We preach Christ crucified

ഈ തോട്ടത്തിൽ പരിശുദ്ധനുണ്ട്

ഈ തോട്ടത്തില്‍ പരിശുദ്ധനുണ്ട് നിശ്ചയമായും
തന്‍ കാലൊച്ച ഞാന്‍ കേള്‍ക്കുന്നുണ്ടെന്‍ കാതുകളിലായ്
തന്‍ സൗരഭ്യം പരക്കുന്നുണ്ടീ അന്തരീക്ഷത്തില്‍
തിരുസൗന്ദര്യം ഞാന്‍ ദര്‍ശിക്കുന്നെന്‍ കണ്ണുകളാലെ
ആത്മ കണ്ണുകളാലെ

രണ്ടുപേരെന്‍ നാമത്തില്‍ കൂടുന്നിടത്തെല്ലാം
തന്‍ സാന്നിധ്യം അതുണ്ടെന്നവന്‍ ചൊന്നതല്ലയോ
അന്നു ചൊന്നതല്ലയോ
ഹാ! സന്തോഷം നിറയുന്നുണ്ടെന്‍ അന്തരംഗത്തില്‍
തിരുസാന്നിധ്യം മനോഹരം മനോഹരം തന്നെ

കൃപയുടെ ഉറവിടമെ
കൃപയുടെ ഉടയവനെ
കൃപ വേണമപ്പാ (3)
നിന്‍ മക്കള്‍ക്ക് ഈ തോട്ടത്തില്‍…

അന്ധകാരം മാറുന്നു വെളിച്ചം വീശുന്നു
ദുഷ്ടനുകം ക്രൂശിനാല്‍ തകര്‍ന്നു പോകുന്നു
കൃപ കൃപ കൃപയെന്നങ്ങാര്‍ത്തു ചൊല്ലവെ
പര്‍വ്വതങ്ങള്‍ കാല്‍ കീഴെ സമഭൂമിയാകുന്നു

ദീനസ്വരം മാറുന്നു നവഗാനം കേള്‍ക്കുന്നു
തന്‍ ജനം തന്നില്‍ ആനന്ദിച്ചു നൃത്തം ചെയ്യുന്നു
ഹാ! സന്തോഷം നിറയുന്നുണ്ടെന്‍ അന്തരംഗത്തില്‍
തിരുസാന്നിധ്യം മനോഹരം മനോഹരം തന്നെ

കൃപയുടെ ഉറവിടമെ
കൃപയുടെ ഉടയവനെ
കൃപ വേണമപ്പാ (3)
നിന്‍ മക്കള്‍ക്ക്

Ee thottatthil‍ parishuddhanundu nishchayamaayum
than‍ kaaloccha njaan‍ kel‍kkunnunden‍ kaathukalilaayu
than‍ saurabhyam parakkunnundee anthareekshatthil‍
thirusaundaryam njaan‍ dar‍shikkunnen‍ kannukalaale
aathma kannukalaale

randuperen‍ naamatthil‍ kootunnitatthellaam
than‍ saannidhyam athundennavan‍ chonnathallayo
annu chonnathallayo
haa! Santhosham nirayunnunden‍ antharamgatthil‍
thirusaannidhyam manoharam manoharam thanne

krupayute uravitame
krupayute utayavane
krupa venamappaa (3)
nin‍ makkal‍kku ee thottatthil‍…

andhakaaram maarunnu veliccham veeshunnu
dushtanukam krooshinaal‍ thakar‍nnu pokunnu
krupa krupa krupayennangaar‍tthu chollave
par‍vvathangal‍ kaal‍ keezhe samabhoomiyaakunnu

deenasvaram maarunnu navagaanam kel‍kkunnu
than‍ janam thannil‍ aanandicchu nruttham cheyyunnu
haa! Santhosham nirayunnunden‍ antharamgatthil‍
thirusaannidhyam manoharam manoharam thanne

krupayute uravitame
krupayute utayavane
krupa venamappaa (3)
nin‍ makkal‍kku

Unarvu Geethangal 2024

Released Dec 2023 41 songs

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

സ്തോത്രം നാഥാ സ്തുതി മഹിതം മഹത്വമേശുവിനനവരതം ആരാധനയും ആദരവും നന്ദി സ്തുതികളുമേശുവിന് സ്തോത്രം… ദുരിതക്കടലിന്നാഴത്തില്‍ മുങ്ങിപ്പൊങ്ങിക്കേഴുന്നോര്‍ കരകാണാക്കടലോളത്തില്‍ കാണുന്നഭയം തിരുമുറിവില്‍ സ്തോത്രം… നിന്ദകള്‍, പീഡകള്‍, പഴി, ദുഷികള്‍ അപമാനങ്ങളുമപഹസനം തിരുമേനിയതില്‍ ഏറ്റതിനാല്‍ സ്തുതിതേ! മഹിതം തിരുമുമ്പില്‍ സ്തോത്രം… പാപമകറ്റിയ തിരുരക്തം ഉള്ളു തകര്‍ത്തൊരു തിരുരക്തം അനുതാപാശ്രു തരുന്നതിനാല്‍ സ്തോത്രം നാഥാ! സ്തുതിയഖിലം സ്തോത്രം… മുള്‍മുടിചൂടി പോയവനേ രാജകിരീടമണിഞ്ഞൊരുനാള്‍ വരുമന്നെന്നുടെ ദുരിതങ്ങള്‍ തീരും വാഴും പ്രിയസവിധം സ്തോത്രം… ആരാധന…2 സ്തോത്രം… Sthothram Naathaa Sthuthi Mahitham Mahathvameshuvinanavaratham Aaraadhanayum Aadaravum Nandi Sthuthikalumeshuvinu Sthothram… Durithakkatalinnaazhatthil‍ Mungippongikkezhunnor‍ Karakaanaakkatalolatthil‍ Kaanunnabhayam Thirumurivil‍ Sthothram… Nindakal‍, Peedakal‍, Pazhi, Dushikal‍ Apamaanangalumapahasanam Thirumeniyathil‍ Ettathinaal‍ Sthuthithe! Mahitham Thirumumpil‍ Sthothram… Paapamakattiya Thiruraktham Ullu Thakar‍tthoru Thiruraktham Anuthaapaashru Tharunnathinaal‍ Sthothram Naathaa! Sthuthiyakhilam Sthothram… Mul‍mutichooti Poyavane Raajakireetamaninjorunaal‍ Varumannennute Durithangal‍ Theerum Vaazhum Priyasavidham Sthothram… Aaraadhana…2 Sthothram… Jrueela.Nga.Tha.Theevamiimi

Playing from Album

Central convention 2018

സ്തോത്രം നാഥാ സ്തുതി മഹിതം

00:00
00:00
00:00