എന്‍റെ പ്രാണപ്രിയാ നീ എന്നു വന്നീടും?
എനിക്കു നിന്നെ കാണ്മാന്‍ ആര്‍ത്തിയായ്
എന്നെ നിന്നരികില്‍ ചേര്‍ത്തീടുവാനായ്
എന്‍ ജീവനാഥാ! നീ എന്നു വന്നീടും?
എന്‍റെ….
ഏറെ കഷ്ടമേറ്റെന്നെ വീണ്ടവനെ
എന്നെ കൂട്ടവകാശിയാക്കിയോനെ
എനിക്കുവേണ്ടതെല്ലാം നല്‍കുവോനെ
എന്നെ ചേര്‍ത്തിടുവാന്‍ നീ എന്നു വന്നീടും
എനിക്കായ് വീടൊരുക്കാന്‍ പോയവനെ
എത്രകാലം ഇനി കാത്തിടേണം
എന്‍ ചുറ്റും ശത്രുക്കള്‍ കൂടിടുന്നു
എന്‍പ്രിയാ വേഗം നീ വന്നീടണേ
എന്‍റെ….
എനിക്കായ് മദ്ധ്യാകാശെ വരുന്നവനെ
എന്‍ ആധി തീര്‍ക്കുവാന്‍ വരുന്നവനെ
എന്നു നീ വന്നെന്നെ ചേര്‍ത്തിടും നാഥാ
എന്നാത്മ നായകനേശുപരാ!
എന്‍റെ….
ente praanapriyaa nee ennu vanneedum?
enikku ninne kaanmaan aartthiyaayu
enne ninnarikil cherttheeduvaanaayu
en jeevanaathaa! Nee ennu vanneedum?
ente….
ere kashtamettenne veendavane
enne koottavakaashiyaakkiyone
enikkuvendathellaam nalkuvone
enne chertthiduvaan nee ennu vanneedum
ente….
enikkaayu veedorukkaan poyavane
ethrakaalam ini kaatthidenam
en chuttum shathrukkal koodidunnu
enpriyaa vegam nee vanneedane
ente….
enikkaayu maddhaakaashe varunnavane
en aadhi theerkkuvaan varunnavane
ennu nee vannenne chertthidum naathaa
ennaathma naayakaneshuparaa!
ente….
Other Songs
എത്ര നല്ലവന്‍ എന്നേശുനായകന്‍
ഏതുനേരത്തും നടത്തിടുന്നവന്‍
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്തവന്‍
എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയ്യാ
എത്രനല്ലവന്‍ – 1
നായകനവന്‍ നമുക്കുമുന്‍പിലായ്
നല്‍വഴികളെ നിരത്തീടുന്നവന്‍
നന്ദിയാല്‍ പാടും ഞാന്‍ നല്ലവനേശുവെ
നാളെന്നും ഘോഷിക്കും നിന്‍മഹാസ്നേഹത്തെ
എത്ര നല്ലവന്‍ – 1
പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസവേളയില്‍
പൊന്‍മുഖം കണ്ടുഞാന്‍ യാത്ര ചെയ്തീടുവാന്‍
പൊന്നുനാഥന്‍ കൃപ ഏകുമീ പൈതലില്‍
എത്ര നല്ലവന്‍ -2
എണ്ണിയാല്‍ -2
എത്ര നല്ലവന്‍ -1
Ethra nallavan enneshu naayakan
ethu neratthum nadatthidunnavan – 2
enniyaal theernnidaa nanmakal cheythavan
enne snehichavan halleluyyaa -2
ethranallavan – 1
naayakanavan namukku munpilaay
nalvazhikale niratthidunnavan -2
nandiyaal paadum njaan nallavan eshuve
naalennum ghoshikkum ninmahaasnehaththe -2
ethra nallavan – 1
priyarevarum prathikoolamaakumpol
paaril eridum prayaasa velayil – 2
ponmukham kandu njaan yaathra cheytheeduvaan
ponnu naadhan kripa ekumee paithalil -2
ethra nallavan -2
enniyaal -2
ethra nallavan -1