We preach Christ crucified

ശ്രുതി വീണകൾ

ശ്രുതി വീണകള്‍ മീട്ടും ഞാനാത്മാവില്‍

ദ്രുതതാളം പാടും ഞാനാത്മാവില്‍

സ്തുതിമധുരം പൊഴിയുന്നെന്നാത്മാവില്‍

സ്നേഹത്താല്‍ നിറയും ഞാനാത്മാവില്‍

 

കാണുക ദൈവസ്നേഹം

താഴുക കുരിശോളവും

നേടുക നിത്യജീവന്‍

ഓടുക തിരുസേവയ്ക്കായ്

 

സന്തോഷം കരകവിയും ഹൃദയത്തില്‍

സംശുദ്ധി തികവരുളും ചലനത്തില്‍

ശാന്തിയുടെ നറുമധുരം മനതാരില്‍

പെരുതുയരും പരിമളമെന്‍ ഉള്‍ത്തട്ടില്‍

 

വരുമല്ലോ തിരുനാഥന്‍ വാനത്തില്‍

നിര്‍മ്മലരെ ചേര്‍ത്തിടുവാന്‍ ഗഗനത്തില്‍

എത്തീടും ഞാനും അന്നുയരത്തില്‍

ഗതിയെന്തെന്‍ സ്നേഹിതരേ ചിന്തിപ്പിന്‍

കാണുക….1  ശ്രുതി….2

സ്തുതി….2  കാണുക….2  ഓടുക….3

 

 

shruthi veenakal‍ meettum njaanaathmaavil‍

druthathaalam paadum njaanaathmaavil‍         2

sthuthimadhuram pozhiyunnennaathmaavil‍

snehatthaal‍ nirayum njaanaathmaavil‍              2

 

kaanuka dyvasneham

thaazhuka kurisholavum

neduka nithyajeevan‍

oduka thirusevaykkaayu

 

santhosham karakaviyum hrudayatthil‍

samshuddhi thikavarulum chalanatthil‍              2

shaanthiyude narumadhuram manathaaril‍

peruthuyarum parimalamen‍ ul‍tthattil‍                 2

 

varumallo thirunaathan‍ vaanatthil‍

nir‍mmalare cher‍tthiduvaan‍ gaganatthil‍             2

ettheedum njaanum annuyaratthil‍

gathiyenthen‍ snehithare chinthippin‍                  2

kaanuka….1  shruthi….2

sthuthi….2,  kaanuka….2,  otuka….3

Prof. M. Y. Yohannan

 

Other Songs

രക്തത്താൽ ജയമുണ്ട് നമുക്ക്

എനിക്കെൻ്റെ ആശ്രയം യേശുവത്രേ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

എനിക്കായ് കരുതുന്നവൻ

കാറ്റു പെരുകീടുന്നു

യേശുരാജൻ കാന്തനായ് വരുന്നതാണേ എനിക്കേറ്റവും

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

കർത്താവിൻ കാഹളം ധ്വനിച്ചിടുമ്പോൾ

എൻ്റെ ദൈവം എനിക്കു തന്ന

യിസ്രായേലേ സ്തുതിച്ചീടുക

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

Above all powers

Playing from Album

Central convention 2018