യേശുവിലെന്‍ തോഴനെ കണ്ടേന്‍
എനിക്കെല്ലാമായവനെ
പതിനായിരങ്ങളിലേറ്റം സുന്ദരനെ
ശാരോനിന്‍ പനിനീര്‍പുഷ്പം
അവനെ ഞാന്‍ കണ്ടെത്തിയേ
പതിനായിരങ്ങളിലേറ്റം സുന്ദരനെ-2
തുമ്പം ദുഃഖങ്ങളതില്‍-ആശ്വാസം നല്‍കുന്നോന്‍
എന്‍ ഭാരമെല്ലാം ചുമക്കാമെന്നേറ്റവന്‍
ശാരോനിന്‍ പനിനീര്‍പുഷ്പം
അവനെ ഞാന്‍ കണ്ടെത്തിയേ
പതിനായിരങ്ങളിലേറ്റം സുന്ദരനെ-2
ലോകരെല്ലാം കൈവെടിഞ്ഞാലും
ശോധനകള്‍ ഏറിയാലും
യേശു രക്ഷാകരന്‍ എന്‍ താങ്ങും തണലുമായ്ٹ
അവനെന്നെ മറക്കുകില്ല
മൃത്യുവിലും കൈവിടില്ല
അവനിഷ്ടം ഞാന്‍ ചെയ്തെന്നും ജീവിക്കും -2
തുമ്പം…ٹٹ
മഹിമയില്‍ ഞാന്‍ കിരീടം ചൂടി
അവന്‍ മുഖം ഞാന്‍ ദര്‍ശിക്കും
അന്നു ജീവന്‍റെ നദി കവിഞ്ഞൊഴുകുമേ
ശാരോനിന്‍ പനിനീര്‍പുഷ്പം
അവനെ ഞാന്‍ കണ്ടെത്തിയേ
പതിനായിരങ്ങളില്‍ ഏറ്റം സുന്ദരനെ
തുമ്പം…
Yeshuvilen thozhane kanden
enikkellaamaayavane
pathinaayirangalilettam sundarane
shaaronin panineerpushpam
avane njaan kandetthiye
pathinaayirangalilettam sundarane-2
thumpam duakhangalathil-aashvaasam nalkunnon
en bhaaramellaam chumakkaamennettavan
shaaronin panineerpushpam
avane njaan kandetthiye
pathinaayirangalilettam sundarane-2
lokarellaam kyvedinjaalum
shodhanakal eriyaalum
yeshu rakshaakaran en thaangum thanalumaay
avanenne marakkukilla
mruthyuvilum kyvidilla
avanishtam njaan cheythennum jeevikkum -2
thumpam…
mahimayil njaan kireedam choodi
avan mukham njaan darshikkum
annu jeevante nadi kavinjozhukume
shaaronin panineerpushpam
avane njaan kandetthiye
pathinaayirangalil ettam sundarane
thumpam…
Other Songs
എത്ര നല്ലവന്‍ എന്നേശുനായകന്‍
ഏതുനേരത്തും നടത്തിടുന്നവന്‍
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്തവന്‍
എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയ്യാ
എത്രനല്ലവന്‍ – 1
നായകനവന്‍ നമുക്കുമുന്‍പിലായ്
നല്‍വഴികളെ നിരത്തീടുന്നവന്‍
നന്ദിയാല്‍ പാടും ഞാന്‍ നല്ലവനേശുവെ
നാളെന്നും ഘോഷിക്കും നിന്‍മഹാസ്നേഹത്തെ
എത്ര നല്ലവന്‍ – 1
പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസവേളയില്‍
പൊന്‍മുഖം കണ്ടുഞാന്‍ യാത്ര ചെയ്തീടുവാന്‍
പൊന്നുനാഥന്‍ കൃപ ഏകുമീ പൈതലില്‍
എത്ര നല്ലവന്‍ -2
എണ്ണിയാല്‍ -2
എത്ര നല്ലവന്‍ -1
Ethra nallavan enneshu naayakan
ethu neratthum nadatthidunnavan – 2
enniyaal theernnidaa nanmakal cheythavan
enne snehichavan halleluyyaa -2
ethranallavan – 1
naayakanavan namukku munpilaay
nalvazhikale niratthidunnavan -2
nandiyaal paadum njaan nallavan eshuve
naalennum ghoshikkum ninmahaasnehaththe -2
ethra nallavan – 1
priyarevarum prathikoolamaakumpol
paaril eridum prayaasa velayil – 2
ponmukham kandu njaan yaathra cheytheeduvaan
ponnu naadhan kripa ekumee paithalil -2
ethra nallavan -2
enniyaal -2
ethra nallavan -1