ദൈവത്തിന്‍റെ ഏകപുത്രന്‍ പാപികളെ രക്ഷിപ്പാന്‍
മാനുഷനായ് പാടുപെട്ടു കുരിശിന്മേല്‍ മരിച്ചു -2
ഇത്രസ്നേഹം ഇത്രസ്നേഹം ഇത്രസ്നേഹം എരിവാന്‍
മനുഷ്യരില്‍ എന്തു നന്മ കണ്ടു നീ രക്ഷാകരാ! -2
പാപികളും ദ്രോഹികളുമായ നരവര്‍ഗ്ഗത്തെ
വീണ്ടെടുപ്പാന്‍ എത്രകഷ്ടം സഹിച്ചു നീ ശാന്തമായ് -2
ഇത്രസ്നേഹം….
നിര്‍മ്മലന്മാര്‍ ഭുജിക്കുന്ന പരലോക അപ്പംതാന്‍
പാപികള്‍ക്കു ജീവന്‍ നല്‍കി രക്ഷിക്കുന്നീ രക്ഷകന്‍ -2
ഇത്രസ്നേഹം….
കൃപയാലെ രക്ഷപെട്ട പാപിയായ ഞാനിതാ
ഹൃദയത്തില്‍ ദൈവസ്നേഹം എരിവാന്‍ വാഞ്ഛിക്കുന്നു-2
ഇത്രസ്നേഹം….
പാപിയില്‍ പ്രധാനിയായിരുന്ന എന്നെ രക്ഷിപ്പാന്‍
ശാപമൃത്യു ഏറ്റ നിന്നെ നിത്യകാലം വാഴ്ത്തും ഞാന്‍ -2
ഇത്ര സ്നേഹം….
Daivatthinte ekaputhran paapikale rakshippaan
maanushanaayu paadupettu kurishinmel maricchu -2
ithrasneham ithrasneham ithrasneham erivaan
manushyaril enthu nanma kandu nee rakshaakaraa! -2
paapikalum drohikalumaaya naravarggatthe
veendeduppaan ethrakashtam sahicchu nee shaanthamaayu -2
ithrasneham……….
nirmmalanmaar bhujikkunna paraloka appamthaan
paapikalkku jeevan nalki rakshikkunnee rakshakan -2
ithrasneham…………
krupayaale rakshapetta paapiyaaya njaanithaa
hrudayatthil dyvasneham erivaan vaanjchhikkunnu-2
ithrasneham………
paapiyil pradhaaniyaayirunna enne rakshippaan
shaapamruthyu etta ninne nithyakaalam vaazhtthum njaan -2
ithra sneham
Other Songs
Above all powers