രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്
ആത്മാവുള്ളേടത്ത് ആത്മപ്രവാഹമുണ്ട്
ആരാധനയുണ്ട് ആരാധനയുണ്ട്
യേശുരാജൻ ഉള്ളേടത്ത് ആരാധനയുണ്ട്
ആരാധനയുണ്ട് ആരാധനയുണ്ട്
ആത്മാവിന്റെ ആരാധനയുണ്ട്
രാജാവു….1
സൈന്യത്താലല്ല ശക്തിയാലല്ല
ദൈവത്തിന്റെ ആത്മശക്തിയാലത്രെ
വ്യർത്ഥവുമല്ല പാരമ്പര്യമല്ല
കുഞ്ഞാടിന്റെ രക്തത്തിന്റെ ശക്തിയാലത്രെ
രാജാവു ….1
മഹത്വത്തിനും സ്തോത്രത്തിനും
സർവ്വ ബഹുമാനത്തിനും യോഗ്യനായവൻ
യഹൂദാ ഗോത്രത്തിൻ സിംഹമായവൻ
രാജാധിരാജൻ കർത്താധികർത്തൻ
രാജാവു….2
Other Songs

നീയെന്‍റെ രക്ഷകന്‍ നീയെന്‍റെ പാലകന്‍
https://cdn.crfgospel.in/songs/audio/904_Neeyente_rakshakan.mp3
Above all powers