യേശുവേ നിന്‍റെ രൂപമീയെന്‍റെ
കണ്ണുകള്‍ക്കെത്ര സൗന്ദര്യം
ശിഷ്യനാകുന്ന എന്നെയും
നിന്നെപ്പോലെയാക്കണം മുഴുവന്‍
സ്നേഹമാം നിന്നെ കണ്ടവന്‍
പിന്നെ സ്നേഹിക്കാതെ ജീവിക്കുമോ
ദഹിപ്പിക്കണം എന്നെ അശേഷം
സ്നേഹം നല്‍കണമെന്‍ പ്രഭോ
ദീനക്കാരെയും ഹീനന്മാരെയും
ആശ്വസിപ്പിപ്പാന്‍ വന്നോനേ
ആനന്ദത്തോടെ ഞാന്‍ നിന്നെപ്പോലെ
കാരുണ്യം ചെയ്വാന്‍ നല്‍കുകേ
ദാസനെപ്പോലെ സേവയെച്ചെയ്ത
ദൈവത്തിന്‍ ഏക ജാതനേ
വാസം ചെയ്യണം ഈ നിന്‍ വിനയം
എന്‍റെ ഉള്ളിലും നാഥനേ
പാപികളുടെ വിപരീതത്തെ
എല്ലാം സഹിച്ച കുഞ്ഞാടേ
കോപിപ്പാനല്ല ക്ഷമിപ്പാനുള്ള
ശക്തി എനിക്കും നല്‍കുകേ
തന്‍റെ പിതാവിന്‍ ഹിതമെപ്പോഴും
മോദമോടുടന്‍ ചെയ്തോനേ
എന്‍റെ ഇഷ്ടവും ദൈവ
ഇഷ്ടത്തിനനുരൂപമാക്കണേ
രാത്രിമുഴുവന്‍ പ്രാര്‍ത്ഥിച്ചുണരുന്ന
ഭക്തിയുള്ളോരു യേശുവേ
പ്രാര്‍ത്ഥിപ്പാനായും ഉണരാനായും
ശക്തി തരേണം എന്നുമേ
മനുഷ്യരിലും ദൂതന്മാരിലും
അതിസുന്ദരനായോനെ
അനുദിനം നിന്‍ ദിവ്യ സൗന്ദര്യ
എന്നാമോദം ആകേണമേ
യേശുവേ നിന്‍റെ…
Yeshuve NinTe RoopameeyenTe
KannukalKkethra Saundaryam
Shishyanaakunna Enneyum
Ninneppoleyaakkanam Muzhuvan
Snehamaam Ninne Kandavan
Pinne Snehikkaathe Jeevikkumo
Dahippikkanam Enne Ashesham
Sneham NalKanamen Prabho
Deenakkaareyum Heenanmaareyum
Aashvasippippaan Vannone
Aanandatthode Njaan Ninneppole
Kaarunyam Cheyvaan NalKuke
Daasaneppole Sevayeccheytha
Dyvatthin Eka Jaathane
Vaasam Cheyyanam Ee NinVinayam
EnTeullilum Naathane
Paapikalude Vipareethatthe
Ellaam Sahiccha Kunjaade
Kopippaanalla Kshamippaanulla
Shakthi Enikkum NalKuke
ThanTe Pithaavin Hithameppozhum
Modamodudan Cheythone
EnTe Ishtavum Dyva
Ishtatthinanuroopamaakkane-
Raathrimuzhuvan PraarThthicchunarunna
Bhakthiyulloru Yeshuve
PraarThthippaanaayum Unaraanaayum
Shakthi Tharenam Ennume
Manushyarilum Doothanmaarilum
Athisundaranaayone
Anudinam Nin Divya Saundarya
Ennaamodam Aakename
Yeshuve NinTe…
Other Songs
വാഴ്ത്തുന്നു ഞാന്‍ അത്യുന്നതനെ വാനവും ഭൂമിയും ചമച്ചവനെ മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ നീ എന്‍ ദൈവം യേശു നാഥാ നീ എന്‍ ആശ്രയം യേശു നാഥാ നീ എന്‍ ശൈലവും എന്‍റെ കോട്ടയും നീ മാത്രമേ സ്തുതിക്കുന്നു ഞാന്‍ മഹോന്നതനെ സ്തുത്യന്‍ തന്‍ നാഥന്‍റെ കരവിരുത് മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… കീര്‍ത്തിക്കും ഞാന്‍ എന്നേശു പരാ കര്‍ത്തനു തുല്യനായ് ആരുമില്ല മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… Vaazhtthunnu Njaan Athyunnathane Vaanavum Bhoomiyum Chamacchavane 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa Nee En Dyvam Yeshu Naathaa Nee En Aashrayam Yeshu Naathaa Nee En Shylavum EnTe Kottayum Nee Maathrame 2 Sthuthikkunnu Njaan Mahonnathane Sthuthyan Than NaathanTe Karaviruthu 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2 KeerTthikkum Njaan Enneshu Paraa KarTthanu Thulyanaayu Aarumilla 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2