ക്രൂശിതനാമെന്‍ യേശു എനിക്കായ്
അനുവദിച്ച – ക്രൂശെ വഹിക്കുന്നു ഞാന്‍
എനിക്കെന്‍റെ യേശുമതി…
എന്‍ യേശുവിന്‍ പാത മതി
നാള്‍തോറും എന്‍ ക്രൂശുവഹിച്ചു ഞാന്‍ പോകും നാഥന്‍റെ കാല്‍പാടുകളില്‍ ഞാന്‍ നടക്കും
ലോകസുഖം വേണ്ട, ഈ മായാലോകം വേണ്ട
ലോകം തരും സ്ഥാനം വേണ്ട, നാഥന്‍റെ പാത മതി
പരുപരുത്ത പാറപ്പുറങ്ങളിലൂടെ
കൂരിരുള്‍ മൂടിയ താഴ്വരകളിലും
പോകും ഞാന്‍ ഗുരുവിന്‍ പിന്‍പേ
മതിയെന്നു ചൊല്ലുവോളം
ക്രൂശിത….
ഓട്ടം തികയ്ക്കണം എന്‍ വിളിക്കൊത്തതാല്‍
നല്ല ദാസന്‍ എന്ന പേര്‍വിളി കേള്‍ക്കണം
ലോകസുഖം വേണ്ട, ഈ മായാലോകം വേണ്ട
ലോകം തരും സ്ഥാനം വേണ്ട, നാഥന്‍റെ പാത മതി
പിന്നില്‍നിന്നുയരും തേങ്ങലുകള്‍ക്കോ
മുന്നില്‍ എതിരായ് വരും ആയുധങ്ങള്‍ക്കോ
സാധ്യമല്ലൊരുനാളും എന്നെ
ക്രിസ്തുവില്‍ നിന്നകറ്റാന്‍
ക്രൂശിത….
ആത്മസഖാവവന്‍ മാര്‍വ്വില്‍ ഞാനമരും
വചനസുധാമൃതം ആവോളം നുകരും
ലോകസുഖം വേണ്ട, ഈ മായാലോകം വേണ്ട
ലോകം തരും സ്ഥാനം വേണ്ട, നാഥന്‍റെ പാത മതി
വീരന്മാര്‍ വീണതാം വഴികളിലൂടെ
നിഹതന്മാര്‍ നിണം വീണ പാതയില്‍ തനിയെ
പോര്‍വീരനായ് ഞാന്‍ പൊരുതും, എന്നും
പതറാതെ പിന്‍ഗമിക്കും.
ക്രൂശിത….
kroosithanaamen yesu enikkaay
anuvadichchakroose vahikkunnu njaan
enikkente yesumathi
en yesuvin paatha mathi
naalthorrum en kroosuvahichchu njaan pokum naathhante kaalpaatukalil njaan natakkum
lokasukham venta, ee maayaalokam venta
lokam tharum sthhaanam venta, naathhante paatha mathi
paruparuththa paarrappurrangngaliloote
koorirul mootiya thaazhvarakalilum
pokum njaan guruvin pinpe
mathiyennucholluvolam kroositha….
ottam thikaykkanam en vilikkoththathaal
nalla daasan enna pervili kelkkanam
lokasukham venta, ee maayaalokam venta
lokam tharum sthhaanam venta, naathhante paatha mathi
pinnilninnuyarum thengngalukalkko
munnil ethiraay varum aayudhangngalkko
saadhyamallorunaalum enne
kristhuvil ninnakataan kroositha….
aathmasakhaavavan maarvvil njaanamarum
vachanasudhaamrtham aavolam nukarum
lokasukham venta, ee maayaalokam venta
lokam tharum sthhaanam venta, naathhante paatha mathi
veeranmaar veenathaam vazhikaliloote
nihathanmaar ninam veena paathayil thaniye
porveeranaay njaan poruthum, ennum
patharraathe pingamikkum kroositha….2
Other Songs
ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ക്രൂശില്‍ മരിച്ച-എന്‍റെ യേശുവിന്‍റെ സാക്ഷിയാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ജീവന്‍ വെടിഞ്ഞ എന്‍റെ യേശുവിന്‍റെ വിശുദ്ധനാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ക്രൂശു വഹിച്ച-എന്‍റെ യേശുവിന്‍റെ ശിഷ്യനാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ഉയിര്‍ത്തു ജീവിക്കും എന്‍റെ യേശുവിന്‍റെ പിന്‍പേ പോകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എന്‍ ജീവിതത്തില്‍ വാട്ടം മാറ്റിയ എന്‍റെ യേശുവിനെ സ്തുതിച്ചു തീര്‍ക്കണം ഓട്ടം തികയ്ക്കണം വേലയും തികയ്ക്കണം വേറെ ആശയൊന്നുമില്ലെനിക്കിഹെ എന്‍റെ പാപമെല്ലാം കഴുകി മാറ്റിയ എന്‍റെ യേശുവിനെ വാഴ്ത്തിപ്പാടണം അന്ത്യമാം കാഹളം ധ്വനിച്ചിടുമ്പോള്‍ പറന്നുയര്‍ന്ന് ശുദ്ധരോടൊത്ത് മദ്ധ്യവാനില്‍ എത്തി ഞാനെന്‍റെ പ്രാണപ്രിയന്‍ പാദം ചുംബിക്കും ഒന്നേയെന്നാശ….. onneyennaasa onneyennaasa enikkaasa verre onnumillini enikkaay kroosil marichcha ente yesuvinte saakshiyaakanam onneyennaasa onneyennaasa enikkaasa verre onnumillini enikkaay jeevan vetinjnja ente yesuvinte visuddhanaakanam onneyennaasa onneyennaasa enikkaasa verre onnumillini enikkaay kroosu vahichcha-ente yesuvinte sishyanaakanam onneyennaasa onneyennaasa enikkaasa verre onnumillini enikkaay uyirththu jeevikkum ente yesuvinte pinpe pokanam onneyennaasa onneyennaasa enikkaasa verre onnumillini en jeevithaththil vaattam maatiya ente yesuvine sthuthichchu theerkkanam ottam thikaykkanam velayum thikaykkanam verre aasayonnumillenikkihe ente paapamellaam kazhuki maatiya ente yesuvine vaazhththippaatanam anthyamaam kaahalam dhvanichchitumpol parrannuyarnn suddharotothth maddhyavaanil eththi njaanente praanapriyan paadam chumbikkum onneyennaasa……