ഞാനാശ്രയിച്ചിട്ടിന്നോളമെന്നേശുവെന്നെ
കൈവിട്ടകന്നു മാറിയില്ല
മനം വാടിടുമ്പോള്‍ ഉള്ളം തേങ്ങിടുമ്പോള്‍
എന്നെ വിട്ടകന്നു പോയതില്ല
കരഘോഷമോടെ സ്തുതിപാടിടും ഞാന്‍
തിരുനാമത്തിന്നാദരവായ് -2
നല്ല നാഥനിലാശ്രയിച്ചോരാരുംതന്നെ
വീണുപോയതായ് കേട്ടിട്ടില്ല
തന്റെ നാമം വിളിച്ചപേക്ഷിച്ചീടുന്നവര്
രക്ഷ പ്രാപിക്കും നിശ്ചയമായി
കാല്‍വറി നായകനേ പാപവിമോചകനേ -2
പത്തുകമ്പിയുള്ള വീണമീട്ടിയിന്ന്
തിരുനാമത്തെ വാഴ്ത്തിടും ഞാന്‍ -2 ഞാനാശ്രയിച്ചിട്ടി….
കരുണാസാഗരമേ പാവന സ്നേഹിതനേ -2
എന്റെ തടസ്സങ്ങളാം വന്‍കോട്ട ചുറ്റി
സ്തുതി കാഹളമുയര്ത്തിടും ഞാന്‍ -2 ഞാനാശ്രയിച്ചിട്ടി….
Njanasrayichittinnolamenneshuvenne
kaivittakannu mariyilla
manam vadidumbol ullam thengidumbol
enne vittakannu poyathilla
karaghoshamode sthuthipaadidum njaan
thirunamathinnadaravay
nalla nathanilasrayichorarumthanne
veenupoyathaay kettittilla
thante namam vilichapekshicheedunnavar
raksha prapikkum nischayamaayi
kalvari nayakane
papavimochakane
pathukambiyulla veenameettiyinn
thirunamathe vazhthidum njaan
njanasrayichitti….
karunasagarame
pavana snehithane
ente thadasangalam vankotta chuti
sthuthi kahalamuyarthidum njaan
njanasrayichitti….
Other Songs
Above all powers