നാഥന്‍ വരും നാളില്‍ നാഥനോടന്നാളില്‍
നാടും വീടും വിട്ട് നാം ചേരും സീയോനില്‍ (2)
രോഗവും ശോകവുമില്ലവിടെ
ആശനിരാശയും ലേശമില്ല
നിത്യാനന്ദം തിരുപാദമെന്താനന്ദം
സത്യസനാതന നിത്യ സുഖം
നാഥന്‍ വരും…
സ്വര്‍ഗീയവാസമവര്‍ണനീയം
സ്വത്തും സമ്പാദ്യവും ദൈവം തന്നെ
സത്യവും നീതിയും നിത്യം വാഴും തീരം
നിത്യവും ഭാസുരം ശാന്തിതീരം
നാഥന്‍ വരും…
ഭൂവിലെ വാസമതെന്നു തീരും
അന്നു പറന്നു നാം ചെന്നുചേരും
സുന്ദരമന്ദിരം ശുദ്ധരാം പ്രിയരും
ദൂതരോടൊത്തു വസിച്ചിടുമേ
നാഥന്‍ വരും…2
Naathan Varum Naalil Naathanotannaalil
Naatum Veetum Vittu Naam Cherum Seeyonil (2)
Rogavum Shokavumillavite
Aashaniraashayum Leshamilla
Nithyaanandam Thirupaadamenthaanandam
Sathyasanaathana Nithya Sukham
Naathan Varum…
Svargeeyavaasamavarnaneeyam
Svatthum Sampaadyavum Dyvam Thanne
Sathyavum Neethiyum Nithyam Vaazhum Theeram
Nithyavum Bhaasuram Shaanthitheeram
Naathan Varum…
Bhoovile Vaasamathennu Theerum
Annu Parannu Naam Chennucherum
Sundaramandiram Shuddharaam Priyarum
Dootharototthu Vasicchitume
Naathan Varum…2
Other Songs
സ്തോത്രം നാഥാ സ്തുതി മഹിതം മഹത്വമേശുവിനനവരതം ആരാധനയും ആദരവും നന്ദി സ്തുതികളുമേശുവിന് സ്തോത്രം… ദുരിതക്കടലിന്നാഴത്തില്‍ മുങ്ങിപ്പൊങ്ങിക്കേഴുന്നോര്‍ കരകാണാക്കടലോളത്തില്‍ കാണുന്നഭയം തിരുമുറിവില്‍ സ്തോത്രം… നിന്ദകള്‍, പീഡകള്‍, പഴി, ദുഷികള്‍ അപമാനങ്ങളുമപഹസനം തിരുമേനിയതില്‍ ഏറ്റതിനാല്‍ സ്തുതിതേ! മഹിതം തിരുമുമ്പില്‍ സ്തോത്രം… പാപമകറ്റിയ തിരുരക്തം ഉള്ളു തകര്‍ത്തൊരു തിരുരക്തം അനുതാപാശ്രു തരുന്നതിനാല്‍ സ്തോത്രം നാഥാ! സ്തുതിയഖിലം സ്തോത്രം… മുള്‍മുടിചൂടി പോയവനേ രാജകിരീടമണിഞ്ഞൊരുനാള്‍ വരുമന്നെന്നുടെ ദുരിതങ്ങള്‍ തീരും വാഴും പ്രിയസവിധം സ്തോത്രം… ആരാധന…2 സ്തോത്രം… Sthothram Naathaa Sthuthi Mahitham Mahathvameshuvinanavaratham Aaraadhanayum Aadaravum Nandi Sthuthikalumeshuvinu Sthothram… Durithakkatalinnaazhatthil Mungippongikkezhunnor Karakaanaakkatalolatthil Kaanunnabhayam Thirumurivil Sthothram… Nindakal, Peedakal, Pazhi, Dushikal Apamaanangalumapahasanam Thirumeniyathil Ettathinaal Sthuthithe! Mahitham Thirumumpil Sthothram… Paapamakattiya Thiruraktham Ullu Thakartthoru Thiruraktham Anuthaapaashru Tharunnathinaal Sthothram Naathaa! Sthuthiyakhilam Sthothram… Mulmutichooti Poyavane Raajakireetamaninjorunaal Varumannennute Durithangal Theerum Vaazhum Priyasavidham Sthothram… Aaraadhana…2 Sthothram… Jrueela.Nga.Tha.Theevamiimi