എന്നുമെന്‍റെ വേദനയില്‍ എന്നേശു കൂടെയുണ്ട്
കൂരിരുളിന്‍ താഴ്വരയില്‍ ആത്മനാഥനേശുവുണ്ട്
അവനെന്‍റെ വഴികളില്‍ വെളിച്ചം വിതറീടുന്നു
ഞാനവനെ സ്നേഹിക്കുന്നു ഹൃദയം ഞാനേകിടുന്നു
കണ്ണുനീരില്‍ മുങ്ങിയപ്പോള്‍ സങ്കടം വന്നേറിയപ്പോള്‍
എന്നരികില്‍ സാന്ത്വനമായ് വന്നണഞ്ഞു നീയെന്‍ നാഥാ!
പീഡകള്‍ തന്‍ രാവുകളില്‍ അമ്മയെപ്പോല്‍ നീ തഴുകി
നിന്‍ തലോടലേറ്റനേരം പിഞ്ചുകുഞ്ഞായ് ഞാനുറങ്ങി
അറിയുന്നു നിന്‍റെ സ്നേഹം എന്‍റെയുള്ളിലേശുവേ!
നിറയുന്നു കണ്ണുകള്‍ നിറഞ്ഞ നന്ദിയാല്‍
എന്നുമെന്‍റെ….
നിന്ദനങ്ങളേറിയപ്പോള്‍ നൊമ്പരങ്ങളേറ്റെടുത്തു
എന്‍ മുറിവിലുമ്മ വച്ചു ശാന്തിയേകി നീയെന്‍ നാഥാ!
നീതി തന്‍റെ പാതകളില്‍ നീ നടത്തി സ്നേഹമോടെ
ആത്മദാഹം തീര്‍ത്തിടുവാന്‍ ജീവജലം നീ പകര്‍ന്നു
അറിയുന്നു നിന്‍റെ സ്നേഹമെന്‍റെയുള്ളിലേശുവേ
നിറയുന്നു കണ്ണുകള്‍ നിറഞ്ഞ നന്ദിയാല്‍
എന്നുമെന്‍റെ….
Ennumente vedanayil enneshu koodeyundu
koorirulin thaazhvarayil aathma naathan eshuvundu…2
avan ente vazhikalil velicham vithareedunnu
njaan avane snehikkunnu hrudayam njaanekidunnu
kannuneeril mungiyappol sankadam vanneriyappol
ennarikil saanthwanamaay vannananju neeyen naathaa!…2
peedakal than raavukalil ammayeppol nee thazhuki
nin thalodaletta neram pinchu kunjaay njaanurangi
ariyunnu ninte sneham enteyullil eshuve!
nirayunnu kannukal niranja nandiyaal
ennumente….
nindanangal eriyappol nomparangal etteduththu
en murivilumma vacchu shaanthiyeki neeyen naathaa!…2
neethi thante paathakalil nee nadatthi snehamode
aathma daaham theertthiduvaan jeeva jalam nee pakarnnu
ariyunnu ninte sneham enteyullil eshuve
nirayunnu kannukal niranja nandiyaal
ennumente….
Other Songs

എൻ സങ്കടങ്ങൾ സകലതും തീർന്നുപോയി

സംഹാരദൂതനെന്നെ കടന്നു പോയി -2

കുഞ്ഞാടിന്റെ വിലയേറിയ നിണത്തിൽ

മറഞ്ഞു ഞാൻ രക്ഷിക്കപ്പെട്ടാ ക്ഷണത്തിൽ

എൻ സങ്കടങ്ങൾ…1

ഫറവോനു ഞാനിനി അടിമയല്ല – 2

പരമ സീയോനിൽ ഞാൻ അന്യനല്ല – 2

എൻ സങ്കടങ്ങൾ…1

മാറായെ മധുരമാക്കി തീർക്കുമവൻ – 2

പാറയെ പിളർന്ന് ദാഹം പോക്കുമവൻ – 2

എൻ സങ്കടങ്ങൾ…1

മരുവിലെൻ ദൈവമെനിക്കധിപതിയെ – 2

തരുമവൻ പുതുമന്ന അതുമതിയെ – 2

എൻ സങ്കടങ്ങൾ…1

മനോഹരമായ കനാൻ ദേശമേ – 2

അതേ എനിക്കഴിയാത്തൊരവകാശമെ – 2

എൻ സങ്കടങ്ങൾ…1

ആനന്ദമേ പരമാനന്ദമേ – 2

കനാൻ ജീവിതമെനിക്കാനന്ദമേ – 2

എൻ സങ്കടങ്ങൾ…1

എന്റെ ബലവും എന്റെ സംഗീതവും – 2

എൻ രക്ഷയും യേശുവത്രെ ഹാലേലുയ്യ – 2

എൻ സങ്കടങ്ങൾ… 1