ജനമേ എല്ലാക്കാലത്തും
ദൈവത്തിന്‍ കൃപ പാടിടുവിന്‍
അവനില്‍ മാത്രം ചാരിടുവിന്‍
അവനെ സ്തോത്രം ചെയ്തിടുവിന്‍
മനമേ എല്ലാ നേരത്തും
ദൈവത്തിന്‍ ദയ ഓര്‍ത്തിടുവിന്‍
അവനില്‍ ദിനവും ചാരിടുവിന്‍
അവനെ സ്തോത്രം ചെയ്തിടുവിന്‍
പരിശുദ്ധന്‍ പരിശുദ്ധന്‍ ദൈവം പരിശുദ്ധന്‍
സ്വര്‍ഗ്ഗത്തില്‍ വാഴുന്ന ദൈവം പരിശുദ്ധന്‍ -2
സാറാഫുകള്‍ പാടും സ്തുതിഗീതം
സ്വര്‍ലോക രാജന് പുതുഗീതം
സീയോനില്‍ കേള്‍ക്കുന്ന ജയഗീതം
ഹല്ലേലൂയ്യാ എന്ന സ്തുതിഗീതം….2 ജനമേ…
തിരുമുമ്പില്‍ അര്‍പ്പിക്കും പ്രാര്‍ത്ഥന കേള്‍ക്കുമവന്‍
ഉയരത്തില്‍ നിന്നും താന്‍ അനുഗ്രഹമരുളീടും -2
സ്തോത്രമെന്ന യാഗം അര്‍പ്പിക്കാം
കീര്‍ത്തനങ്ങള്‍ പാടി പുകഴ്ത്തിടാം
യാഹ് എന്ന ദൈവത്തെ ഉയര്‍ത്തീടാം
രക്ഷയാം ദൈവത്തെ സ്തുതിച്ചീടാം….2 ജനമേ…
Janame ellakalathum
daivaththin kripa padiduvin
avanil mathram chariduvin
avane sthothram cheythiduvin
maname ellaa nerathum
daivathin daya orthiduvin
avanil dinavum chariduvin
avane sthothram cheythiduvin
parisudhan parisudhan daivam parisudhan
swarggathil vazhunna daivam parisudhan
saraphukal padum sthuthigeetham
swarloka rajanu puthugeetham
seeyonil kelkkunna jayageetham
hallelooyyaa enna sthuthigeetham
janame…..
thirumumbil arppikkum prarthana kelkkumavan
uyarathil ninnum thaan anugrahamaruleedum
sthothramenna yagam arppikkaam
keerthanangal padi pukazhthidam
yaah enna daivathe uyartheedam
rakshayam daivathe sthuthicheedam
janame….
Other Songs
ലോകെ ഞാനെന്‍ ഓട്ടം തികച്ചു
സ്വര്‍ഗ്ഗഗേഹേ വിരുതിനായി
പറന്നീടും ഞാന്‍ മറുരൂപമായ്
പരനേശുരാജന്‍ സന്നിധൗ
ദൂതസംഘമാകവെ എന്നെ എതിരേല്‍ക്കുവാന്‍
സദാ സന്നദ്ധരായ് നിന്നീടുന്നേ
ശുഭ്രവസ്ത്രധാരിയായ് എന്‍റെ പ്രിയന്‍റെ മുമ്പില്‍
ഹല്ലേലൂയ്യ പാടിടും ഞാന്‍
ഏറെനാളായ് കാണ്മാനാശയായ്
കാത്തിരുന്ന എന്‍റെ പ്രിയനെ
തേജസ്സോടെ ഞാന്‍ കാണുന്നനേരം
തിരുമാര്‍വ്വോടണഞ്ഞീടുമേ ദൂത….
താതന്‍ പേര്‍ക്കായ് സേവ ചെയ്തതാല്‍
താതനെന്നെ മാനിക്കുവാനായ്
തരുമോരോരോ ബഹുമാനങ്ങള്‍
വിളങ്ങീടും കിരീടങ്ങളായ് ദൂത…
നീതിമാന്മാരായ സിദ്ധന്മാര്‍
ജീവനും വെറുത്ത വീരന്മാര്‍
വീണകളേന്തി ഗാനം പാടുമ്പോള്‍
ഞാനും ചേര്‍ന്നു പാടീടുമെ ദൂത….
കൈകളാല്‍ തീര്‍ക്കപ്പെടാത്തതാം
പുതുശാലേം നഗരമതില്‍
സദാകാലം ഞാന്‍ മണവാട്ടിയായ്
പരനോടുകൂടെ വാഴുമെ ദൂത….
Loke njaanen ottam thikacchu
svarggagehe viruthinaayi 2
paranneedum njaan maruroopamaayu
paraneshuraajan sannidhau 2
doothasamghamaakave enne ethirelkkuvaan
sadaa sannaddharaayu ninneedunne
shubhravasthradhaariyaayu enre priyante mumpil
hallelooyya paadidum njaan 2
erenaalaayu kaanmaanaashayaayu
kaatthirunna ente priyane 2
thejasode njaan kaanunnaneram
thirumaarvvodananjeedume 2 dootha….
thaathan perkkaayu seva cheythathaal
thaathanenne maanikkuvaanaayu 2
tharumororo bahumaanangal
vilangeedum kireedangalaayu 2 dootha…
neethimaanmaaraaya siddhanmaar
jeevanum veruttha veeranmaar 2
veenakalenthi gaanam paadumpol
njaanum chernnu paadeedume 2 dootha….
kykalaal theerkkappedaatthathaam
puthushaalem nagaramathil 2
sadaakaalam njaan manavaattiyaayu
paranodukoode vaazhume 2
dootha