കര്‍ത്താവു താന്‍ ഗംഭീരനാദത്തോടും
പ്രധാന ദൈവദൂതശബ്ദത്തോടും
സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി വന്നിടുമ്പോള്‍
എത്രയോ സന്തോഷം – (3) മദ്ധ്യാകാശത്തില്‍
മണ്ണിലുറങ്ങീടുന്ന ശുദ്ധിമാന്മാര്‍
കാഹളനാദം കേള്‍ക്കുന്ന മാത്രയില്‍
പെട്ടെന്നുയിര്‍ത്തു വാനില്‍ ചേര്‍ന്നീടുമേ
തീരാത്ത സന്തോഷം – (3) പ്രാപിക്കുമവര്‍
ജീവനോടീ ഭൂതലേ പാര്‍ക്കും ശുദ്ധര്‍
രൂപാന്തരം പ്രാപിക്കുമാനേരത്തില്‍
ഗീതസ്വരത്തോടും ആര്‍പ്പോടും കൂടെ
വിണ്ണുലകം പൂകും- (3) ദൂതതുല്യരായ്
കുഞ്ഞാട്ടിന്‍ കല്യാണ മഹല്‍ദിനത്തില്‍
തന്‍റെ കാന്തയാകും വിശുദ്ധ സഭ
മണിയറയ്ക്കുള്ളില്‍ കടക്കുമന്നാള്‍
എന്തെന്തു സന്തോഷം – (3) ഉണ്ടാമവള്‍ക്ക്
സിദ്ധന്മാരാം പൂര്‍വ്വപിതാക്കളെല്ലാം
മദ്ധ്യാകാശത്തില്‍ കല്യാണവിരുന്നില്‍
ക്ഷണിക്കപ്പെട്ടു പന്തിയിരിക്കുമ്പോള്‍
ആമോദമായ് പാടും-(3) ശാലേമിന്‍ ഗീതം
രാജത്വം പ്രാപിച്ചു തന്‍ ഭൂതലത്തില്‍
ആയിരമാണ്ടു വാഴാന്‍ വന്നിടുമ്പോള്‍
ശത്രുവാം സാത്താനെ ബന്ധിച്ചിട്ടന്നു
വാണീടും ഭൂമിയില്‍ – (3) രാജാധിരാജന്‍
അത്യുന്നതനായവന്‍റെ ശുദ്ധര്‍ക്കു
രാജ്യം വിഭജിക്കുന്ന നാള്‍വരുന്നു
രാജാക്കളായിട്ടവര്‍ വാണിടുമേ
ഹാ! എന്തു സന്തോഷം – (3) സ്വര്‍ഗ്ഗയുഗത്തില്‍
മൃഗത്തിന്‍റെ വാളിന്നിരയായോരും
വെള്ള നിലയങ്കി ധരിച്ചുകൊണ്ടു
രാജാധിരാജനോടു കൂടെ വാഴും
അവര്‍ക്കു സന്തോഷം- (3) ഉണ്ടെന്നുമെന്നും
വെള്ള സിംഹാസനം താന്‍ സ്ഥാപിച്ചിട്ടു
ദുഷ്ടന്മാരാം സര്‍വ്വജനങ്ങളെയും
രാജന്‍ മുമ്പില്‍ ഒന്നായി ചേര്‍ത്തുകൊണ്ടങ്ങു
ന്യായം വിധിച്ചീടും- (3) അന്ത്യദിനത്തില്‍
ആകാശം ചുരുള്‍പോലെ മാറിപ്പോകും
ഭൂമിയും അതിലുള്ളസമസ്തവും
അഗ്നിയാലശേഷം ചുട്ടഴിച്ചു താന്‍
ശുദ്ധികരിച്ചിടും – (3) സര്‍വ്വവല്ലഭന്‍
ആദ്യം മുതല്‍ക്കുള്ള സര്‍വ്വശുദ്ധരും
തേജസ്സില്‍ കര്‍ത്താവിനോടൊന്നിച്ചെന്നും
നീതി വസിക്കുന്ന പുത്തന്‍ ഭൂമിയില്‍
ആനന്ദത്തോടെന്നും – (3) പാര്‍ത്തീടുമവര്‍
ദേവാധി ദേവന്‍ സര്‍വ്വത്തിനും മീതെ
തന്‍ കൂടാരം വിശുദ്ധര്‍ മദ്ധ്യത്തിലും
എന്നേക്കുമവര്‍ തന്നെക്കണ്ടുമോദാല്‍
ഹല്ലേലുയ്യാപാടും- (3) നിത്യയുഗത്തില്‍
KarTthaavu Thaan Gambheeranaadatthodum
Pradhaana Dyvadoothashabdatthodum
SvarGgatthil Ninnirangi Vannidumpol
Ethrayo Santhosham – (3) Maddhyaaakaashatthil
Mannilurangeedunna Shuddhimaanmaar
Kaahalanaadam KelKkunna Maathrayil
PettennuyirTthu Vaanil CherNneedume
Theeraattha Santhosham – (3) Praapikkumavar
Jeevanodee Bhoothale PaarKkum Shuddhar
Roopaantharam Praapikkumaaneratthil
Geethasvaratthodum AarPpodum Koode
Vinnulakam Pookum- (3) Doothathulyaraayu
Kunjaattin Kalyaana MahalDinatthil
ThanTe Kaanthayaakum Vishuddha Sabha
Maniyaraykkullil Kadakkumannaal
Enthenthu Santhosham – (3) UndaamavalKku
Siddhanmaaraam PoorVvapithaakkalellaam
Maddhyaaakaashatthil Kalyaanavirunnil
Kshanikkappettu Panthiyirikkumpol
Aamodamaayu Paadum-(3) Shaalemin Geetham
Raajathvam Praapicchu Than Bhoothalatthil
Aayiramaandu Vaazhaan Vannidumpol
Shathruvaam Saatthaane Bandhicchittannu
Vaaneedum Bhoomiyil – (3) Raajaadhiraajan
AthyunnathanaayavanTe ShuddharKku
Raajyam Vibhajikkunna NaalVarunnu
Raajaakkalaayittavar Vaanidume
Haa! Enthu Santhosham – (3) SvarGgayugatthil
MrugatthinTe Vaalinnirayaayorum
Vella Nilayanki Dharicchukondu
Raajaadhiraajanodu Koode Vaazhum
AvarKku Santhosham- (3) Undennumennum
Vella Simhaasanam Thaan Sthaapicchittu
Dushtanmaaraam SarVvajanangaleyum
Raajan Mumpil Onnaayi CherTthukondangu
Nyaayam Vidhiccheedum- (3) Anthyadinatthil
Aakaasham ChurulPole Maarippokum
Bhoomiyum Athilullasamasthavum
Agniyaalashesham Chuttazhicchu Thaan
Shuddhikaricchidum – (3) SarVvavallabhan
Aadyam MuthalKkulla SarVvashuddharum
Thejasil KarTthaavinodonnicchennum
Neethi Vasikkunna Putthan Bhoomiyil
Aanandatthodennum – (3) PaarTtheedumavar
Devaadhi Devan SarVvatthinum Meethe
Than Koodaaram Vishuddhar Maddhyatthilum
Ennekkumavar Thannekkandumodaal
Halleluyyaapaadum- (3) Nithyayugatthil
Other Songs
Above all powers