ഭ്രമിച്ചു നോക്കാതെ പോക ധൈര്യമായ്
കരുത്തനായവന്‍ കുടെയുണ്ടെന്നും
കാവലുണ്ടെന്നും തന്‍ ദൂതസഞ്ചയം
കാണുന്നില്ലേ ചാരെ നിന്‍റെ ആത്മനാഥനെ
മറന്നിടല്ലേ ദൈവം ചെയ്ത നന്മകള്‍ ദിനം
സ്തുതിക്ക നാം അവന്‍റെ നാമം-ജീവനാളെല്ലാം
മാറായുണ്ടെങ്കില്‍ മധുരമാക്കിടും
പാറയിന്‍ വെള്ളം ദാഹം തീര്‍ത്തിടും
യോര്‍ദ്ദാന്‍ തീരമോ പിന്തിരിഞ്ഞു പോകണ്ട
പ്രാണനാഥന്‍ നിന്നെയെന്നും താങ്ങി നടത്തും
മറന്നിടല്ലേ…
അഗ്നിയിന്‍ മദ്ധ്യേ വീണിടും നേരം
അഗ്നിയിന്‍ നാഥന്‍ അരികിലെത്തിടും
സിംഹക്കുഴിയോ അതോ സ്വര്‍ഗ്ഗ പാര്‍പ്പിടം
യഹൂദാ ഗോത്ര സിംഹനാഥന്‍ ജയം നല്‍കിടും
മറന്നിടല്ലേ…
അനാഥരായ് തീര്‍ന്നിടില്ല ജീവിതമദ്ധ്യേ
അനാദി നിര്‍ണ്ണയപ്രകാരം നമ്മെ ചേര്‍ത്തതാല്‍
ഭാഗ്യശാലിയേ സീയോന്‍ സഞ്ചാരിയേ
അകമഴിഞ്ഞു ആര്‍ത്തിടാന്‍ ഒരുക്കമാണോ നീ ?
മറന്നിടല്ലേ….
Bhramicchu nokkaathe poka dhyryamaayi
karutthanaayavan kuteyundennum
kaavalundennum than doothasanchayam
kaanunnille chaare ninte aathmanaathane
marannidalle deivam cheytha nanmakal dinam
sthuthikka naam avante naamam-jeevanaalellaam
Maaraayundenkil madhuramaakkitum
paarayin vellam daaham theertthitum
yorddhaan theeramo pinthirinju pokanda
praananaathan ninneyennum thaangi natatthum
marannitalle…
Agniyin madhei veenitum neram
agniyin naathan arikiletthitum
simhakkuzhiyo atho svargga paarppitam
yahoodaa gothra simhanaathan jayam nalkitum
marannitalle…
Anaatharaayi theernnitilla jeevithamaddhie
anaadi nirnnayaprakaaram namme chertthathaal
bhaagyashaaliye seeyon sanchaariye
akamazhinju aartthitaan orukkamaano nee ?
marannitalle….
Other Songs
ലോകെ ഞാനെന്‍ ഓട്ടം തികച്ചു
സ്വര്‍ഗ്ഗഗേഹേ വിരുതിനായി
പറന്നീടും ഞാന്‍ മറുരൂപമായ്
പരനേശുരാജന്‍ സന്നിധൗ
ദൂതസംഘമാകവെ എന്നെ എതിരേല്‍ക്കുവാന്‍
സദാ സന്നദ്ധരായ് നിന്നീടുന്നേ
ശുഭ്രവസ്ത്രധാരിയായ് എന്‍റെ പ്രിയന്‍റെ മുമ്പില്‍
ഹല്ലേലൂയ്യ പാടിടും ഞാന്‍
ഏറെനാളായ് കാണ്മാനാശയായ്
കാത്തിരുന്ന എന്‍റെ പ്രിയനെ
തേജസ്സോടെ ഞാന്‍ കാണുന്നനേരം
തിരുമാര്‍വ്വോടണഞ്ഞീടുമേ ദൂത….
താതന്‍ പേര്‍ക്കായ് സേവ ചെയ്തതാല്‍
താതനെന്നെ മാനിക്കുവാനായ്
തരുമോരോരോ ബഹുമാനങ്ങള്‍
വിളങ്ങീടും കിരീടങ്ങളായ് ദൂത…
നീതിമാന്മാരായ സിദ്ധന്മാര്‍
ജീവനും വെറുത്ത വീരന്മാര്‍
വീണകളേന്തി ഗാനം പാടുമ്പോള്‍
ഞാനും ചേര്‍ന്നു പാടീടുമെ ദൂത….
കൈകളാല്‍ തീര്‍ക്കപ്പെടാത്തതാം
പുതുശാലേം നഗരമതില്‍
സദാകാലം ഞാന്‍ മണവാട്ടിയായ്
പരനോടുകൂടെ വാഴുമെ ദൂത….
Loke njaanen ottam thikacchu
svarggagehe viruthinaayi 2
paranneedum njaan maruroopamaayu
paraneshuraajan sannidhau 2
doothasamghamaakave enne ethirelkkuvaan
sadaa sannaddharaayu ninneedunne
shubhravasthradhaariyaayu enre priyante mumpil
hallelooyya paadidum njaan 2
erenaalaayu kaanmaanaashayaayu
kaatthirunna ente priyane 2
thejasode njaan kaanunnaneram
thirumaarvvodananjeedume 2 dootha….
thaathan perkkaayu seva cheythathaal
thaathanenne maanikkuvaanaayu 2
tharumororo bahumaanangal
vilangeedum kireedangalaayu 2 dootha…
neethimaanmaaraaya siddhanmaar
jeevanum veruttha veeranmaar 2
veenakalenthi gaanam paadumpol
njaanum chernnu paadeedume 2 dootha….
kykalaal theerkkappedaatthathaam
puthushaalem nagaramathil 2
sadaakaalam njaan manavaattiyaayu
paranodukoode vaazhume 2
dootha