We preach Christ crucified

ഞാൻ പാടുമീ നാളിനി

ഞാന്‍ പാടുമീ നാളിനി മോദാല്‍

കുഞ്ഞാട്ടിന്‍ വിലയേറും  രക്തത്താല്‍

എന്നെ വീണ്ടതിനാല്‍… ദൈവ… -2

 

വെറും വെള്ളിയല്ല എന്നെ വാങ്ങുവാന്‍

പൊന്‍ വീര്യമോ അല്ല മറുവിലയായ് -2

എന്‍ പേര്‍ക്കു യാഗമായ് തീര്‍ന്നവനാം

ദൈവ കുഞ്ഞാട്ടിന്‍ വിലയേറും രക്തത്താല്‍

എന്നെ വീണ്ടതിനാല്‍…. -2                                          ഞാന്‍  പാടു…1

 

അതിദുഃഖിതനായ് ഭൂവില്‍ തീര്‍ന്നു ഞാന്‍

വന്‍ പീഡയാല്‍ വലഞ്ഞീടുന്നാള്‍ -2

എന്‍ യേശു മാര്‍വ്വതിലാശ്വാസം

കൊണ്ടു നിത്യം പാടും മോദമായ് –

സ്തുതി-സ്തോത്രം യേശുവിനായ…. -2                        ഞാന്‍ പാടു…1

 

കുരിശും ചുമലേന്തിയ നാഥനെ

യെരുശലേം വഴി പോയവനെ! -2

കുരിശില്‍ ചിന്തിയ ചോരയാല്‍

പുതുജീവ മാര്‍ഗ്ഗത്തില്‍ ഞാന്‍ നടപ്പാന്‍

നാഥാ! അരുള്‍ക കൃപ…. -2                               ഞാന്‍ പാടു…1

 

തിരുവാഗ്ദത്തമാം ആത്മമാരിയാല്‍

എന്നെ നിറയ്ക്കണമേ കൃപയാല്‍ -2

നിന്നോളം പൂര്‍ണ്ണനായ് തീര്‍ന്നു ഞാന്‍

സര്‍വ്വ  ഖിന്നതയാകെ അകന്നു വിണ്ണില്‍

അങ്ങു ചേര്‍ന്നീടുവാന്‍ -2                                ഞാന്‍ പാടു…1

 

Njan paadumee nalini modhal

kunjaattin vilayerum  rakthathal

enne veenndathinal daiva

 

verum velliyalla enne vanguvan

pon veeryamo alla maruvilayaay

en perkku yagamaay theernnavanam

daiva kunjaattin vilayerum rakthathal

enne veendathinal

njan  paadu…

 

athiduhkhithanay bhoovil theernnu njan

van peedayal valanjeedunnal

en yeshu marvathilashvasam

kondu nithyam paadum modamaay

sthuthisthothram yeshuvinay

njan paadu…

kurishum chumalenthiya nathane

yerushalem vazhi poyavane

kurishil chinthiya chorayal

puthujeeva margathil njan nadappan

natha arulka kripa

njan paadu…

 

thiruvagdathamam athmamariyal

enne niraykkename kripayal

ninnolam poornnanay theernnu njan

sarvva  khinnathayake akannu vinnil

angu chernneeduvan

njan paadu…

Unarvu Geethangal 2016

46 songs

Other Songs

രക്തത്താൽ ജയമുണ്ട് നമുക്ക്

എനിക്കെൻ്റെ ആശ്രയം യേശുവത്രേ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

എനിക്കായ് കരുതുന്നവൻ

കാറ്റു പെരുകീടുന്നു

യേശുരാജൻ കാന്തനായ് വരുന്നതാണേ എനിക്കേറ്റവും

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

കർത്താവിൻ കാഹളം ധ്വനിച്ചിടുമ്പോൾ

എൻ്റെ ദൈവം എനിക്കു തന്ന

യിസ്രായേലേ സ്തുതിച്ചീടുക

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

Above all powers

Playing from Album

Central convention 2018