ദൈവ കരുണയിന്‍ ധനമാഹാത്മ്യം
നാവാല്‍ വര്‍ണ്യമോ? -2
ദൈവസുതന്‍ പശുശാലയില്‍ നരനായ്
അവതരിച്ചതു വെറും കഥയോ -2
ഭൂവനമൊന്നാകെ ചമച്ചവനൊരു ചെറു
ഭവനവും ലഭിച്ചതില്ലെന്നോ -2 ദൈവ കരുണയിന്‍ ….
പരമസമ്പന്നനീ ധരണിയിലേറ്റം
ദരിദ്രനായ് തീര്‍ന്നു സ്വമനസ്സാ -2
നിരുപമപ്രഭയണിഞ്ഞിരുന്നവന്‍ പഴന്തുണി
ധരിച്ചതും ചെറിയ സംഗതിയോ -2 ദൈവ കരുണയിന്‍….
അനുദിനമനവധിയനുഗ്രഹഭാരം
അനുഭവിച്ചൊരു ജനമവനു -2
കനിവൊരു കണികയുമെന്നിയേ നല്‍കിയ
കഴുമരം ചുമപ്പതു കാണ്മിന്‍ -2 ദൈവ കരുണയിന്‍….
കുരിശു ചുമന്നവന്‍ ഗിരിമുകളേറി
വിരിച്ചു കൈകാല്‍കളെയതിന്മേല്‍ -2
ശരിക്കിരുമ്പാണികള്‍ തറപ്പതിന്നായതു
സ്മരിക്കുകില്‍ വിസ്മനീയം -2 ദൈവ കരുണയിന്‍….
Daiva karunayin dhanamahathmyam naval varnyamo
daivasuthan pashusalayil naranay
avatharichathu verum kathayo
bhoovanamonnake chamachavanoru cheru
bhavanavum labhichathillenno
daiva karunayin….
paramasambannanee dharaniyilettam
daridranay theernnu swamanasa
nirupamaprabhayaninjirunnavan pazhanthuni
dharichathum cheriya sangathiyo
daiva karunayin….
anudinamanavadhiyanugrahabharam
anubhavichoru janamavanu
kanivoru kanikayumenniye nalkiya
kazhumaram chumappathu kanmin
daiva karunayin….
kurishu chumannavan girimukaleri
virichu kaikalkaleyathinmel
sharikkirumbanikal tharappathinayathu
smarikkukil vismayaneeyam
daiva karunayin….
Other Songs
ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ക്രൂശില്‍ മരിച്ച-എന്‍റെ യേശുവിന്‍റെ സാക്ഷിയാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ജീവന്‍ വെടിഞ്ഞ എന്‍റെ യേശുവിന്‍റെ വിശുദ്ധനാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ക്രൂശു വഹിച്ച-എന്‍റെ യേശുവിന്‍റെ ശിഷ്യനാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ഉയിര്‍ത്തു ജീവിക്കും എന്‍റെ യേശുവിന്‍റെ പിന്‍പേ പോകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എന്‍ ജീവിതത്തില്‍ വാട്ടം മാറ്റിയ എന്‍റെ യേശുവിനെ സ്തുതിച്ചു തീര്‍ക്കണം ഓട്ടം തികയ്ക്കണം വേലയും തികയ്ക്കണം വേറെ ആശയൊന്നുമില്ലെനിക്കിഹെ എന്‍റെ പാപമെല്ലാം കഴുകി മാറ്റിയ എന്‍റെ യേശുവിനെ വാഴ്ത്തിപ്പാടണം അന്ത്യമാം കാഹളം ധ്വനിച്ചിടുമ്പോള്‍ പറന്നുയര്‍ന്ന് ശുദ്ധരോടൊത്ത് മദ്ധ്യവാനില്‍ എത്തി ഞാനെന്‍റെ പ്രാണപ്രിയന്‍ പാദം ചുംബിക്കും ഒന്നേയെന്നാശ….. onneyennaasa onneyennaasa enikkaasa verre onnumillini enikkaay kroosil marichcha ente yesuvinte saakshiyaakanam onneyennaasa onneyennaasa enikkaasa verre onnumillini enikkaay jeevan vetinjnja ente yesuvinte visuddhanaakanam onneyennaasa onneyennaasa enikkaasa verre onnumillini enikkaay kroosu vahichcha-ente yesuvinte sishyanaakanam onneyennaasa onneyennaasa enikkaasa verre onnumillini enikkaay uyirththu jeevikkum ente yesuvinte pinpe pokanam onneyennaasa onneyennaasa enikkaasa verre onnumillini en jeevithaththil vaattam maatiya ente yesuvine sthuthichchu theerkkanam ottam thikaykkanam velayum thikaykkanam verre aasayonnumillenikkihe ente paapamellaam kazhuki maatiya ente yesuvine vaazhththippaatanam anthyamaam kaahalam dhvanichchitumpol parrannuyarnn suddharotothth maddhyavaanil eththi njaanente praanapriyan paadam chumbikkum onneyennaasa……