We preach Christ crucified

യേശു എത്ര മതിയായവന്‍

യേശു എത്ര മതിയായവന്‍
ആശ്രയിപ്പാന്‍ മതിയായവന്‍
അനുഗമിപ്പാന്‍ മതിയായവന്‍…2

കരുത്തുള്ള കരമതിന്‍ കരുതലിന്‍ തലോടലീ
ജീവിതത്തില്‍ അനുഭവിച്ചളവെന്യേ ഞാന്‍
കൂരിരുട്ടിന്‍ നടുവിലും കൈപിടിച്ചു നടത്തീടാന്‍
കൂടെയുണ്ടെന്‍ നല്ലിടയന്‍ മനുവേലന്‍ താന്‍
യേശു എത്ര…..1

കാരിരുമ്പിന്‍ ആണിയിന്മേല്‍
തൂങ്ങിനിന്ന നേരമന്ന്
ശ്രേഷ്ഠമായ മാതൃകയെ കാണിച്ചു നാഥന്‍
സ്നേഹിപ്പാനും ക്ഷമിപ്പാനും
സഹിപ്പാനും പഠിപ്പിച്ച
ഗുരുനാഥന്‍ വഴികളെ പിന്‍തുടര്‍ന്നീടും
യേശു എത്ര…..1

ഇഹത്തിലെ ജീവിതത്തില്‍ ഇരുള്‍
നീക്കി പ്രഭയേകാന്‍
പകലോനായ് അവന്‍ എന്‍റെ അകമേ വരും
നീതി സൂര്യകിരണത്തിന്‍ സ്പര്‍ശനത്താല്‍
എന്‍റെയുള്ളം
വിളങ്ങീടും സഹജര്‍ക്കു വെളിച്ചമായി
യേശു എത്ര…..2

Yeshu Ethra Mathiyaayavan‍
Aashrayippaan‍ Mathiyaayavan‍
Anugamippaan‍ Mathiyaayavan‍…2

Karutthulla Karamathin‍ Karuthalin‍ Thalotalee
Jeevithatthil‍ Anubhavicchalavenye Njaan‍
Kooriruttin‍ Natuvilum Kypiticchu Natattheetaan‍
Kooteyunden‍ Nallitayan‍ Manuvelan‍ Thaan‍
Yeshu Ethra…..1

Kaarirumpin‍ Aaniyinmel‍
Thoongininna Neramannu
Shreshdtamaaya Maathrukaye Kaanicchu Naathan‍
Snehippaanum Kshamippaanum
Sahippaanum Padtippiccha
Gurunaathan‍ Vazhikale Pin‍thutar‍nneetum
Yeshu Ethra…..1

Ihatthile Jeevithatthil‍ Irul‍
Neekki Prabhayekaan‍
Pakalonaayu Avan‍ En‍re Akame Varum
Neethi Sooryakiranatthin‍ Spar‍shanatthaal‍
En‍reyullam
Vilangeetum Sahajar‍kku Velicchamaayi
Yeshu Ethra…..2

Unarvu Geethangal 2024

Released Dec 2023 41 songs

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

സ്തോത്രം നാഥാ സ്തുതി മഹിതം മഹത്വമേശുവിനനവരതം ആരാധനയും ആദരവും നന്ദി സ്തുതികളുമേശുവിന് സ്തോത്രം… ദുരിതക്കടലിന്നാഴത്തില്‍ മുങ്ങിപ്പൊങ്ങിക്കേഴുന്നോര്‍ കരകാണാക്കടലോളത്തില്‍ കാണുന്നഭയം തിരുമുറിവില്‍ സ്തോത്രം… നിന്ദകള്‍, പീഡകള്‍, പഴി, ദുഷികള്‍ അപമാനങ്ങളുമപഹസനം തിരുമേനിയതില്‍ ഏറ്റതിനാല്‍ സ്തുതിതേ! മഹിതം തിരുമുമ്പില്‍ സ്തോത്രം… പാപമകറ്റിയ തിരുരക്തം ഉള്ളു തകര്‍ത്തൊരു തിരുരക്തം അനുതാപാശ്രു തരുന്നതിനാല്‍ സ്തോത്രം നാഥാ! സ്തുതിയഖിലം സ്തോത്രം… മുള്‍മുടിചൂടി പോയവനേ രാജകിരീടമണിഞ്ഞൊരുനാള്‍ വരുമന്നെന്നുടെ ദുരിതങ്ങള്‍ തീരും വാഴും പ്രിയസവിധം സ്തോത്രം… ആരാധന…2 സ്തോത്രം… Sthothram Naathaa Sthuthi Mahitham Mahathvameshuvinanavaratham Aaraadhanayum Aadaravum Nandi Sthuthikalumeshuvinu Sthothram… Durithakkatalinnaazhatthil‍ Mungippongikkezhunnor‍ Karakaanaakkatalolatthil‍ Kaanunnabhayam Thirumurivil‍ Sthothram… Nindakal‍, Peedakal‍, Pazhi, Dushikal‍ Apamaanangalumapahasanam Thirumeniyathil‍ Ettathinaal‍ Sthuthithe! Mahitham Thirumumpil‍ Sthothram… Paapamakattiya Thiruraktham Ullu Thakar‍tthoru Thiruraktham Anuthaapaashru Tharunnathinaal‍ Sthothram Naathaa! Sthuthiyakhilam Sthothram… Mul‍mutichooti Poyavane Raajakireetamaninjorunaal‍ Varumannennute Durithangal‍ Theerum Vaazhum Priyasavidham Sthothram… Aaraadhana…2 Sthothram… Jrueela.Nga.Tha.Theevamiimi

Playing from Album

Central convention 2018

സ്തോത്രം നാഥാ സ്തുതി മഹിതം

00:00
00:00
00:00