ഞാനെന്‍ പ്രിയനുള്ളവള്‍
എന്‍ പ്രിയനെനിക്കുള്ളവന്‍
ഈ സ്നേഹ ബന്ധം ദിവ്യമേ
വര്‍ണ്ണിപ്പാന്‍ എന്നാലസാദ്ധ്യമേ….2
പ്രിയന്‍റെ സ്നേഹത്തില്‍ നിന്നെന്നെ അകറ്റുവാന്‍
ലോകത്തിലൊന്നിനും സാദ്ധ്യമല്ലൊരിക്കലും -2
പ്രാണനും ചോരയും തന്നു വീണ്ടെടുത്തതാല്‍
പ്രാണന്‍ ത്യജിച്ചും ഞാന്‍ അവനിഷ്ടം ചെയ്തിടും -2 ഞാനെന്‍……1
ഏറിയ വെള്ളങ്ങള്‍ അതിനെ കെടുത്തുമോ?
മറ്റു പ്രിയന്മാര്‍ എന്‍ പ്രിയനൊപ്പമാകുമോ?
വെണ്മയും ചുവപ്പും ഉള്ളവനാണെന്‍ പ്രിയന്‍
പതിനായിരങ്ങളില്‍ അതിശ്രേഷ്ഠനാണവന്‍ ഞാനെന്‍……1
പ്രിയന്‍റെ വരവിന്‍ നിമിഷങ്ങളെണ്ണി ഞാന്‍
ഏറ്റം സ്നേഹത്തോടെ കാത്തിരിക്കുന്നേരത്തില്‍
കാഹളം ധ്വനിക്കും കണ്ണിമയ്ക്കുന്നിടയില്‍
സ്നേഹസ്വരൂപന്‍റെ പൊന്നുമുഖം കണ്ടിടും ഞാനെന്‍……2
Njanen priyanullaval
en priyanenikkullavan
ee sneha bandham divyame
varnippan ennalasadhyame
priyante snehathil ninnenne akattuvan
lokathilonninum sadhyamallorikkalum
prananum chorayum thannu veendeduthathal
pranan thyajichum njan avanishtam cheythidum
njanen….
eriya vellangal athine keduthumo
mattu priyanmar en priyanoppamakumo
venmayum chuvappum ullavananen priyan
pathinayirangalil athishreshttananavan
njanen….
priyante varavin nimishangalenni njan
ettam snehathode kathirikkunnerathil
kahalam dhvanikkum kannimakkunnidayil
snehaswaroopante ponnumukham kandidum
njanen….
Other Songs
ലോകെ ഞാനെന്‍ ഓട്ടം തികച്ചു
സ്വര്‍ഗ്ഗഗേഹേ വിരുതിനായി
പറന്നീടും ഞാന്‍ മറുരൂപമായ്
പരനേശുരാജന്‍ സന്നിധൗ
ദൂതസംഘമാകവെ എന്നെ എതിരേല്‍ക്കുവാന്‍
സദാ സന്നദ്ധരായ് നിന്നീടുന്നേ
ശുഭ്രവസ്ത്രധാരിയായ് എന്‍റെ പ്രിയന്‍റെ മുമ്പില്‍
ഹല്ലേലൂയ്യ പാടിടും ഞാന്‍
ഏറെനാളായ് കാണ്മാനാശയായ്
കാത്തിരുന്ന എന്‍റെ പ്രിയനെ
തേജസ്സോടെ ഞാന്‍ കാണുന്നനേരം
തിരുമാര്‍വ്വോടണഞ്ഞീടുമേ ദൂത….
താതന്‍ പേര്‍ക്കായ് സേവ ചെയ്തതാല്‍
താതനെന്നെ മാനിക്കുവാനായ്
തരുമോരോരോ ബഹുമാനങ്ങള്‍
വിളങ്ങീടും കിരീടങ്ങളായ് ദൂത…
നീതിമാന്മാരായ സിദ്ധന്മാര്‍
ജീവനും വെറുത്ത വീരന്മാര്‍
വീണകളേന്തി ഗാനം പാടുമ്പോള്‍
ഞാനും ചേര്‍ന്നു പാടീടുമെ ദൂത….
കൈകളാല്‍ തീര്‍ക്കപ്പെടാത്തതാം
പുതുശാലേം നഗരമതില്‍
സദാകാലം ഞാന്‍ മണവാട്ടിയായ്
പരനോടുകൂടെ വാഴുമെ ദൂത….
Loke njaanen ottam thikacchu
svarggagehe viruthinaayi 2
paranneedum njaan maruroopamaayu
paraneshuraajan sannidhau 2
doothasamghamaakave enne ethirelkkuvaan
sadaa sannaddharaayu ninneedunne
shubhravasthradhaariyaayu enre priyante mumpil
hallelooyya paadidum njaan 2
erenaalaayu kaanmaanaashayaayu
kaatthirunna ente priyane 2
thejasode njaan kaanunnaneram
thirumaarvvodananjeedume 2 dootha….
thaathan perkkaayu seva cheythathaal
thaathanenne maanikkuvaanaayu 2
tharumororo bahumaanangal
vilangeedum kireedangalaayu 2 dootha…
neethimaanmaaraaya siddhanmaar
jeevanum veruttha veeranmaar 2
veenakalenthi gaanam paadumpol
njaanum chernnu paadeedume 2 dootha….
kykalaal theerkkappedaatthathaam
puthushaalem nagaramathil 2
sadaakaalam njaan manavaattiyaayu
paranodukoode vaazhume 2
dootha