അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-
ന്നനുഗ്രഹമടിയാരില്‍ അളവെന്യേ പകരാന്‍
പിച്ചളസര്‍പ്പത്തെ നോക്കിയ മനുജര്‍-
ക്കൊക്കെയുമനുഗ്രഹജീവന്‍ നീ നല്‍കിയേ
അനു..
എന്നില്‍നിന്നു കുടിച്ചീടുന്നോര്‍ ഉള്ളില്‍ നി-
ന്നനുഗ്രഹ ജലനദിയൊഴുകുമെന്നരുളി നീ
പന്ത്രണ്ടപ്പൊസ്തലന്മാരില്‍ കൂടാദ്യമായ്
പെന്തക്കൊസ്തിന്‍ നാളിലൊഴുകിയ വന്‍നദി
അനു..
ആത്മമാരി കൂടാതെങ്ങനെ ജീവിക്കും?
ദേശങ്ങള്‍ വരണ്ടുപോയ് ദൈവമേ കാണണേ!
യോവേല്‍ പ്രവാചകന്‍ ഉരച്ച നിന്‍ വാഗ്ദത്തം
ഞങ്ങളിലിന്നു നീ നിവൃത്തിയാക്കീടണം
അനു..
പരിശുദ്ധകാര്യസ്ഥന്‍ ഞങ്ങളില്‍ വന്നെല്ലാ-
ക്കുറവുകള്‍ തീര്‍ക്കണം കരുണയിന്‍നദിയേ!
വീട്ടിലും നാട്ടിലും വഴിയിലും പുഴയിലും
ഏവര്‍ക്കുമനുഗ്രഹമടിയങ്ങളായിടാന്‍
അനു..
മരുപ്രദേശം പാട്ടോടുല്ലസിച്ചാനന്ദി-
ച്ചേദനുതുല്യമായ് സുഗന്ധങ്ങള്‍ വീശണം
പീശോന്‍ ഗീഹോന്‍നദി ഹിദ്ദേക്കല്‍ ഫ്രാത്തതും
മേദിനിയില്‍ ഞങ്ങള്‍ക്കേകണം ദൈവമേ
അനു..
കുരുടന്മാര്‍ കാണണേ! ചെകിടന്മാര്‍ കേള്‍ക്കണേ!
മുടന്തുള്ളോര്‍ ചാടണേ! ഊമന്മാര്‍ പാടണേ!
വീണ്ടെടുത്തോരെല്ലാം കൂട്ടമായ് കൂടി നിന്‍
എതിരേല്പിന്‍ഗാനങ്ങള്‍ ഘോഷമായ് പാടണം
അനു..
സിംഹങ്ങള്‍ കേറാത്തവഴി ഞങ്ങള്‍ക്കേകണേ!
ദുഷ്ടമൃഗങ്ങള്‍ക്കു കാടുകളാകല്ലേ!
രാജമാര്‍ഗ്ഗേ ഞങ്ങള്‍ പാട്ടോടുമാര്‍പ്പോടും
കുരിശിന്‍റെ കൊടിക്കീഴില്‍ ജയത്തോടുവാഴാന്‍
അനു..
സീയോന്‍ യാത്രക്കാരെ, ദൈവമേ ഓര്‍ക്കണേ!
വഴിമദ്ധ്യേ അവര്‍ക്കുള്ള സങ്കടം തീര്‍ക്കണേ!
വരുമെന്നരുളിയ പൊന്നുകാന്താ! നിന്‍റെ
വരവിനു താമസം മേലിലുണ്ടാകല്ലേ!
അനു..
AnugrahaKadale ezhunnalli varikayi-
nnanugrahamadiyaaril alavenye pakaraan – 2
picchalasarppatthe nokkiya manujar-
kkokkeyumanugrahajeevan nee nalkiye – 2
anu..
ennilninnu kudiccheedunnor ullil ni-
nnanugraha jalanadiyozhukumennaruli nee – 2
panthrandapposthalanmaaril koodaadyamaayu
penthakkosthin naalilozhukiya vannadi – 2
anu..
aathmamaari koodaathengane jeevikkum?
deshangal varandupoyu dyvame kaanane! – 2
yovel pravaachakan uraccha nin vagdatham
njangalilinnu nee nivrutthiyaakkeetanam – 2
anu..
parishuddhakaaryasthan njangalil vannellaa-
kkuravukal theerkkanam karunayinnathiye! – 2
veettilum naattilum vazhiyilum puzhayilum
Evarkkumanugrahamadiyangalaayitaan – 2
anu..
marupradesham paattodullasicchaanandi-
cchedanuthulyamaayu sugandhangal veeshanam – 2
peeshon geehonnadi hiddhekkal phraatthathum
methiniyil njangalkkekanam dyvame – 2
anu..
kurudanmaar kaanane! Chekidanmaar kelkkane!
mudanthullor chaadane! Oomanmaar paadane! – 2
veendedutthorellaam koottamaayu koodi nin
ethirelpingaanangal ghoshamaayu paadanam – 2
anu..
simhangal keraatthavazhi njangalkkekane!
dushtamrugangalkku kaadukalaakalle! – 2
raajamaargge njangal paattodumaarppodum
kurishinte kodikkeezhil jayatthoduvaazhaan – 2
anu..
seeyon yaathrakkaare, dyvame orkkane!
vazhimaddh e avarkkulla sankadam theerkkane! – 2
varumennaruliya ponnukaanthaa! Ninte
varavinu thaamasam melilundaakalle! – 2
anu…
Other Songs

എൻ സങ്കടങ്ങൾ സകലതും തീർന്നുപോയി

സംഹാരദൂതനെന്നെ കടന്നു പോയി -2

കുഞ്ഞാടിന്റെ വിലയേറിയ നിണത്തിൽ

മറഞ്ഞു ഞാൻ രക്ഷിക്കപ്പെട്ടാ ക്ഷണത്തിൽ

എൻ സങ്കടങ്ങൾ…1

ഫറവോനു ഞാനിനി അടിമയല്ല – 2

പരമ സീയോനിൽ ഞാൻ അന്യനല്ല – 2

എൻ സങ്കടങ്ങൾ…1

മാറായെ മധുരമാക്കി തീർക്കുമവൻ – 2

പാറയെ പിളർന്ന് ദാഹം പോക്കുമവൻ – 2

എൻ സങ്കടങ്ങൾ…1

മരുവിലെൻ ദൈവമെനിക്കധിപതിയെ – 2

തരുമവൻ പുതുമന്ന അതുമതിയെ – 2

എൻ സങ്കടങ്ങൾ…1

മനോഹരമായ കനാൻ ദേശമേ – 2

അതേ എനിക്കഴിയാത്തൊരവകാശമെ – 2

എൻ സങ്കടങ്ങൾ…1

ആനന്ദമേ പരമാനന്ദമേ – 2

കനാൻ ജീവിതമെനിക്കാനന്ദമേ – 2

എൻ സങ്കടങ്ങൾ…1

എന്റെ ബലവും എന്റെ സംഗീതവും – 2

എൻ രക്ഷയും യേശുവത്രെ ഹാലേലുയ്യ – 2

എൻ സങ്കടങ്ങൾ… 1