We preach Christ crucified

ഇല പൊഴിയും കാലങ്ങൾക്കപ്പുറം

ഇലപൊഴിയും കാലങ്ങള്‍ക്കപ്പുറം
തളിരണിയും കാലമുണ്ടതോര്‍ക്കണം
കവിളിലൂടൊഴുകുന്ന കണ്ണീരിനപ്പുറം
പുഞ്ചിരിയുണ്ടെന്നതും ഓര്‍ക്കണം

പ്രത്യാശയോടെ നീ ദൈവത്തെ നോക്കിയാല്‍
ഉത്തരം നല്കുമെന്നറിഞ്ഞിടേണം
അവനുത്തരം നല്കുമെന്നറിഞ്ഞിടേണം
ഇലപൊഴിയും….
കൈപ്പാര്‍ന്ന വേദനകള്‍ക്കപ്പുറം
മധുരത്തിന്‍ സൗഖ്യമുണ്ടതോര്‍ക്കണം
മാനത്തെ കാര്‍മേഘമപ്പുറം
സൂര്യപ്രഭയുണ്ടെന്നതോര്‍ക്കണം

വിശ്വാസത്തോടെ നീ ദൈവത്തെ നോക്കിയാല്‍
ഉത്തരം നല്കുമെന്നറിഞ്ഞിടേണം
അവനുത്തരം നല്കുമെന്നറിഞ്ഞിടേണം
ഇലപൊഴിയും….
ഇരുളാര്‍ന്ന രാവുകള്‍ക്കുമപ്പുറം
പുലരിതന്‍ ശോഭയുണ്ടതോര്‍ക്കണം
കലിതുള്ളും തിരമാലയ്ക്കപ്പുറം
ശാന്തി നല്കും യേശുവുണ്ടതോര്‍ക്കണം

വിശ്വാസത്തോടെ നീ ദൈവത്തെ നോക്കിയാല്‍
ഉത്തരം നല്കുമെന്നറിഞ്ഞിടേണം
അവനുത്തരം നല്കുമെന്നറിഞ്ഞിടേണം
ഇലപൊഴിയും….
ilapozhiyum kaalangngalkkappurram
thaliraniyum kaalamuntathorkkanam
kavililootozhukunna kanneerinappurram
punjchiriyuntennathum orkkanam

prathyaasayote nee daivaththe nokkiyaal
uththaram nalkumennarrinjnjitenam
avanuththaram nalkumennarrinjnjitenam
ilapozhiyum
kaippaarnna vedanakalkkappurram
madhuraththin saukhyamuntathorkkanam
maanaththe kaarmeghamappurram
sooryaprabhayuntennathorkkanam

visvaasaththote nee daivaththe nokkiyaal
uththaram nalkumennarrinjnjitenam
avanuththaram nalkumennarrinjnjitenam
ilapozhiyum
irulaarnna raavukalkkumappurram
pularithan sobhayuntathorkkanam
kalithullum thiramaalaykkappurram
saanthi nalkum yesuvuntathorkkanam

visvaasaththote nee daivaththe nokkiyaal
uththaram nalkumennarrinjnjitenam
avanuththaram nalkumennarrinjnjitenam
ilapozhiyum

Songs 2021

Released 2021 Dec 52 songs

Other Songs

ഇതുവരെയെന്നെ കരുതിയ നാഥാ

ഒന്നേയെന്നാശ ഒന്നേയെന്നാശ

ഹല്ലേലുയ്യ സ്തുതി പാടിടും ഞാന്‍

ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിലതു

നന്ദിയുണ്ടു ദൈവമേ

എണ്ണമില്ല നന്മകൾ എന്നിൽ

യേശുക്രിസ്തുവിൻ വചനം മൂലം

ആരുമില്ല യേശുവെപ്പോൽ

എൻ്റെ യേശു എനിക്കു നല്ലവൻ

എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ

നീയെൻ പക്ഷം മതി നിൻ്റെ കൃപ മതി

നമ്മെ ജയോത്സവമായ് വഴി നടത്തുന്ന

ക്രിസ്തീയ ജീവിത സൗഭാഗ്യമേ

ആശ്രയം യേശുവിൽ എന്നതിനാൽ

എക്കാലത്തിലും ക്രിസ്തു മാറുകില്ല

കർത്താവിൻ സ്നേഹത്തിൽ എന്നും

പരമ ഗുരുവരനാം യേശുവേ

എന്നോടുള്ള നിൻ സർവ്വ

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

ഒന്നേയെന്നാശ

ക്രിസ്തീയജീവിത സൗഭാഗ്യമേ

സ്തുതിച്ചീടാം സ്തോത്രഗീതം പാടിടാം

ബലഹീനതയിൽ ബലമേകി

യേശുക്രിസ്തുവിൻ വചനം മൂലം

എന്നാത്മ നായകനേ, എന്‍ പ്രാണനായകനേ

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

കൊടുങ്കാറ്റടിച്ചു അലയുയരും

ഇന്നയോളം എന്നെ നടത്തി

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഒന്നുമാത്രം ഞാൻ

Above all powers

Playing from Album

Central convention 2018