പാപിയെ ജീവ ഊറ്റരികെ മേവുക ഉയിര്‍നേടുവാന്‍
സ്നേഹമായ് യേശു വിളിക്കുന്നിതാ വേഗത്തിലോടി നീ വാ
ആ…ആ… താമസമേതും ചെയ്തിടാതെ സമയമിതേ നീ വൈകിടാതെ
അത്ഭുതമായ് നിന്നെ താന്‍ രക്ഷിക്കും
അവന്‍ പൊന്‍പാദം തേടി നീ വാ
ഉള്ള നിലയോടു വന്നീടുക കള്ളയുലകം വിട്ട്
തള്ളുകയില്ലൊരു പാപിയേയും തള്ളയാം യേശുദേവന്‍
ആ….ആ….താമസ
ഇന്നു നീ സ്വസ്ഥനായ് തീര്‍ന്നിടുമേ പഞ്ച മുറിവുകളാല്‍
സ്വന്തമായ് നിന്നെയും ചേര്‍ത്തിടുമേ അന്തമില്ലാ രാജ്യത്തില്‍
ആ….ആ…. താമസ
പാപി മനം തിരിഞ്ഞീടുന്നേരം ദൂതഗണങ്ങളെല്ലാം
ആഘോഷമായ് സ്വര്‍ഗ്ഗേ പാടിടുമേ ആനന്ദഗീതങ്ങളെ
ആ…ആ… താമസ
വാഗ്ദത്തങ്ങളെല്ലാം ചെയ്തുള്ളവന്‍ വാക്കൊന്നും മാറാത്തവന്‍
ഗണ്യമാക്കാതുള്ള ഏവനേയും തള്ളുമേ താന്‍ നിത്യമായ്
ആ….ആ… താമസ
paapiye jeeva oottarike mevuka uyirneduvaan
snehamaayi yeshu vilikkunnithaa vegatthilodi nee vaa -2
aa…aa… thaamasamethum cheythidaathe samayamithe nee vaikidaathe
athbhuthamaayi ninne thaan rakshikkum
avan ponpaadam thedi nee vaa -2
ulla nilayodu vanneeduka kallayulakam vittu
thallukayilloru paapiyeyum thallayaam yeshudevan aa….aa….thaamasa….
innu nee swasthanaayi theernnidume panchamurivukalaal
swanthamaayi ninneyum chertthidume anthamillaaraajyatthil aa….aa…. thaamasa….
paapi manam thirinjeedunneram doothaganangalellaam
aakhoshamaayi swargge paadidume aanandageethangale aa…aa… thaamasa….
vaagdatthangalellaam cheythullavan vaakkonnum maaraatthavan
ganyamaakkaathulla evaneyum thallume thaan nithyamaayi aa….aa… thaamasa….
Other Songs
ആകാശത്തിന്‍ കീഴില്‍ വേറൊരു നാമമില്ലല്ലോ
യേശു നാമമല്ലാതെ യേശു നാമമല്ലാതെ
മാനവ രക്ഷയ്ക്കൂഴിയില്‍ വേറൊരു നാമമില്ലല്ലോ
യേശു നാമമല്ലാതെ യേശു നാമമല്ലാതെ
പറുദീസായില്‍ ദൈവം തന്നൊരു രക്ഷാവാഗ്ദാനം
യേശുനാഥനല്ലയോ
പ്രവാചകന്‍മാര്‍ മുന്നേ ചൊന്നൊരു രക്ഷാസന്ദേശം
യേശുനാഥനല്ലയോ
ആകാശത്തിന്‍…..1 മാനവ……1
ദൈവം മാനവ രക്ഷയ്ക്കായി തന്നൊരു നാമമെ
യേശു എന്നോരു നാമമെ
മൂലോകങ്ങള്‍ മുട്ടുമടക്കും ഉന്നത നാമമെ
യേശു എന്നോരു നാമമെ
ആകാശത്തിന്‍ …1 മാനവ……1
മറ്റൊരുവനിലും രക്ഷയതില്ല യേശുവിലല്ലാതെ
ഏകരക്ഷകനവനല്ലോ
യേശുവിലുള്ളൊരു വിശ്വാസത്താല്‍
രക്ഷ വരിച്ചീടാം നിത്യരക്ഷ വരിച്ചീടാം
ആകാശത്തിന്‍…1 മാനവ…1
വഴിയും സത്യവും ജീവനുമേശു മാത്രമല്ലയോ
പരനേക മദ്ധ്യസ്ഥന്‍
താതന്നരികില്‍ ചെല്ലാനുള്ളൊരു
വഴിയല്ലോ യേശു – ഏകവഴിയല്ലോ യേശു…
ആകാശത്തിന്‍…1 മാനവ…1
Aakaashatthin keezhil veroru naamamillallo
yeshu naamamallaathe yeshu naamamallaathe
maanava rakshaykkoozhiyil veroru naamamillallo 2
yeshu naamamallaathe yeshu naamamallaathe
parudeesaayil dyvam thannoru rakshaavaagdaanam
Yeshunaathanallayo 2
pravaachakanmaar munne chonnoru rakshaasandesham
yeshunaathanallayo
aakaashatthin…..1 maanava……1
dyvam maanava rakshaykkaayi thannoru naamame
yeshu ennoru naamame
moolokangal muttumadakkum unnatha naamame 2
yeshu ennoru naamame
aakaashatthin …1 maanava……1
mattoruvanilum rakshayathilla yeshuvilallaathe
ekarakshakanavanallo
yeshuvilulloru vishvaasatthaal 2
raksha variccheedaam nithyaraksha variccheedaam
aakaashatthin…1 maanava…1
vazhiyum sathyavum jeevanumeshu maathramallayo
paraneka maddhyasthan
thaathannarikil chellaanulloru 2
vazhiyallo yeshu – ekavazhiyallo yeshu…