യഹോവ നല്ലവനെന്നു രുചിച്ചറിവിന്‍
തന്നെ ശരണം പ്രാപിക്കുന്നോര്‍ ഭാഗ്യവാന്മാര്‍
നീതിമാന്മാരേ ഘോഷിച്ചുല്ലസിപ്പിന്‍
നീതിയിന്‍ ദൈവം ജീവിക്കുന്നു
യഹോവ..1
നീതിമാന്‍റെ അനര്‍ത്ഥങ്ങള്‍ അസംഖ്യമാകുന്നു
യഹോവ അവനെ വിടുവിച്ചീടുന്നു
പകല്‍ സമയം മേഘസ്തംഭമായി
രാത്രിവേളയില്‍ അഗ്നിത്തൂണതായി
പരിചൊടുതന്‍ പരിചരണം
ചൊരിയും കൃപയിന്‍ വരദാനം
നീതിമാ..2, യഹോവ..1
അവങ്കലേക്കു നോക്കിയോര്‍ പ്രകാശിതരായി
അവര്‍ മുഖം ഒരുനാളും ലജ്ജിക്കയില്ല
ബാലസിംഹങ്ങള്‍ ഇര ലഭിച്ചിടാതെ
വിശന്നിരിക്കും വന്‍ കാടുകളില്‍
യഹോവയെ നാം അന്വേഷിക്കുകില്‍
നന്മകള്‍ ഒന്നും കുറയുകില്ല
നീതിമാ..2, യഹോവ..1
Yahova nallavanennu ruchiccharivin
thanne sharanam praapikkunnor bhaagyavaanmaar -2
neethimaanmaare ghoshicchullasippin
neethiyin dyvam jeevikkunnu -2
Yahova..1
neethimaanre anarththangal asamkhyamaakunnu
yahova avane vituviccheetunnu – 2
pakal samayam meghasthambhamaayi
raathrivelayil agnitthoonathaayi
parichotuthan paricharanam
choriyum krupayin varadaanam
neethimaa..2, yahova..1
Avankalekku nokkiyor prakaashitharaayi
avar mukham orunaalum lajjikkayilla -2
baalasimhangal ira labhicchitaathe
vishannirikkum van kaatukalil
yahovaye naam anveshikkukil
nanmakal onnum kurayukilla
neethimaa….2, yahova….1
Other Songs
എത്ര നല്ലവന്‍ എന്നേശുനായകന്‍
ഏതുനേരത്തും നടത്തിടുന്നവന്‍
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്തവന്‍
എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയ്യാ
എത്രനല്ലവന്‍ – 1
നായകനവന്‍ നമുക്കുമുന്‍പിലായ്
നല്‍വഴികളെ നിരത്തീടുന്നവന്‍
നന്ദിയാല്‍ പാടും ഞാന്‍ നല്ലവനേശുവെ
നാളെന്നും ഘോഷിക്കും നിന്‍മഹാസ്നേഹത്തെ
എത്ര നല്ലവന്‍ – 1
പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസവേളയില്‍
പൊന്‍മുഖം കണ്ടുഞാന്‍ യാത്ര ചെയ്തീടുവാന്‍
പൊന്നുനാഥന്‍ കൃപ ഏകുമീ പൈതലില്‍
എത്ര നല്ലവന്‍ -2
എണ്ണിയാല്‍ -2
എത്ര നല്ലവന്‍ -1
Ethra nallavan enneshu naayakan
ethu neratthum nadatthidunnavan – 2
enniyaal theernnidaa nanmakal cheythavan
enne snehichavan halleluyyaa -2
ethranallavan – 1
naayakanavan namukku munpilaay
nalvazhikale niratthidunnavan -2
nandiyaal paadum njaan nallavan eshuve
naalennum ghoshikkum ninmahaasnehaththe -2
ethra nallavan – 1
priyarevarum prathikoolamaakumpol
paaril eridum prayaasa velayil – 2
ponmukham kandu njaan yaathra cheytheeduvaan
ponnu naadhan kripa ekumee paithalil -2
ethra nallavan -2
enniyaal -2
ethra nallavan -1