We preach Christ crucified

പ്രിയനാട്ടിലേക്കുള്ള യാത്ര

പ്രിയനാട്ടിലേയ്ക്കുള്ള യാത്ര

പ്രിയനെ തേടിയെന്‍ യാത്ര

ഒരു നാളും പിരിയാതെ കൊതി തീരുവോളം

ഒന്നായ് വാഴുവാനാശ ഒന്നായ് വാഴുവാനാശ                              പ്രിയ…

 

ഈ ദുഃഖസാഗരം എത്ര നാളായ് ഞാന്‍

താണ്ടുന്നു തളരുന്നു തിരയില്‍

ഇനിയെത്ര ദൂരം മുന്നോട്ടു നീങ്ങണം

ആ സ്നേഹ തീരം പുല്‍കാന്‍

ആ സ്നേഹ തീരം പുല്‍കാന്‍                                                           പ്രിയ…

 

ആശാ കിരണം പോല്‍ നീ പകര്‍ന്നേകിയ

വിശ്വാസ ദീപം തെളിച്ചും

നിന്‍ നാമ മന്ത്രം ജപിച്ചും നീങ്ങുന്നു

നിന്‍ നാട്ടിലെത്തീടുവോളം

നിന്‍ നാട്ടിലെത്തീടുവോളം                                                               പ്രിയ…

 

 

priyanaattileykkulla yaathra

priyane thediyen‍ yaathra

oru naalum piriyaathe kothi theeruvolam

onnaayi vaazhuvaanaasha onnaayi vaazhuvaanaasha          priya….

 

ee duakhasaagaram ethra naalayi njaan‍

thaandunnu thalarunnu thirayil‍ -2

iniyethra dooram munnottu neenganam

aa sneha theeram pul‍kaan‍ -2

aa sneha theeram pul‍kaan‍                                                 priya….

 

aashaa kiranam pol‍ nee pakar‍nnekiya

vishvaasa deepam thelicchum -2

nin‍ naama manthram japicchum neengunnu

nin‍ naattilettheeduvolam -2

nin‍ naattilettheeduvolam                                                     priya….

Old Songs

140 songs

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

എത്ര നല്ലവന്‍ എന്നേശുനായകന്‍ ഏതുനേരത്തും നടത്തിടുന്നവന്‍ എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍  ചെയ്തവന്‍ എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയ്യാ എത്രനല്ലവന്‍ – 1

നായകനവന്‍ നമുക്കുമുന്‍പിലായ് നല്‍വഴികളെ നിരത്തീടുന്നവന്‍ നന്ദിയാല്‍ പാടും ഞാന്‍ നല്ലവനേശുവെ നാളെന്നും ഘോഷിക്കും നിന്‍മഹാസ്നേഹത്തെ എത്ര നല്ലവന്‍ – 1

പ്രിയരേവരും പ്രതികൂലമാകുമ്പോള്‍ പാരിലേറിടും പ്രയാസവേളയില്‍ പൊന്‍മുഖം കണ്ടുഞാന്‍ യാത്ര ചെയ്തീടുവാന്‍ പൊന്നുനാഥന്‍ കൃപ ഏകുമീ പൈതലില്‍ എത്ര നല്ലവന്‍  -2 എണ്ണിയാല്‍  -2 എത്ര നല്ലവന്‍ -1

Ethra nallavan‍ enneshu naayakan‍ ethu neratthum nadatthidunnavan‍ – 2 enniyaal‍ theer‍nnidaa nanmakal‍ cheythavan‍ enne snehichavan‍ halleluyyaa       -2 ethranallavan‍ – 1

naayakanavan‍ namukku mun‍pilaay nal‍vazhikale niratthidunnavan‍        -2 nandiyaal‍ paadum njaan‍ nallavan eshuve naalennum ghoshikkum nin‍mahaasnehaththe  -2 ethra nallavan‍ – 1

priyarevarum prathikoolamaakumpol‍ paaril eridum prayaasa velayil‍         – 2 pon‍mukham kandu njaan‍ yaathra cheytheeduvaan‍ ponnu naadhan‍ kripa ekumee paithalil‍ -2 ethra nallavan‍  -2 enniyaal‍  -2 ethra nallavan‍ -1

Playing from Album

Central convention 2018

എത്ര നല്ലവൻ എന്നേശുനായകൻ

00:00
00:00
00:00