We preach Christ crucified

നാഥൻ വരവിന്നായുണർന്നിടുവിൽ

നാഥൻ വരവിന്നായുണർന്നീടുവിൻ

അന്ത്യനാളിൽ വാനിൽ വരുമേശു

നാഥൻ വരവിന്നായുണർന്നീടുവിൻ


ലക്ഷങ്ങളിലുത്തമനാം എന്റെ പ്രിയ മണവാളൻ

ലക്ഷണങ്ങൾ തികഞ്ഞുള്ള തൻ പ്രിയയെ കാണാനായി

മോക്ഷമാർഗ്ഗേ വാഹനത്തിൽ കോടിദൂതസേനയുമായ്-2

ഇക്ഷണത്തിൽ വരുന്നവൻ തുള്ളിച്ചാടി മാനിനേപ്പോൽ- 2

           നാഥൻ  – 2    ആ..ആ..ആ..


മുമ്പുതന്റെ വരവിനാൽ ലോകത്തെ താൻ രക്ഷിച്ചു

ഇമ്പമേറും പറുദീസിൻ വാതിലുകൾ തുറന്നു

തുമ്പമെന്യേ സ്വന്തനാട്ടിലെന്നെന്നേയ്ക്കും വാഴാനായി-2

അൻപുനിറഞ്ഞേശുപരനാടിപ്പാടി വരുന്നു  – 2

                                        നാഥൻ – 2     ആ..ആ..ആ..


എണ്ണയില്ലാ കന്യകമാർ എണ്ണമില്ലാതുണ്ടിപ്പോൾ

എണ്ണവാങ്ങിവരാനായിട്ടെല്ലാവരും ഒരുങ്ങിൻ

എണ്ണയില്ലാതുള്ളകാലം ഖിന്നരായിത്തീരാതെ  – 2

കണ്ണുനീരോടെന്നെന്നേയ്ക്കും നിന്ദ്യരായിപ്പോകാതെ-2

                                         നാഥൻ  – 2    ആ..ആ..ആ..


കഷ്ടം അയ്യോ കഷ്ടം തന്നെ ദുഷ്ടന്മാർക്കുള്ളോഹരി

ദുഷ്ടനാകും സാത്താനേപ്പോലഗ്നികൂപമവർക്ക്

ദുഷ്ടന്മാരെ പാപമെല്ലാം തള്ളിയോടി വരുവിൻ -2

ശിഷ്ടരായിട്ടേശുപാദം മുത്തം ചെയ്തു കരവിൻ -2

                          നാഥൻ – 2     ആ..ആ..ആ..


ശത്രുതപൂണ്ടെത്രപേരിന്നിക്ഷിതിയിൽ വാഴുന്നു

ശത്രുക്കളെ സംഹരിപ്പാൻ യേശുരാജൻ വരുന്നു

വ്യർഥഭക്തരായവരും കൂടിക്കൂടി വരുന്നു – 2

കർത്തനേശുവരുന്നിതാ സർവ്വരേയും വിധിപ്പാൻ – 2

                                        നാഥൻ  – 2    ആ..ആ..ആ..


പാതിരാവിൽ മണവാളന്റാർപ്പുവിളി കേൾക്കുന്നാൾ

കർത്തനെന്ന് ആർത്തു കൊണ്ടുദൂതർ മഹാശബ്ദത്തോടും

കാത്തിരിയ്ക്കും സഭയ്ക്കായി മദ്ധ്യവാനിൽ വരുന്നു – 2

ആർത്തിയെല്ലാം തീർത്തവൾക്കുള്ളാശ്വാസങ്ങൾ നൽകുന്നു – 2

                          നാഥൻ  – 2   ആ..ആ..ആ..


ഞാനുമെന്റെ പ്രിയനും കൂടാനന്ദമായ് വസിപ്പാൻ

താനെനിക്കു സ്വർഗ്ഗദേശം  ദാനമായിത്തന്നല്ലോ

ഞാനുലകിലെത്രകാലം ബാഖാ ഖേദം കണ്ടാലും  -2

ഞാനതെല്ലാം മറക്കുന്ന ഭാഗ്യകാലം വരുന്നു       -2

                          നാഥൻ  – 2   ആ..ആ..ആ..

Other Songs

ജീവിത യാത്രക്കാരാ

അവസാന മൊഴിയായ്

ദൈവത്തിൻ പുത്രനാം

ഞാൻ പാടുമീ നാളിനി

കരുണയിൻ കാലങ്ങൾ

ഞാനാശ്രയിച്ചിട്ടിന്നോളം എന്നേശുവെന്നെ

ഒരു മനസ്സോടെ ഒരുങ്ങിനിൽക്കാ നാം

യേശുവിൻ ജനമേ ഭയമെന്തിന്നകമേ

കണ്ടു ഞാൻ കാൽവറിയിൽ

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

വരുവിൻ യേശുവിന്നരികിൽ

പരാജയങ്ങൾ എൻ ജയമായ്

പോകാമിനി നമുക്കു പോകാമിനി

ഞാൻ യോഗ്യനല്ല യേശുവേ

പ്രാര്‍ത്ഥനയാല്‍ സാധിക്കാത്ത കാര്യമില്ലൊന്നും

അന്ധത മൂടി

കർത്താവു താൻ ഗംഭീര

ഉന്നതൻ നീ അത്യുന്നതൻ നീ

ദൈവകരുണയിൻ ധനമാഹാത്മ്യം

ഭാഗ്യവാൻ ഭാഗ്യവാൻ ഞാൻ

മരണമേ! വിഷമെങ്ങു? നിന്‍റെ വിജയവുമെവിടെ?

രാജാക്കന്മാരുടെ രാജാവേ

ആരാധിപ്പാന്‍ നമുക്കു കാരണമുണ്ട്

പഥികരേ നിങ്ങൾക്കിതേതുമില്ലയോ

കാഹളം മുഴങ്ങിടും

അബ്രാമിൻ ദൈവമേ

യേശുവേ പൊന്നുനാഥാ

ആത്മാവേ... അഗ്നിയായ് നിറയണമേ

കർത്തനിൽ നമുക്കെന്നും

എൻ പ്രിയനേ യേശുവേ

ആരിവർ വെള്ളവസ്ത്രം ധരിച്ചവർ

നന്ദിയല്ലാതൊന്നുമില്ല

യഹോവ എന്‍റെ ഇടയന്‍ എനിക്കൊരു കുറവുമില്ല

മോക്ഷ പട്ടണത്തിലേക്കു യാത്ര ചെയ്യുമീ

രാജാക്കന്മാരുടെ രാജാവേ

പ്രാണപ്രിയാ യേശുനാഥാ

പാപവിമോചകാ! ശാപവിനാശകാ!

മറുകരയില്‍ നാം കണ്ടിടും മറുവിലയായി തന്നവനേ

തീ അയക്കണമേ എന്നിൽ

ഉറ്റവര്‍ മാറിയാലും ഉടയവര്‍ നീങ്ങിയാലും

കാഹളധ്വനി കേൾപ്പാൻ

എന്നെ ഒന്നു തൊടുമോ എന്‍ നാഥാ!

യേശുവെൻ സ്വന്തം ഞാനവനുള്ളോൻ

കാത്തു പാർത്തു ഞാൻ

കാണും ഞാനെൻ യേശുവിൻ രൂപം

സ്തോത്രം നാഥാ സ്തുതി മഹിതം

Above all powers

Playing from Album

Central convention 2018