We preach Christ crucified

തോരാത്ത കണ്ണീർ

തോരാത്ത കണ്ണീര്‍ തുടച്ചൂ

തോളില്‍ നീയെന്നെ വഹിച്ചു

സ്നേഹത്തിന്‍ പൂന്തണല്‍ എനിക്കായ് വിരിച്ചു

നീയെന്നെ അനുഗ്രഹിച്ചു – ദൈവമേ

നീയെന്നെ അനുഗ്രഹിച്ചു                                തോരാത്ത …1

 

ജീവിത പ്രതിസന്ധി മുന്നില്‍-വന്‍ തിരമാല ഉയര്‍ത്തിയ നേരം

തീരാക്കടങ്ങളായ് ജന്മം ആഴത്തില്‍ താഴുന്ന നേരം

ശ്വാസം നിലച്ചു എന്നു നിനച്ചു ഞാനേറെ തളര്‍ന്നു കിതച്ചു

കര്‍ത്താവേ ആ നേരം കൈത്താങ്ങായി നീ

അടിയനെ ചേര്‍ത്തുപിടിച്ചു

നീയെന്നെ അനുഗ്രഹിച്ചു – ദൈവമേ

നീയെന്‍റെ കടങ്ങള്‍ ക്ഷമിച്ചു                                 തോരാത്ത …1

 

പുച്ഛിച്ചും കുറ്റം വിധിച്ചും – എന്‍ സോദരരെല്ലാമകന്നു

മിത്രങ്ങള്‍ നല്‍കുന്ന സ്നേഹം സ്വാര്‍ത്ഥതയാണെന്നറിഞ്ഞു

മങ്ങി മയങ്ങി, കരിന്തിരി കത്തിയെന്‍ ജീവിതം നീറിപ്പുകഞ്ഞു

ആ നേരം യേശുവേ നീയെന്‍റെ ജീവനില്‍

സ്നേഹത്തിന്‍ എണ്ണനിറച്ചു

നീയെന്നെ അനുഗ്രഹിച്ചു

ദൈവമേ ജീവിത ദീപം തെളിച്ചു..                         തോരാത്ത…1

സ്നേഹത്തിന്‍  – 1

തോരാത്ത കണ്ണീര്‍…1

 

Thoratha kanneer thudachoo

tholil neeyenne vahichu

snehathin poonthanal enikkaay virichu

neeyenne anugrahichu  daivame

neeyenne anugrahichu

thoratha…

jeevithaprathisandhi munnil

van thiramala uyarthiya neram

theerakkadangalaay janmam

azhathil thazhunna neram

shvasam nilachu ennu ninachu

njanere thalarnnu kithachu

karthave aa neram kaithangaayi nee

adiyane cherthupidichu

neeyenne anugrahichu  daivame

neeyente kadangal kshamichu..

thoratha…

puchichum kuttam vidhichum  en

sodharellamakannu

mithrangal nalkunna sneham

swarthathayanennarinju

mangi mayangi karinthiri kathiyen

jeevitham neerippukanju

aa neram yeshuve neeyente jeevanil

snehathin ennanirachu

neeyenne anugrahichu

daivame jeevitha deepam thelichu

thoratha kanneer…

snehathin

thoratha kanneer…

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

യജമാനന്‍ ഏല്പിച്ച വേലയുമായ് പോകാം സുവിശേഷ പോര്‍ക്കളത്തില്‍ കരുതുവാനും നിന്നെ കാക്കുവാനും കൂടെ വരും നിന്‍ യജമാനനായ്

ഹാലേലൂയ്യ  ഹാലേലൂയ്യ യേശുവിന്‍ രാജ്യത്തിന്‍ പടയാളി ഞാന്‍ ഹാലേലൂയ്യ  ഹാലേലൂയ്യ യേശുവിന്‍ രാജ്യത്തിന്‍ യോദ്ധാവു ഞാന്‍

പാടങ്ങള്‍ നന്നായ് വിളഞ്ഞുവല്ലോ നാഥാ! കൊയ്തെടുക്കാം നിന്‍ ആത്മാക്കളെ പിടിച്ചെടുക്കാം ദേശം അവകാശമായ് സാത്താന്‍റെ കോട്ടകള്‍ തകര്‍ന്നിടട്ടെ ഹാലേലൂയ്യ… വഴികള്‍ തുറന്നിടും ഞാന്‍ നിനക്കായ് എതിരുകള്‍ ഏറെ വന്നെന്നാലും ഞാന്‍ തുറന്നാല്‍ ആരും അടയ്ക്കുകില്ല കൂടെ വരും നിന്‍ യജമാനനായ് ഹാലേലൂയ്യ… വേല തികച്ചു ഞാന്‍ വീട്ടില്‍ വരുമ്പോള്‍ നല്ലദാസന്‍ എന്നു ചൊല്ലും ആയിരമായിരം ശുദ്ധര്‍ നടുവില്‍ കണ്ടിടും ഞാനെന്‍ യജമാനനെ ഹാലേലൂയ്യ… യജമാനന്‍ ഏല്പിച്ച -2 കരുതുവാനും  -2

Yajamaanan‍ elpiccha velayumaayu pokaam suvishesha por‍kkalatthil‍ -2 karuthuvaanum ninne kaakkuvaanum koode varum nin‍ yajamaananaayu -2

Haalelooyya  haalelooyya yeshuvin‍ raajyatthin‍ padayaali njaan‍ haalelooyya  haalelooyya yeshuvin‍ raajyatthin‍ yoddhaavu njaan‍ -2

Paadangal‍ nannaayu vilanjuvallo naathaa! koythedukkaam nin‍ aathmaakkale–2 piticchetukkaam desham avakaashamaayu saatthaan‍te kottakal‍ thakar‍nnitatte -2 haalelooyya… Vazhikal‍ thurannitum njaan‍ ninakkaayu ethirukal‍ ere vannennaalum -2 njaan‍ thurannaal‍ aarum ataykkukilla koote varum nin‍ yajamaananaayu -2 haalelooyya.. Vela thikacchu njaan‍ veettil‍ varumpol‍ nalladaasan‍ ennu chollum -2 aayiramaayiram shuddhar‍ natuvil‍ kanditum njaanen‍ yajamaanane -2 haalelooyya yajamaanan‍ elpiccha -2 karuthuvaanum…2

Playing from Album

Central convention 2018

യജമാനൻ ഏല്പിച്ച വേലയുമായ്

00:00
00:00
00:00