പ്രാര്‍ത്ഥനയാല്‍ സാധിക്കാത്ത കാര്യമില്ലൊന്നും
പ്രാര്‍ത്ഥിക്കാത്ത കാരണത്താല്‍ ലഭിക്കുന്നില്ലൊന്നും
യാചിക്കുന്നതെല്ലാം നിങ്ങള്‍ പ്രാപിച്ചു എന്ന്
വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുകില്‍ നിശ്ചയം ഫലം
നിങ്ങളെന്നിലും എന്‍ വചനം നിങ്ങള്‍ക്കുള്ളിലും
വാസം ചെയ്കില്‍ യാചനകള്‍ സാദ്ധ്യമായിടും
എന്നോടു ചേര്‍ന്നൊരു നാഴിക ഉണര്‍ന്നിരിക്കാമോ?
പാപക്കെണികള്‍ ഒഴിഞ്ഞുപോകാന്‍ മാര്‍ഗ്ഗമതല്ലയോ?
പ്രാര്‍ത്ഥന…1
മടുത്തുപോകാതൊടുക്കത്തോളം പ്രാര്‍ത്ഥിച്ചീടണം
തടുത്തുവച്ചാലൊടുങ്ങിടാത്ത ശക്തി പ്രാപിക്കാം
ഇന്നുവരെയെന്‍ നാമത്തില്‍ ചോദിച്ചില്ലല്ലോ
ചോദിക്കുവിന്‍ നിങ്ങള്‍ക്കേകാം പൂര്‍ണ്ണസന്തോഷം
പ്രാര്‍ത്ഥന…1
താതനോടുമാത്രം നിങ്ങള്‍ പ്രാര്‍ത്ഥിച്ചീടണം
ഏക മദ്ധ്യസ്ഥാനിയാകും യേശുനാമത്തില്‍
നിങ്ങളിലെന്‍റെ സന്തോഷം പൂര്‍ണ്ണമായ് തീരാന്‍
എന്‍വചനം കേട്ടുകൊള്‍വിന്‍ ധന്യരാകുവിന്‍
പ്രാര്‍ത്ഥന…2,
യാചിക്കു…1
praarththanayaal saadhikkaattha kaaryamillonnum
praarththikkaattha kaaranatthaal labhikkunnillonnum -2
yaachikkunnathellaam ningal praapicchu ennu
vishvaasatthode praarththikkukil nishchayam phalam
ningalennilum en vachanam ningalkkullilum
vaasam cheykil yaachanakal saaddhyamaayidum -2
ennodu chernnoru naazhika unarnnirikkaamo?
paapakkenikal ozhinjupokaan maarggamathallayo? -2 praarththana….1
madutthupokaathodukkattholam praarththiccheedanam
thadutthuvacchaal odungidaattha shakthi praapikkaam -2
innuvare yen naamatthil chodicchillallo
chodikkuvin ningalkkekaam poornnasanthosham -2 praarththana….1
thaathanodu maathram ningal praarththiccheedanam
eka maddhyasthaaniyaakum yeshu naamatthil -2
ningalilente santhosham poornnamaayi theeraan
en vachanam kettukolvin dhanyaraakuvin -2 praarththana….2,
yaachikku….1
Other Songs
Above all powers