam veedonnorukkiyittennura
cheythavane 2
veendum vannenneyum chertthisduvaanaayu
naalkalereyo?
svargga , vaaneetu
Other Songs
എത്ര നല്ലവന്‍ എന്നേശുനായകന്‍
ഏതുനേരത്തും നടത്തിടുന്നവന്‍
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്തവന്‍
എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയ്യാ
എത്രനല്ലവന്‍ – 1
നായകനവന്‍ നമുക്കുമുന്‍പിലായ്
നല്‍വഴികളെ നിരത്തീടുന്നവന്‍
നന്ദിയാല്‍ പാടും ഞാന്‍ നല്ലവനേശുവെ
നാളെന്നും ഘോഷിക്കും നിന്‍മഹാസ്നേഹത്തെ
എത്ര നല്ലവന്‍ – 1
പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസവേളയില്‍
പൊന്‍മുഖം കണ്ടുഞാന്‍ യാത്ര ചെയ്തീടുവാന്‍
പൊന്നുനാഥന്‍ കൃപ ഏകുമീ പൈതലില്‍
എത്ര നല്ലവന്‍ -2
എണ്ണിയാല്‍ -2
എത്ര നല്ലവന്‍ -1
Ethra nallavan enneshu naayakan
ethu neratthum nadatthidunnavan – 2
enniyaal theernnidaa nanmakal cheythavan
enne snehichavan halleluyyaa -2
ethranallavan – 1
naayakanavan namukku munpilaay
nalvazhikale niratthidunnavan -2
nandiyaal paadum njaan nallavan eshuve
naalennum ghoshikkum ninmahaasnehaththe -2
ethra nallavan – 1
priyarevarum prathikoolamaakumpol
paaril eridum prayaasa velayil – 2
ponmukham kandu njaan yaathra cheytheeduvaan
ponnu naadhan kripa ekumee paithalil -2
ethra nallavan -2
enniyaal -2
ethra nallavan -1