We preach Christ crucified

വീണ്ടെടുക്കപ്പെട്ട കൂട്ടമേ

വീണ്ടെടുക്കപ്പെട്ട കൂട്ടമേ വേഗമുണർന്നു
രക്ഷകന്റെ വേല ചെയ്യുവിൻ
അന്ത്യകാലം വന്നടുത്തേ പെന്തക്കോസ്തിൻ ജ്വാലയാലെ -2
ചന്തമോടെ വേല ചെയ്താൽ സ്വന്തനാട്ടിൽ പോയിടാമെ
വീണ്ടെടു…

അബ്രഹാം യിസഹാക്ക് യാക്കോബ് എന്നീ
വിശുദ്ധർ എത്രനാളായ് പാർത്തലം വിട്ടു
കാത്തു കാത്തു നിന്നീടുന്നു സോദരാ നീ ഓർത്തീടുക -2
പൂർത്തിയായ് നിൻ വേല തീർത്തു
പാർത്തലം വെടിഞ്ഞു പോകാം
വീണ്ടെടു..

ഉന്നത വിളിക്കു യോഗ്യരെ വിളിച്ചവന്റെ
സന്നിധിയിൽ നിന്നുമാറല്ലേ
മന്നിടത്തിൽ നിന്നെയോർത്തു ഉന്നതം വെടിഞ്ഞു വന്ന -2
നന്ദനന്റെ വന്ദ്യപാദം എന്നുമൊന്നായ് വന്ദിച്ചീടാം
വീണ്ടെടു…

ഈ ലോകരാജ്യം അസ്തമിക്കാറായ്
മേലോകരാജ്യം വേഗമിതാ ആഗമിക്കാറായ്
പാപമില്ലാ പരിശുദ്ധൻ പാരിടത്തിൽ വന്നു തന്റെ -2
പാവനമായ് ജീവിക്കുന്ന പാവനരെ ചേർത്തീടുമെ
വീണ്ടെടു…

ഇനി അല്പകാലം മാത്രമേയുള്ളു നാം
എത്രവേഗം കൃത്യമായി വേല ചെയ്തീടാം
എത്രനാൾ ലഭിച്ചീടുമോ അത്രനാളും രക്ഷകന്റെ -2
പുത്രത്വത്തിൻ ആത്മാവാലെ
ശക്തിയായ് തൻ വേലതീർക്കാം
വീണ്ടെടു…

Old Songs

140 songs

Other Songs

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

Voice : Roy Jacob

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

കണ്ണുനീർ എന്നുമാറുമോ

Voice : Roy Jacob

Above all powers

Playing from Album

Central convention 2018