We preach Christ crucified

സാക്ഷികളെൻ ചുറ്റും നിന്നു

സാക്ഷികളെൻ ചുറ്റും നിന്നു ശക്തി പകരുന്നു
ഞാനുമൊരു സാക്ഷിയായ് ചേർന്നു നിൽക്കുന്നു –
നിത്യമായ സാക്ഷ്യമാർഗ്ഗം തുറന്നനാഥാ! ഞാൻ -2
അന്ത്യത്തോളം നിന്റെ സാക്ഷി മാറ്റമില്ലതിൽ -2
സാക്ഷികളെൻ..

സാക്ഷ്യമൊഴിയേറ്റു കൊൾവാൻ ഒരുവനുമില്ല
പ്രതിഫലമായ് നിന്ദകളും പഴികളും മാത്രം
സ്വന്തക്കാരും നാട്ടുകാരും പരിഹസിക്കുമ്പോൾ -2
ശക്തിയേകി നാഥനെന്നെ പരിപാലിച്ചല്ലോ -2
സാക്ഷികളെൻ..

മോശതാനും ഭീരുവായ് ഹോരേബിലെത്തി
പൊന്നുനാഥൻ ധൈര്യമേകി അഭിഷേകം ചെയ്തു
സത്യദൈവം അടിമനാട്ടിൽ വീര്യം ചെയ്യിച്ചു -2
സത്യസാക്ഷിയാക്കി നിർത്തി രാജസന്നിധേ -2
സാക്ഷികളെൻ..

യാഗവസ്തു ചാമ്പലായ് തീർന്നതുകണ്ട്
ദൈവമക്കൾ ശക്തരായി ഉണർവ്വു പ്രാപിച്ചു
ബാലിൻ സേനയൊക്കെയും തകർന്നു വീണുപോയ് -2
സ്വർഗ്ഗവാതിൽ തുറന്നു മഴ ചൊരിഞ്ഞു ഭൂമിയിൽ -2
സാക്ഷികളെൻ..

ഹാബേലിന്റെ സാക്ഷ്യമെന്നെ പുളകം കൊള്ളിച്ചു
നിന്ദയേൽക്കാൻ ശക്തിപകരും നോഹയിൻ സാക്ഷ്യം
തളരാതെന്നും താങ്ങും അത്യന്തശക്തി -2
മകനേ നീയും ഒാർത്തു വേല ചെയ്തു തീർക്കുക -2
സാക്ഷികളെൻ….2

Unarvu Geethangal 2017

71 songs

Other Songs

രക്തത്താൽ ജയമുണ്ട് നമുക്ക്

എനിക്കെൻ്റെ ആശ്രയം യേശുവത്രേ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

എനിക്കായ് കരുതുന്നവൻ

കാറ്റു പെരുകീടുന്നു

യേശുരാജൻ കാന്തനായ് വരുന്നതാണേ എനിക്കേറ്റവും

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

കർത്താവിൻ കാഹളം ധ്വനിച്ചിടുമ്പോൾ

എൻ്റെ ദൈവം എനിക്കു തന്ന

യിസ്രായേലേ സ്തുതിച്ചീടുക

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

Above all powers

Playing from Album

Central convention 2018