നിന്‍റെ സാന്നിധ്യം എന്നോടു കൂടിരിക്കേണം
നിന്‍റെ ബലമുള്ള ഭുജമെന്‍റെ തുണയാകേണം
നിന്‍റെ വചനം എന്‍ പാദങ്ങള്‍ക്കു ദീപമാകണം
നിന്‍റെ ശുദ്ധാത്മാവെന്‍റെ മേല്‍ അധികാരം ചെയ്യേണം
എരിയും തീച്ചൂള തന്നില്‍ ഇസ്രായേല്യ ബാലന്മാര്‍ക്ക്
നടുവില്‍ നാലാമനായ നിന്‍റെ സാന്നിദ്ധ്യം
മുള്‍പ്പടര്‍പ്പെരിഞ്ഞിടാതെരിയും തീയില്‍ മോശ കണ്ട
ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നെന്നോരാളത്വം
നിന്‍റെ സാന്നിധ്യം…
പച്ചപ്പുല്‍പ്പുറങ്ങളിലും ചെങ്കടലിന്‍ നടുവിലും
ശാശ്വത ഭുജമൊരുക്കും നിന്‍റെ കരുതല്‍
കാല്‍വരി കുരിശതിന്മേല്‍ സ്വന്ത ജീവനേകിയതാല്‍
നിത്യജീവന്‍ ഞങ്ങള്‍ക്കേകും നിന്‍ മഹാത്യാഗം
നിന്‍റെ സാന്നിധ്യം…
അലറും സിംഹത്തിനെയും ആര്‍ത്തിരമ്പും ആഴിയേയും
വാക്കിനാല്‍ അടക്കി നിര്‍ത്തും നിന്‍ അധികാരം
താതനോട് ഞങ്ങള്‍ക്കായ് പക്ഷവാദം ചെയ്തു വീണ്ടും
വേഗം വരുമെന്നുരച്ച നിന്‍റെ വാഗ്ദത്തം
നിന്‍റെ സാന്നിധ്യം…2
Ninte Saannidhyam Ennotu Kootirikkenam
Ninte Balamulla Bhujamenre Thunayaakenam
Ninte Vachanam En Paadangalkku Deepamaakanam
Ninte Shuddhaathmaavenre Mel Adhikaaram Cheyyenam
Eriyum Theecchoola Thannil Israayelya Baalanmaarkku
Natuvil Naalaamanaaya Ninte Saanniddh M
Mulppatarpperinjitaatheriyum Theeyil Mosha Kanda
Njaan Aakunnavan Njaan Aakunnennoraalathvam
Ninte Saannidhyam…
Pacchappulppurangalilum Chenkatalin Natuvilum
Shaashvatha Bhujamorukkum Ninte Karuthal
Kaalvari Kurishathinmel Svantha Jeevanekiyathaal
Nithyajeevan Njangalkkekum Nin Mahaathyaagam
Ninte Saannidhyam…
Alarum Simhatthineyum Aartthirampum Aazhiyeyum
Vaakkinaal Atakki Nirtthum Nin Adhikaaram
Thaathanotu Njangalkkaayu Pakshavaadam Cheythu Veendum
Vegam Varumennuraccha Ninte Vaagdattham
Ninte Saannidhyam…2
Other Songs
സ്തോത്രം നാഥാ സ്തുതി മഹിതം മഹത്വമേശുവിനനവരതം ആരാധനയും ആദരവും നന്ദി സ്തുതികളുമേശുവിന് സ്തോത്രം… ദുരിതക്കടലിന്നാഴത്തില്‍ മുങ്ങിപ്പൊങ്ങിക്കേഴുന്നോര്‍ കരകാണാക്കടലോളത്തില്‍ കാണുന്നഭയം തിരുമുറിവില്‍ സ്തോത്രം… നിന്ദകള്‍, പീഡകള്‍, പഴി, ദുഷികള്‍ അപമാനങ്ങളുമപഹസനം തിരുമേനിയതില്‍ ഏറ്റതിനാല്‍ സ്തുതിതേ! മഹിതം തിരുമുമ്പില്‍ സ്തോത്രം… പാപമകറ്റിയ തിരുരക്തം ഉള്ളു തകര്‍ത്തൊരു തിരുരക്തം അനുതാപാശ്രു തരുന്നതിനാല്‍ സ്തോത്രം നാഥാ! സ്തുതിയഖിലം സ്തോത്രം… മുള്‍മുടിചൂടി പോയവനേ രാജകിരീടമണിഞ്ഞൊരുനാള്‍ വരുമന്നെന്നുടെ ദുരിതങ്ങള്‍ തീരും വാഴും പ്രിയസവിധം സ്തോത്രം… ആരാധന…2 സ്തോത്രം… Sthothram Naathaa Sthuthi Mahitham Mahathvameshuvinanavaratham Aaraadhanayum Aadaravum Nandi Sthuthikalumeshuvinu Sthothram… Durithakkatalinnaazhatthil Mungippongikkezhunnor Karakaanaakkatalolatthil Kaanunnabhayam Thirumurivil Sthothram… Nindakal, Peedakal, Pazhi, Dushikal Apamaanangalumapahasanam Thirumeniyathil Ettathinaal Sthuthithe! Mahitham Thirumumpil Sthothram… Paapamakattiya Thiruraktham Ullu Thakartthoru Thiruraktham Anuthaapaashru Tharunnathinaal Sthothram Naathaa! Sthuthiyakhilam Sthothram… Mulmutichooti Poyavane Raajakireetamaninjorunaal Varumannennute Durithangal Theerum Vaazhum Priyasavidham Sthothram… Aaraadhana…2 Sthothram… Jrueela.Nga.Tha.Theevamiimi