ക്രിസ്തീയജീവിത സൗഭാഗ്യമേ
ആനന്ദമാം ജീവിതം
ക്രിസ്തുവിന്‍ പിന്‍പേ ക്രൂശുമെടുത്തു
പോകുന്ന ജീവിതമേ
ക്രൂശിന്‍റെ ഭാരം താങ്ങുവതോ ക്ലേശമതു നിശ്ചയം
ക്രൂശിനുശേഷം കിരീടമുണ്ടെന്നത് ഓര്‍ക്കുകിലാനന്ദമാം
ക്രൂശിന്‍റെ ഭാരം കുറയ്ക്കുവാനായ് നീളം കുറുതാക്കിലോ
സ്വര്‍ഗ്ഗ തുറമുഖത്തെത്തുവാനുള്ളൊരു പാലമതാവുകില്ല
പാരിലെ കഷ്ടങ്ങള്‍ സാരമില്ല നമ്മില്‍ വെളിപ്പെടും തേജസ്സോര്‍ത്താല്‍
യേശുവിന്‍ പൊന്മുഖം കാണുന്ന ഭാഗ്യം വര്‍ണ്ണിച്ചിടാനാകുമോ?
സഹിച്ചിടുവാനൊരു ശരീരമിന്ന് വിശ്വസിപ്പാന്‍ മനസ്സും
സ്നേഹിപ്പതിന്നൊരു ഹൃദയവും പാരിലെന്‍ മുക്തിയിന്‍ മാര്‍ഗ്ഗമതേ
യേശുവിന്‍ രക്തത്താല്‍ കഴുകപ്പെടാം വിശുദ്ധരായ് തീര്‍ന്നിടാമേ
വാനവിരിവില്‍ പറന്നുയരാം തന്‍റെ വിശുദ്ധരോടൊത്തു മേഘേ
ക്രിസ്തീയ…
Kristheeyajeevitha Saubhaagyame
Aanandamaam Jeevitham
Kristhuvin PinPe Krooshumedutthu
Pokunna Jeevithame 2
KrooshinTe Bhaaram Thaanguvatho Kleshamathu Nishchayam
Krooshinushesham Kireedamundennathu OrKkukilaanandamaam – 2
KrooshinTe Bhaaram Kuraykkuvaanaayu Neelam Kuruthaakkilo
Svarga Thuramukhatthetthuvaanulloru Paalamathaavukilla – 2
Paarile Kashtangal Saaramilla Nammil Velippedum ThejasorTthaal
Yeshuvin Ponmukham Kaanunna Bhaagyam VarNnicchitaanaakumo? – 2
Sahicchiduvaanoru Shareeraminnu Vishvasippaan Manasum
Snehippathinnoru Hrudayavum Paarilen Mukthiyin MaarGgamathe – 2
Yeshuvin Rakthatthaal Kazhukappetaam Vishuddharaayu TheerNnidaame
Vaanavirivil Parannuyaraam ThanTe Vishuddharototthu Meghe – 2
Kristheeya…
Prof. M.Y. Yohannan
Other Songs
ലോകെ ഞാനെന്‍ ഓട്ടം തികച്ചു
സ്വര്‍ഗ്ഗഗേഹേ വിരുതിനായി
പറന്നീടും ഞാന്‍ മറുരൂപമായ്
പരനേശുരാജന്‍ സന്നിധൗ
ദൂതസംഘമാകവെ എന്നെ എതിരേല്‍ക്കുവാന്‍
സദാ സന്നദ്ധരായ് നിന്നീടുന്നേ
ശുഭ്രവസ്ത്രധാരിയായ് എന്‍റെ പ്രിയന്‍റെ മുമ്പില്‍
ഹല്ലേലൂയ്യ പാടിടും ഞാന്‍
ഏറെനാളായ് കാണ്മാനാശയായ്
കാത്തിരുന്ന എന്‍റെ പ്രിയനെ
തേജസ്സോടെ ഞാന്‍ കാണുന്നനേരം
തിരുമാര്‍വ്വോടണഞ്ഞീടുമേ ദൂത….
താതന്‍ പേര്‍ക്കായ് സേവ ചെയ്തതാല്‍
താതനെന്നെ മാനിക്കുവാനായ്
തരുമോരോരോ ബഹുമാനങ്ങള്‍
വിളങ്ങീടും കിരീടങ്ങളായ് ദൂത…
നീതിമാന്മാരായ സിദ്ധന്മാര്‍
ജീവനും വെറുത്ത വീരന്മാര്‍
വീണകളേന്തി ഗാനം പാടുമ്പോള്‍
ഞാനും ചേര്‍ന്നു പാടീടുമെ ദൂത….
കൈകളാല്‍ തീര്‍ക്കപ്പെടാത്തതാം
പുതുശാലേം നഗരമതില്‍
സദാകാലം ഞാന്‍ മണവാട്ടിയായ്
പരനോടുകൂടെ വാഴുമെ ദൂത….
Loke njaanen ottam thikacchu
svarggagehe viruthinaayi 2
paranneedum njaan maruroopamaayu
paraneshuraajan sannidhau 2
doothasamghamaakave enne ethirelkkuvaan
sadaa sannaddharaayu ninneedunne
shubhravasthradhaariyaayu enre priyante mumpil
hallelooyya paadidum njaan 2
erenaalaayu kaanmaanaashayaayu
kaatthirunna ente priyane 2
thejasode njaan kaanunnaneram
thirumaarvvodananjeedume 2 dootha….
thaathan perkkaayu seva cheythathaal
thaathanenne maanikkuvaanaayu 2
tharumororo bahumaanangal
vilangeedum kireedangalaayu 2 dootha…
neethimaanmaaraaya siddhanmaar
jeevanum veruttha veeranmaar 2
veenakalenthi gaanam paadumpol
njaanum chernnu paadeedume 2 dootha….
kykalaal theerkkappedaatthathaam
puthushaalem nagaramathil 2
sadaakaalam njaan manavaattiyaayu
paranodukoode vaazhume 2
dootha