പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍ -2
പാപങ്ങളാകവെ ക്ഷമിച്ചിടുന്നു-രോഗങ്ങളഖിലവും നീക്കിടുന്നു
പരമ…1
അമ്മയെപ്പോലെന്നെ ഓമനിച്ചു-അപകടവേളയില്‍ പാലിച്ചവന്‍ -2
ആഹാരപാനീയമേകിയവന്‍ നിത്യമാം ജീവനും നല്‍കീടുന്നു
പരമ…1
ഇടയനെപ്പോല്‍ നമ്മെ തേടിവന്നു-പാപക്കുഴിയില്‍ നിന്നേറ്റിയവന്‍ -2
സ്വന്തമാക്കി നമ്മെ തീര്‍ത്തിടുവാന്‍-സ്വന്തരക്തം നമുക്കേകിയവന്‍
പരമ…1
കൂടുകളെക്കൂടെ കൂടിളക്കി-പറക്കുവാനായ് നമ്മെ ശീലിപ്പിച്ചു -2
ചിറകുകളതിന്മേല്‍ വഹിച്ചു നമ്മെ-നിലം പരിചായി നാം നശിച്ചിടാതെ
പരമ….1
സ്തോത്രം ചെയ്യാം ഹൃദയംഗമായ്-കുമ്പിടാം അവന്‍ മുമ്പിലാദരവായ് -2
ഹല്ലേലുയ്യാ പാടാം മോദമോടെഅവനല്ലോ നമ്മുടെ രക്ഷയിന്‍ പാറ
പരമ…1
paramapithaavinu sthuthipaadaam-avanallo jeevane nalkiyavan -2
paapangalaakave kshamicchidunnu-rogangalakhilavum neekkidunnu parama ….1
ammayeppolenne omanicchu-apakatavelayil paalicchavan -2
aahaarapaaneeyamekiyavan nithyamaam-jeevane nalkeedunnu parama ….1
idayaneppol namme thedivannu-paapakkuzhiyil ninnettiyavan -2
swanthamaakki namme theertthiduvaan-swantharaktham namukkekiyavan parama ….1
koodukalekkoode koodilakki-parakkuvaanaayi namme sheelippicchu -2
chirakukalathinmel vahicchu namme-nilam parichaayi naam nashicchidaathe parama ….1
sthothram cheyyaam hridayangamaayi-kumpidaam avan mumpilaadaravaayi -2
Other Songs
Above all powers