നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?
സത്വരം നീ ചിന്ത ചെയ്ക സോദരാ ഇപ്പോള്‍ -2
ആശ്രയിക്കുക വിശ്വസിക്കുക…2
ക്രിസ്തുയേശുവിന്‍ രുധിരം നിന്നെ രക്ഷിക്കും…2 നിത്യത…1, സത്വരം…2
ഘോരപാപക്കുഴിയില്‍ നിന്നും നിന്നെ ഏറ്റുവാന്‍
കരതലങ്ങള്‍ നീട്ടി യേശു നിന്നെ വിളിപ്പൂ -2
സ്നേഹമോലുന്ന ദിവ്യശബ്ദത്തെ…2
ചെവിതരാതെ മറികടന്നു പോയിടല്ലെ നീ…2 നിത്യത…1, സത്വരം…2
അന്ധകാരശക്തിയിന്നു മനുജരെയെല്ലാം
ബന്ധനത്തിലാക്കി പാപ ചെളിയിലാഴ്ത്തുന്നേ -2
മുക്തിനേടുക നരകയാതന…2
മാറ്റിനിന്നെ സ്വീകരിക്കും യേശു നായകന്‍…2 നിത്യത…1, സത്വരം…2
കഷ്ടനഷ്ട വ്യാകുലങ്ങളാധി വ്യാധികള്‍
എല്ലാമേശു രക്ഷകന്‍റെ പാദമര്‍പ്പിക്കൂ -2
സ്വസ്ഥതതരും ശാന്തിയേകീടും…2
പതറിടേണ്ട തണലുനല്‍കും ക്രൂശിലെ സ്നേഹം..2 നിത്യത…1, സത്വരം…2
സാരമില്ല ദുരിതമെല്ലാം നീങ്ങിപ്പോകുമേ
നിത്യതേജസ്സോര്‍ത്തു തുഷ്ടി പ്രാപിക്കാമിഹേ -2
വാഗ്ദത്തമുണ്ടേ യേശു നാഥന്‍റെ…2
പുനരാഗമന നാളിനായൊരുങ്ങീടാം വേഗം…2 നിത്യത…1, സത്വരം…2
Nithyatha nin jeevitham nee svarggam pookumo?
sathvaram nee chintha cheyka sodaraa ippol
aasrayikkuka visvasikkuka…2
kristhuyesuvin rudhiram ninne rakshikkum…2
nithyatha…1 sathvaram…2
ghorapaapakkuzhiyil ninnum ninne etuvaan
karathalangngal neetti yesu ninne vilippoo
snehamolunna divyasabdaththe…2
chevitharaathe marrikatannu poyitalle nee…2
nithyatha…1 sathvaram…2
andhakaarasakthiyinnu manujareyellaam
bandhanaththilaakki paapa cheliyilaazhththunne
mukthinetuka narakayaathana…2
maatininne sveekarikkum yesu naayakan…2
nithyatha…1 sathvaram…2
kashtanashta vyaakulangngalaadhi vyaadhikal
ellaamesu rakshakante paadamarppikkoo
svasthhathatharum saanthiyekeetum…2
patharritentan thanalunalkum kroosilesneham…2
nithyatha…1 sathvaram…2
saaramilla durithamellaam neengngippokume
nithyathejassorththu thushti praapikkaamihe
vaagdaththamunten yesu naathhante…2
punaraagamana naalinaayorungngeetaam vegam…2
nithyatha….1 sathvaram…2
Other Songs
ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ക്രൂശില്‍ മരിച്ച-എന്‍റെ യേശുവിന്‍റെ സാക്ഷിയാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ജീവന്‍ വെടിഞ്ഞ എന്‍റെ യേശുവിന്‍റെ വിശുദ്ധനാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ക്രൂശു വഹിച്ച-എന്‍റെ യേശുവിന്‍റെ ശിഷ്യനാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ഉയിര്‍ത്തു ജീവിക്കും എന്‍റെ യേശുവിന്‍റെ പിന്‍പേ പോകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എന്‍ ജീവിതത്തില്‍ വാട്ടം മാറ്റിയ എന്‍റെ യേശുവിനെ സ്തുതിച്ചു തീര്‍ക്കണം ഓട്ടം തികയ്ക്കണം വേലയും തികയ്ക്കണം വേറെ ആശയൊന്നുമില്ലെനിക്കിഹെ എന്‍റെ പാപമെല്ലാം കഴുകി മാറ്റിയ എന്‍റെ യേശുവിനെ വാഴ്ത്തിപ്പാടണം അന്ത്യമാം കാഹളം ധ്വനിച്ചിടുമ്പോള്‍ പറന്നുയര്‍ന്ന് ശുദ്ധരോടൊത്ത് മദ്ധ്യവാനില്‍ എത്തി ഞാനെന്‍റെ പ്രാണപ്രിയന്‍ പാദം ചുംബിക്കും ഒന്നേയെന്നാശ….. onneyennaasa onneyennaasa enikkaasa verre onnumillini enikkaay kroosil marichcha ente yesuvinte saakshiyaakanam onneyennaasa onneyennaasa enikkaasa verre onnumillini enikkaay jeevan vetinjnja ente yesuvinte visuddhanaakanam onneyennaasa onneyennaasa enikkaasa verre onnumillini enikkaay kroosu vahichcha-ente yesuvinte sishyanaakanam onneyennaasa onneyennaasa enikkaasa verre onnumillini enikkaay uyirththu jeevikkum ente yesuvinte pinpe pokanam onneyennaasa onneyennaasa enikkaasa verre onnumillini en jeevithaththil vaattam maatiya ente yesuvine sthuthichchu theerkkanam ottam thikaykkanam velayum thikaykkanam verre aasayonnumillenikkihe ente paapamellaam kazhuki maatiya ente yesuvine vaazhththippaatanam anthyamaam kaahalam dhvanichchitumpol parrannuyarnn suddharotothth maddhyavaanil eththi njaanente praanapriyan paadam chumbikkum onneyennaasa……