ഹീനമനുജനനംഎടുത്ത
യേശുരാജന്‍ നിന്‍ സമീപെ നില്‍പ്പൂ
ഏറ്റുകൊള്ളവനെ തള്ളാതെ -2
ഹീനമനുജനനം എടുത്ത
കൈകളില്‍ കാല്‍കളില്‍ ആണികള്‍ തറച്ചു
മുള്‍മുടി ചൂടിനാന്‍ പൊന്‍ശിരസ്സതിന്‍മേല്‍
നിന്ദയും ദുഷിയും പീഡയും സഹിച്ചു
ദിവ്യമാം രുധിരം ചൊരിഞ്ഞു നിനക്കായ്
കരുണയായ് നിന്നെ വിളിച്ചിടുന്നു -2
ഹീന…
തല ചായിക്കുവാന്‍ സ്ഥലവും ഇല്ലാതെ
ദാഹം തീര്‍ക്കുവാന്‍ ജലവും ഇല്ലാതെ
ആശ്വാസം പറവാന്‍ ആരും തനിക്കില്ലാതെ
അരുമ രക്ഷകന്‍ ഏകനായ് മരിച്ചു
ആ പാടുകള്‍ നിന്‍ രക്ഷയ്ക്കേ -2
ഹീന…
അവന്‍ മരണത്താല്‍ സാത്താന്‍റെ തലതകര്‍ത്തു
തന്‍റെ രക്തത്താല്‍ പാപക്കറകള്‍ നീക്കി
നിന്‍റെവ്യാധിയും വേദനയും നീക്കുവാന്‍
നിന്‍റെ ശാപത്തില്‍ നിന്നും വിടുതല്‍ നല്‍കാന്‍
കുരിശില്‍ ജയിച്ചെല്ലാറ്റെയും -2
ഹീന…
മായാ ലോകത്തെ തെല്ലുമേ നമ്പാതെ
മാനവമാനസം ആകെയും മാറുമെ
മാറാത്ത ദേവനെ സ്നേഹിച്ചീടുന്നെങ്കില്‍
നിത്യമാം സന്തോഷം പ്രാപിച്ചാനന്ദിയ്ക്കാം
ആശയോടു നീ വന്നീടുക -2
ഹീന…
ഇനിയും താമസമാകുമോ മകനേ?
അന്‍പിനേശുവിങ്കല്‍ കടന്നുവരുവാന്‍
ഈ ഉലകം തരാതുള്ള സമാധാനത്തെ
ഇന്നു നിനക്കു തരുവാനായ് കാത്തിടുന്നു
അന്‍പിലേശുവിളിച്ചിടുന്നു -2
Heena manujananam eduttha
yeshu raajan nin sameepe nilppoo
etukollavane thallaathe -2
heena manujananam eduttha…
kaikalil kaalkalil aanikal tharacchu
mulmudi choodinaan pon shirassathinmel -2
ninnayum dushiyum peedayum sahicchu
divyamaam rudhiram chorinju ninakkaay
karunayaay ninne vilicchidunnu -2
heena…
thala chaayikkuvaan sthalavum illaathe
daaham theerkkuvaan jalavum illaathe -2
aashwaasam paravaan aarum thanikkillaathe
aruma rakshakan ekanaay maricchu
aa paadukal nin rakshaykke -2
heena…
avan maranatthaal saatthaante thala thakartthu
thante rakthatthaal paapakkarakal neekki -2
ninte vyaadhiyum vedanayum neekkuvaan
ninte shaapatthil ninnum viduthal nalkaan
kurishil jayicchellaateyum -2
heena…
maayaa lokatthe thellume nampaathe
maanava maanasam aakeyum maarume -2
maaraattha devane snehiccheedunnenkil
nithyamaam santhosham praapicch aanandiykkaam
aashayodu nee vanneeduka -2
heena…
iniyum thaamasam aakumo makane?
anpin yeshuvinkal kadannu varuvaan -2
ee ulakam tharaathulla samaadhaanatthe
innu ninakku tharuvaanaay kaatthidunnu
anpil yeshu vilicchidunnu -2
heena…
yeshu…heena..
Other Songs
Above all powers