വീണ്ടെടുക്കപ്പെട്ട കൂട്ടമേ വേഗമുണർന്നു
രക്ഷകന്റെ വേല ചെയ്യുവിൻ
അന്ത്യകാലം വന്നടുത്തേ പെന്തക്കോസ്തിൻ ജ്വാലയാലെ -2
ചന്തമോടെ വേല ചെയ്താൽ സ്വന്തനാട്ടിൽ പോയിടാമെ
വീണ്ടെടു…
അബ്രഹാം യിസഹാക്ക് യാക്കോബ് എന്നീ
വിശുദ്ധർ എത്രനാളായ് പാർത്തലം വിട്ടു
കാത്തു കാത്തു നിന്നീടുന്നു സോദരാ നീ ഓർത്തീടുക -2
പൂർത്തിയായ് നിൻ വേല തീർത്തു
പാർത്തലം വെടിഞ്ഞു പോകാം
വീണ്ടെടു..
ഉന്നത വിളിക്കു യോഗ്യരെ വിളിച്ചവന്റെ
സന്നിധിയിൽ നിന്നുമാറല്ലേ
മന്നിടത്തിൽ നിന്നെയോർത്തു ഉന്നതം വെടിഞ്ഞു വന്ന -2
നന്ദനന്റെ വന്ദ്യപാദം എന്നുമൊന്നായ് വന്ദിച്ചീടാം
വീണ്ടെടു…
ഈ ലോകരാജ്യം അസ്തമിക്കാറായ്
മേലോകരാജ്യം വേഗമിതാ ആഗമിക്കാറായ്
പാപമില്ലാ പരിശുദ്ധൻ പാരിടത്തിൽ വന്നു തന്റെ -2
പാവനമായ് ജീവിക്കുന്ന പാവനരെ ചേർത്തീടുമെ
വീണ്ടെടു…
ഇനി അല്പകാലം മാത്രമേയുള്ളു നാം
എത്രവേഗം കൃത്യമായി വേല ചെയ്തീടാം
എത്രനാൾ ലഭിച്ചീടുമോ അത്രനാളും രക്ഷകന്റെ -2
പുത്രത്വത്തിൻ ആത്മാവാലെ
ശക്തിയായ് തൻ വേലതീർക്കാം
വീണ്ടെടു…
Other Songs
എത്ര നല്ലവന്‍ എന്നേശുനായകന്‍
ഏതുനേരത്തും നടത്തിടുന്നവന്‍
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്തവന്‍
എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയ്യാ
എത്രനല്ലവന്‍ – 1
നായകനവന്‍ നമുക്കുമുന്‍പിലായ്
നല്‍വഴികളെ നിരത്തീടുന്നവന്‍
നന്ദിയാല്‍ പാടും ഞാന്‍ നല്ലവനേശുവെ
നാളെന്നും ഘോഷിക്കും നിന്‍മഹാസ്നേഹത്തെ
എത്ര നല്ലവന്‍ – 1
പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസവേളയില്‍
പൊന്‍മുഖം കണ്ടുഞാന്‍ യാത്ര ചെയ്തീടുവാന്‍
പൊന്നുനാഥന്‍ കൃപ ഏകുമീ പൈതലില്‍
എത്ര നല്ലവന്‍ -2
എണ്ണിയാല്‍ -2
എത്ര നല്ലവന്‍ -1
Ethra nallavan enneshu naayakan
ethu neratthum nadatthidunnavan – 2
enniyaal theernnidaa nanmakal cheythavan
enne snehichavan halleluyyaa -2
ethranallavan – 1
naayakanavan namukku munpilaay
nalvazhikale niratthidunnavan -2
nandiyaal paadum njaan nallavan eshuve
naalennum ghoshikkum ninmahaasnehaththe -2
ethra nallavan – 1
priyarevarum prathikoolamaakumpol
paaril eridum prayaasa velayil – 2
ponmukham kandu njaan yaathra cheytheeduvaan
ponnu naadhan kripa ekumee paithalil -2
ethra nallavan -2
enniyaal -2
ethra nallavan -1