കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല
നിത്യതേജസ്സിന്‍ ഘനമോര്‍ത്തിടുമ്പോള്‍
നൊടിനേരത്തേയ്ക്കുള്ള കഷ്ടങ്ങള്‍ സാരമില്ല
കണ്ണുനീര്‍ സാരമില്ല
കഷ്ടങ്ങള്‍…
പ്രിയന്‍റെ വരവിന്‍ ധ്വനിമുഴങ്ങും
പ്രാക്കളെ പോലെ നാം പറന്നുയരും
പ്രാണന്‍റെ പ്രിയനാം മണവാളനില്‍
പ്രാപിക്കും സ്വര്‍ഗ്ഗീയമണിയറയില്‍
കഷ്ടങ്ങള്‍ …നിത്യ…1
യുദ്ധവും ക്ഷാമവും ഭൂകമ്പങ്ങളും
യുദ്ധത്തിന്‍ ശ്രുതിയും കേള്‍ക്കുന്നില്ലയോ?
യിസ്രായേലിന്‍ ദൈവം എഴുന്നള്ളുന്നേ
യേശുവിന്‍ ജനമെ ഒരുങ്ങുക നാം
കഷ്ടങ്ങള്‍ ….നിത്യ….1
മണവാളന്‍ വരും വാനമേഘത്തില്‍
മയങ്ങാനിനിയും സമയമില്ല
മദ്ധ്യാകാശത്തിങ്കല്‍ മഹല്‍ ദിനത്തില്‍
മണവാട്ടിയായ് നാം പറന്നുപോകും
കഷ്ടങ്ങള്‍ ….നിത്യ…2
ജാതികള്‍ ജാതിയോടെതിര്‍ത്തിടുമ്പോള്‍
ജഗത്തിന്‍ പീഡകള്‍ പെരുകിടുമ്പോള്‍
ജീവിതഭാരങ്ങള്‍ വര്‍ദ്ധിച്ചീടുമ്പോള്‍
ജീവന്‍റെ നായകന്‍ വേഗം വന്നീടും
കഷ്ടങ്ങള്‍ ….നിത്യ…2
Kashtangal saaramilla kannuneer saaramilla
nithyathejasin ghanamortthidumpol
nodinerattheykkulla kashtangal saaramilla
kannuneer saaramilla 2
kashtangal…
priyante varavin dhvanimuzhangum
praakkale pole naam parannuyarum
praanante priyanaam manavaalanil
praapikkum svarggeeyamaniyarayil 2
kashtangal ……..Nithya…..1
yuddhavum kshaamavum bhookampangalum
yuddhatthin shruthiyum kelkkunnillayo?
yisraayelin dyvam ezhunnallunne
yeshuvin janame orunguka naam 2
kashtangal ……….Nithya….1
manavaalan varum vaanameghatthil
mayangaaniniyum samayamilla
maddhyaaakaashatthinkal mahal dinatthil
manavaattiyaayu naam parannupokum
kashtangal ……………Nithya….2
jaathikal jaathiyodethirtthidumpol
jagatthin peedakal perukidumpol
jeevithabhaarangal varddhiccheedumpol
jeevante naayakan vegam vanneedum
Other Songs
എത്ര നല്ലവന്‍ എന്നേശുനായകന്‍
ഏതുനേരത്തും നടത്തിടുന്നവന്‍
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്തവന്‍
എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയ്യാ
എത്രനല്ലവന്‍ – 1
നായകനവന്‍ നമുക്കുമുന്‍പിലായ്
നല്‍വഴികളെ നിരത്തീടുന്നവന്‍
നന്ദിയാല്‍ പാടും ഞാന്‍ നല്ലവനേശുവെ
നാളെന്നും ഘോഷിക്കും നിന്‍മഹാസ്നേഹത്തെ
എത്ര നല്ലവന്‍ – 1
പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസവേളയില്‍
പൊന്‍മുഖം കണ്ടുഞാന്‍ യാത്ര ചെയ്തീടുവാന്‍
പൊന്നുനാഥന്‍ കൃപ ഏകുമീ പൈതലില്‍
എത്ര നല്ലവന്‍ -2
എണ്ണിയാല്‍ -2
എത്ര നല്ലവന്‍ -1
Ethra nallavan enneshu naayakan
ethu neratthum nadatthidunnavan – 2
enniyaal theernnidaa nanmakal cheythavan
enne snehichavan halleluyyaa -2
ethranallavan – 1
naayakanavan namukku munpilaay
nalvazhikale niratthidunnavan -2
nandiyaal paadum njaan nallavan eshuve
naalennum ghoshikkum ninmahaasnehaththe -2
ethra nallavan – 1
priyarevarum prathikoolamaakumpol
paaril eridum prayaasa velayil – 2
ponmukham kandu njaan yaathra cheytheeduvaan
ponnu naadhan kripa ekumee paithalil -2
ethra nallavan -2
enniyaal -2
ethra nallavan -1