ഓരോനാളിലും പിരിയാതന്ത്യത്തോളം
ഓരോ നിമിഷവും കൃപയാല്‍ നടത്തീടുമേ
ഞാന്‍ അങ്ങേ സ്നേഹിക്കുന്നു
എന്‍ ജീവനെക്കാളെന്നും
ആരാധിക്കും അങ്ങേ ഞാന്‍
ആത്മാര്‍ത്ഥ ഹൃദയമോടെ
എന്നെ സ്നേഹിക്കും സ്നേഹത്തിന്‍ ഉടയവനെ
എന്നെ സ്നേഹിച്ച സ്നേഹത്തിന്‍ ആഴമതിന്‍
വന്‍ കൃപയെ ഓര്‍ത്തീടുമ്പോള്‍
എന്തുണ്ട് പകരം നല്‍കാന്‍
രക്ഷയിന്‍ പാനപാത്രം ഉയര്‍ത്തും
ഞാന്‍ നന്ദിയോടെ
ഓരോനാളിലും….
പെറ്റോരമ്മയും സ്നേഹിതര്‍ തള്ളീടിലും
ജീവന്‍ നല്‍കി ഞാന്‍ സ്നേഹിച്ചോര്‍
വെറുത്തീടിലും
നീയെന്‍റേതെന്നു ചൊല്ലി വിളിച്ചു
എന്‍ ഓമനപ്പേര്‍
വളര്‍ത്തിയിന്നോളമാക്കി
തിരുനാമ മഹത്വത്തിനായ്
ഓരോനാളിലും….
Oronaalilum Piriyaathanth Ttholam
Oro Nimishavum Krupayaal Natattheetume
Njaan Ange Snehikkunnu
En Jeevanekkaalennum
Aaraadhikkum Ange Njaan
Aathmaarththa Hrudayamote
Enne Snehikkum Snehatthin Utayavane
Enne Snehiccha Snehatthin Aazhamathin
Van Krupaye Orttheetumpol
Enthundu Pakaram Nalkaan
Rakshayin Paanapaathram Uyartthum
Njaan Nandiyote
Oronaalilum….
Pettorammayum Snehithar Thalleetilum
Jeevan Nalki Njaan Snehicchor
Veruttheetilum
Neeyenrethennu Cholli Vilicchu
En Omanapper
Valartthiyinnolamaakki
Thirunaama Mahathvatthinaayu
Oronaalilum….
Other Songs
സ്തോത്രം നാഥാ സ്തുതി മഹിതം മഹത്വമേശുവിനനവരതം ആരാധനയും ആദരവും നന്ദി സ്തുതികളുമേശുവിന് സ്തോത്രം… ദുരിതക്കടലിന്നാഴത്തില്‍ മുങ്ങിപ്പൊങ്ങിക്കേഴുന്നോര്‍ കരകാണാക്കടലോളത്തില്‍ കാണുന്നഭയം തിരുമുറിവില്‍ സ്തോത്രം… നിന്ദകള്‍, പീഡകള്‍, പഴി, ദുഷികള്‍ അപമാനങ്ങളുമപഹസനം തിരുമേനിയതില്‍ ഏറ്റതിനാല്‍ സ്തുതിതേ! മഹിതം തിരുമുമ്പില്‍ സ്തോത്രം… പാപമകറ്റിയ തിരുരക്തം ഉള്ളു തകര്‍ത്തൊരു തിരുരക്തം അനുതാപാശ്രു തരുന്നതിനാല്‍ സ്തോത്രം നാഥാ! സ്തുതിയഖിലം സ്തോത്രം… മുള്‍മുടിചൂടി പോയവനേ രാജകിരീടമണിഞ്ഞൊരുനാള്‍ വരുമന്നെന്നുടെ ദുരിതങ്ങള്‍ തീരും വാഴും പ്രിയസവിധം സ്തോത്രം… ആരാധന…2 സ്തോത്രം… Sthothram Naathaa Sthuthi Mahitham Mahathvameshuvinanavaratham Aaraadhanayum Aadaravum Nandi Sthuthikalumeshuvinu Sthothram… Durithakkatalinnaazhatthil Mungippongikkezhunnor Karakaanaakkatalolatthil Kaanunnabhayam Thirumurivil Sthothram… Nindakal, Peedakal, Pazhi, Dushikal Apamaanangalumapahasanam Thirumeniyathil Ettathinaal Sthuthithe! Mahitham Thirumumpil Sthothram… Paapamakattiya Thiruraktham Ullu Thakartthoru Thiruraktham Anuthaapaashru Tharunnathinaal Sthothram Naathaa! Sthuthiyakhilam Sthothram… Mulmutichooti Poyavane Raajakireetamaninjorunaal Varumannennute Durithangal Theerum Vaazhum Priyasavidham Sthothram… Aaraadhana…2 Sthothram… Jrueela.Nga.Tha.Theevamiimi