We preach Christ crucified

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

നീളവും വീതിയും ആരാഞ്ഞിടാ -2

ഇഷ്ടരില്‍ നിന്നെല്ലാം തിരഞ്ഞെടുത്തോ എന്നെ

ശുദ്ധരോടൊത്തു വസിപ്പതിനായ് -2                                           നിത്യ….1



സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗങ്ങള്‍ക്കടക്കുവാന്‍ കഴിയാത്ത

നിത്യനാം ദൈവത്തിന്‍ ഇഷ്ടപുത്രന്‍ -2

ദൂതരിന്‍ സ്തുതികളും താതനിന്‍ കൂടെയും

മോദമായ് ഇരുന്നിടാതിറങ്ങിയോ മര്‍ത്യനായ് -2                നിത്യ….1



കര്‍ത്താധികര്‍ത്താവായ് രാജാധിരാജാവായ്

ഇഹലോകരാജ്യങ്ങള്‍ നേടിടാതെ -2

കാല്‍വറി മേടതില്‍ പാപിയെ നേടുവാന്‍

യാഗമായ് തീര്‍ന്നിതോ രക്തവും ചിന്തിയേ -2               നിത്യ….1



ഉലകിലെന്നരികിലായ് പ്രിയമായ പലതുണ്ട്

അതിലെല്ലാം പ്രിയമായ പ്രിയനുണ്ട് -2

എങ്കിലോ കാല്‍വറി സ്നേഹത്തിന്‍ മുന്‍പിലായ്

അലിഞ്ഞുപോയ് ഇവയെല്ലാം മഞ്ഞുപോലെ -2                  നിത്യ….1



കൂട്ടുകാര്‍ പിരിഞ്ഞീടും സോദരര്‍ കൈവിടും

മാതാപിതാക്കളും മറന്നുപോകും -2

മരണത്തിന്‍ കൂരിരുള്‍ താഴ്വര കഴിവോളം

പിരിയാതെന്‍ കൂടവേ പാര്‍ത്തിടും താന്‍ -2                             നിത്യ….1



പിരിയാത്ത സ്നേഹിതാ തീരാത്ത പ്രേമമേ!

നീയെന്‍റെ നിത്യാവകാശമല്ലോ -2

ഈ ഭൂവില്‍ മാത്രമോ നിത്യയുഗങ്ങളിലും

എന്‍ പ്രേമ കാന്തനായ് നീ വന്നീടുമെ -2                     നിത്യ….2


Nithyamaam snehatthin aazhamuyaravum
neelavum veethiyum aaraanjitaa – 2
ishtaril ninnellaam thiranjetuttho enne
shuddharototthu vasippathinaayu – 2
nithya…1
svarggaadhisvarggangalkkatakkuvaan kazhiyaattha
nithyanaam dyvatthin ishtaputhran- 2
dootharin sthuthikalum thaathanin kooteyum
modamaayu irunnitaathirangiyo marthyanaayu- 2
nithya…. 1 kartthaadhikartthaavaayu raajaadhiraajaavaayu
ihalokaraajyangal netitaathe – 2
kaalvari metathil paapiye netuvaan
yaagamaayu theernnitho rakthavum chinthiye – 2
nithya…1
ulakilennarikilaayu priyamaaya palathundu
athilellaam priyamaaya priyanundu – 2
enkilo kaalvari snehatthin munpilaayu
alinjupoyu ivayellaam manjupole – 2
nithya…..1
koottukaar pirinjeetum sodarar kyvitum
maathaapithaakkalum marannupokum- 2
maranatthin koorirul thaazhvara kazhivolam
piriyaathen kootave paartthitum thaan
nithya….1
piriyaattha snehithaa theeraattha premame!
neeyente nithyaavakaashamallo- 2
ee bhoovil maathramo nithyayugangalilum
en prema kaanthanaayu nee vanneetume- 2
nithya…2

Daiva Sneham

42 songs

Other Songs

എൻ്റെ മുഖം വാടിയാൽ

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

നിൻ സ്നേഹം എത്രയോ

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

അനാദികാലം മുൻപേ ദൈവം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

വഴിയരികിൽ പഥികനായ്

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

കോടാനുകോടി പാപം മറന്നെന്നെ

കുരിശിൽ നിന്നും സാന്ത്വനമായ്

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

എനിക്കൊരു ഉത്തമ ഗീതം

കർത്താവിൻ സ്നേഹത്തിൽ എന്നും

അതിശയം ചെയ്തിടും ദൈവമവൻ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

ഇതു സ്നേഹകുടുംബം

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

ദൈവകരുണയിൻ ധനമാഹാത്മ്യം

വഴിയരികിൽ പഥികനായി

കൃപ മതിയേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

എന്‍റെ മുഖം വാടിയാല്‍ ദൈവത്തിന്‍ മുഖം വാടും എന്‍ മിഴികള്‍ ഈറനണിഞ്ഞാല്‍ ദൈവത്തിന്‍ മിഴി നിറയും എന്‍റെ …………2 ഞാന്‍ പാപം ചെയ്തകന്നീടുമ്പോള്‍ ദൈവത്തിന്‍ ഉള്ളം തേങ്ങും ഞാന്‍ പിഴകള്‍ ചൊല്ലീടുമ്പോള്‍ ദൈവത്തിന്‍ കരളലിയും എന്‍റെ ………. ഞാന്‍ നന്മകള്‍ ചെയ്തീടുമ്പോള്‍ ദൈവത്തിന്‍ മനം തുടിക്കും അവന്‍ എന്നെ തോളിലെടുക്കും സ്നേഹത്താല്‍ താലോലിക്കും എന്‍റെ ……. En‍Te Mukham Vaadiyaal‍ Dyvatthin‍ Mukham Vaadum En‍ Mizhikal‍ Eerananinjaal‍ Dyvatthin‍ Mizhi Nirayum 2 En‍Te …………2 Njaan‍ Paapam Cheythakanneedumpol‍ Dyvatthin‍ Ullam Thengum Njaan‍ Pizhakal‍ Cholleedumpol‍ Dyvatthin‍ Karalaliyum 2 En‍Te ………. 2 Njaan‍ Nanmakal‍ Cheytheedumpol‍ Dyvatthin‍ Manam Thudikkum Avan‍ Enne Tholiledukkum Snehatthaal‍ Thaalolikkum 2 En‍Te ……. 2

Playing from Album

Central convention 2018

എൻ്റെ മുഖം വാടിയാൽ

00:00
00:00
00:00