We preach Christ crucified

ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം

ഇഹത്തിലെ ദുരിതങ്ങള്‍ തീരാറായ് നാം

പരത്തിലേക്കുയരും നാള്‍ വരുമല്ലോ

വിശുദ്ധന്മാരുയിര്‍ക്കും പറന്നുയരും വേഗം

വന്നിടും കാന്തന്‍റെ മുഖം കാണ്മാന്‍…

 

വാനസേനയുമായ് വരും പ്രിയന്‍

വാനമേഘേ വരുമല്ലോ

വരവേറ്റം സമീപമായ് ഒരുങ്ങുക സഹജരേ

സ്വര്‍ഗ്ഗീയ മണാളനെ എതിരേല്പാന്‍…

 

അവര്‍ തന്‍റെ ജനം താന്‍ അവരോടു കൂടെ

വസിക്കും കണ്ണീരെല്ലാം  തുടച്ചീടുംനാള്‍

മൃത്യുവും ദുഃഖവും മുറവിളിയും

നിന്ദകഷ്ടതയുമിനി തീണ്ടുകില്ല

വാന..

കൊടുങ്കാറ്റലറിവന്നു കടലിളകീടിലും

കടലലകളിലെന്നെ കൈവിടാത്തവന്‍

കരം തന്നു കാത്തു സൂക്ഷിച്ചരുമയായി

തന്‍റെ വരവില്‍ പ്രത്യാശയോടെ നടത്തീടുമേ

വാന..

 

തന്‍ കൃപകളെന്നുമോര്‍ത്തുപാടിടും ഞാന്‍

തന്‍റെ മുഖ ശോഭനോക്കിക്കൊണ്ടോടിടും ഞാന്‍

പെറ്റതള്ള തന്‍ കുഞ്ഞിനെ മറന്നീടിലും

എന്നെ മറക്കാത്ത മന്നവന്‍ മാറാത്തവന്‍..

വാന..

രാപ്പകലും ഒന്നായ് വന്നിടുമേ നാം

രാത്രിവരും മുമ്പേ വേല തീര്‍ത്തിടുക

രാത്രി നമ്മെ വിഴുങ്ങുവാനടുത്തിടുമ്പോള്‍ വാനില്‍

നീതിസൂര്യന്‍ നമുക്കായുദിച്ചിടുമേ..

വാന….

 

Ihatthile durithangal‍ theeraaraayu naam

paratthilekkuyarum naal‍ varumallo

vishuddhanmaaruyir‍kkum parannuyarum vegam

vannidum kaanthan‍te mukham kaanmaan‍….         2

 

vaanasenayumaayu varum priyan‍

vaanameghe varumallo                2

varavettam sameepamaayu orunguka sahajare

svar‍ggeeya manaalane ethirelpaan‍…..                 2

 

avar‍ than‍te janam thaan‍ avarodu koode

vasikkum kanneerellaam  thudaccheedumnaal‍

mruthyuvum duakhavum muraviliyum

nindakashtathayumini theendukilla         2

vaana..

kodunkaattalarivannu kadalilakeedilum

kadalalakalilenne kyvidaatthavan‍

karam thannu kaatthu sookshiccharumayaayi

than‍te varavil‍ prathyaashayode nadattheedume    2

vaana..

 

than‍ krupakalennumor‍tthu paadidum njaan‍

than‍te mukha shobhanokkikkondodidum njaan‍

pettathalla than‍ kunjine maranneedilum

enne marakkaattha mannavan‍ maaraatthavan‍..     2

vaana..

raappakalum onnaayu vannidume naam

raathrivarum mumpe vela theer‍tthiduka

raathri namme vizhunguvaanadutthidumpol‍ vaanil‍

neethisooryan‍ namukkaayudicchidume..                 2                                                     Vaana….

 

Unarvu Geethangal 2018

36 songs

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

ലോകെ ഞാനെന്‍ ഓട്ടം തികച്ചു സ്വര്‍ഗ്ഗഗേഹേ വിരുതിനായി പറന്നീടും ഞാന്‍ മറുരൂപമായ് പരനേശുരാജന്‍ സന്നിധൗ ദൂതസംഘമാകവെ എന്നെ എതിരേല്‍ക്കുവാന്‍ സദാ സന്നദ്ധരായ് നിന്നീടുന്നേ ശുഭ്രവസ്ത്രധാരിയായ് എന്‍റെ പ്രിയന്‍റെ മുമ്പില്‍ ഹല്ലേലൂയ്യ പാടിടും ഞാന്‍ ഏറെനാളായ് കാണ്മാനാശയായ് കാത്തിരുന്ന എന്‍റെ പ്രിയനെ തേജസ്സോടെ ഞാന്‍ കാണുന്നനേരം തിരുമാര്‍വ്വോടണഞ്ഞീടുമേ                                 ദൂത…. താതന്‍ പേര്‍ക്കായ് സേവ ചെയ്തതാല്‍ താതനെന്നെ മാനിക്കുവാനായ് തരുമോരോരോ ബഹുമാനങ്ങള്‍ വിളങ്ങീടും കിരീടങ്ങളായ്                                ദൂത… നീതിമാന്മാരായ സിദ്ധന്മാര്‍ ജീവനും വെറുത്ത വീരന്മാര്‍ വീണകളേന്തി ഗാനം പാടുമ്പോള്‍ ഞാനും ചേര്‍ന്നു പാടീടുമെ                                ദൂത…. കൈകളാല്‍ തീര്‍ക്കപ്പെടാത്തതാം പുതുശാലേം നഗരമതില്‍ സദാകാലം ഞാന്‍ മണവാട്ടിയായ് പരനോടുകൂടെ വാഴുമെ                                     ദൂത….



Loke njaanen‍ ottam thikacchu svar‍ggagehe viruthinaayi       2 paranneedum njaan‍ maruroopamaayu paraneshuraajan‍ sannidhau                          2

doothasamghamaakave enne ethirel‍kkuvaan‍ sadaa sannaddharaayu ninneedunne shubhravasthradhaariyaayu en‍re priyan‍te mumpil‍ hallelooyya paadidum njaan‍                                        2

erenaalaayu kaanmaanaashayaayu kaatthirunna en‍te priyane                 2 thejasode njaan‍ kaanunnaneram thirumaar‍vvodananjeedume             2                                                                           dootha….

thaathan‍ per‍kkaayu seva cheythathaal‍ thaathanenne maanikkuvaanaayu          2 tharumororo bahumaanangal‍ vilangeedum kireedangalaayu                2                                                                     dootha…

neethimaanmaaraaya siddhanmaar‍ jeevanum veruttha veeranmaar‍             2 veenakalenthi gaanam paadumpol‍ njaanum cher‍nnu paadeedume        2                                                                      dootha….

kykalaal‍ theer‍kkappedaatthathaam puthushaalem nagaramathil‍                  2 sadaakaalam njaan‍ manavaattiyaayu paranodukoode vaazhume                    2 dootha

Playing from Album

Central convention 2018

ലോകേ ഞാനെൻ ഓട്ടം തികച്ചു

00:00
00:00
00:00