Albums

ALBUM
Anuthaapa Keerthanangal
ദൈവ കരുണയിന്‍ ധനമാഹാത്മ്യംനാവാല്‍ വര്‍ണ്യമോ? -2 ദൈവസുതന്‍ പശുശാലയില്‍ നരനായ്അവതരിച്ചതു വെറും കഥയോ -2ഭൂവനമൊന്നാകെ ചമച്ചവനൊരു ചെറുഭവനവും ലഭിച്ചതില്ലെന്നോ -2 ദൈവ കരുണയിന്‍ …. പരമസമ്പന്നനീ ധരണിയിലേറ്റംദരിദ്രനായ് തീര്‍ന്നു സ്വമനസ്സാ -2നിരുപമപ്രഭയണിഞ്ഞിരുന്നവന്‍ പഴന്തുണിധരിച്ചതും ചെറിയ സംഗതിയോ -2 ദൈവ കരുണയിന്‍…. അനുദിനമനവധിയനുഗ്രഹഭാരംഅനുഭവിച്ചൊരു ജനമവനു -2കനിവൊരു കണികയുമെന്നിയേ നല്‍കിയകഴുമരം ചുമപ്പതു കാണ്മിന്‍ -2 ദൈവ കരുണയിന്‍…. കുരിശു ചുമന്നവന്‍ ഗിരിമുകളേറിവിരിച്ചു കൈകാല്‍കളെയതിന്മേല്‍ -2ശരിക്കിരുമ്പാണികള്‍ തറപ്പതിന്നായതുസ്മരിക്കുകില്‍ വിസ്മനീയം -2 ദൈവ കരുണയിന്‍…. Daiva karunayin dhanamahathmyam naval varnyamo daivasuthan pashusalayil naranayavatharichathu verum kathayobhoovanamonnake chamachavanoru cherubhavanavum labhichathillennodaiva karunayin….paramasambannanee dharaniyilettamdaridranay theernnu swamanasanirupamaprabhayaninjirunnavan pazhanthunidharichathum cheriya sangathiyodaiva karunayin….anudinamanavadhiyanugrahabharamanubhavichoru janamavanukanivoru kanikayumenniye nalkiyakazhumaram chumappathu kanmindaiva karunayin….kurishu chumannavan girimukalerivirichu kaikalkaleyathinmelsharikkirumbanikal tharappathinayathusmarikkukil vismayaneeyamdaiva karunayin….