ഉയിര്‍ത്തെഴുന്നേറ്റു ഹല്ലേലൂയ്യാ
ജയിച്ചെഴുന്നേറ്റു
ഉര്‍വ്വിയെ ജയിച്ച ക്രിസ്തുനാഥനെന്‍
സ്വന്തമായ് തീര്‍ന്നു
ഉയിര്‍ത്തെഴുന്നേറ്റു..
കല്ലറ തുറന്നീടവേ
രാജസേവകര്‍ ഭയന്നീടവേ
വല്ലഭനേശു ഉയിര്‍ത്തെഴുന്നേറ്റു
നിത്യമാം ജീവനെ നല്‍കിടുവാന്‍
ഉയിര്‍ത്തെഴുന്നേറ്റു..
മരണമേ വിഷമെവിടെ?
പാതാളമേ ജയമെവിടെ?
മരണത്തെ ജയിച്ചവന്‍ ഉയിര്‍ത്തെഴുന്നേറ്റു
പാതാളവൈരിയെ ജയിച്ചവനായ്…
ഉയിര്‍ത്തെഴുന്നേറ്റു…
മരിച്ചവരുടെ ഇടയില്‍
ജീവനാഥനെ തേടുകയോ?
നീതിയിന്നധിപതി ഉയിര്‍ത്തെഴുന്നേറ്റു
സ്വര്‍ഗ്ഗപിതാവിന്‍ മഹിമയിതേ
ഉയിര്‍ത്തെഴുന്നേറ്റു…
uyirthezhunnettu hallelooyyaa
jayichezhunnettu
urviye jayicha kristhunaathanen
svanthamaay theernnu
uyirthezhunnettu..
kallarra thuranneedave
raajasevakar bhayanneedave
vallabhanesu uyirthezhunnettu
nithyamaam jeevane nalkiduvaan
uyirthezhunnettu..
maraname vishamevide?
paathaalame jayamevide?
maranathe jayichavan uyirthezhunnettu
pathalavairiye jayichavanaay…
uyirthezhunnettu…
marichavarude edayil
jeevanaathane thedukayo?
neethiyinnadhipathi uyirthezhunnettu
svarggapithaavin mahimayithe
uyirthezhunnettu…
Other Songs
യേശുക്രിസ്തു ഉയിര്‍ത്തു ജീവിക്കുന്നു പരലോകത്തില്‍ ജീവിക്കുന്നു ഇഹലോകത്തില്‍ താനിനി വേഗം വരും രാജരാജനായ് വാണിടുവാന്‍ ഹാ-ഹല്ലേലുയ്യ ജയം ഹല്ലേലുയ്യ യേശു കര്‍ത്താവു ജീവിക്കുന്നു കൊല്ലുന്ന മരണത്തിന്‍ ഘോരതര- വിഷപ്പല്ലു തകര്‍ത്തതിനാല്‍ ഇനി തെല്ലും ഭയമെന്യേ മൃത്യുവിനെ നമ്മള്‍ വെല്ലുവിളിക്കുകയാം… ഹാ- ഹല്ലേലുയ്യ… എന്നേശു ജീവിയ്ക്കുന്നായതിനാല്‍ ഞാനുമെന്നേയ്ക്കും ജീവിയ്ക്കയാം ഇനി തന്നെപ്പിരിഞ്ഞൊരു ജീവിതമില്ലെനി- ക്കെല്ലാമെന്നേശുവത്രെ ഹാ- ഹല്ലേലുയ്യ… മന്നിലല്ലെന്‍ നിത്യവാസമെന്നേശുവിന്‍ മുന്നില്‍ മഹത്വത്തിലാം ഇനി വിണ്ണില്‍ ആ വീട്ടില്‍ ചെന്നെത്തുന്ന നാളുകള്‍ എണ്ണി ഞാന്‍ പാര്‍ത്തിടുന്നു ഹാ- ഹല്ലേലുയ്യ… yesukristhu uyirththu jeevikkunnu paralokaththil jeevikkunnu ihalokaththil thaanini vegam varum raajaraajanaay vaanituvaan haa-halleluyya jayam halleluyya yesu karththaavu jeevikkunnu kollunna maranaththin ghorathara- vishappallu thakarththathinaal ini thellum bhayamenye mrthyuvine nammal velluvilikkukayaam… haa- halleluyya… ennesu jeeviykkunnaayathinaal njaanumenneykkum jeeviykkayaam ini thanneppirinjnjoru jeevithamilleni- kkellaamennesuvathre haa- halleluyya… mannilallen nithyavaasamennesuvin munnil mahathvaththilaam ini vinnil aa veettil chenneththunna naalukal enni njaan paarththitunnu haa- halleluyya…