വേഗം വരുമെന്നുരച്ച പ്രാണനാഥന്‍ വേഗം വന്നിടുമേ-2
നൊടിനേരം തന്നില്‍ ധ്വനിക്കും കാഹളം
അക്ഷണം നിദ്ര വിട്ടുണരും വിശുദ്ധര്‍
ഉന്നത ജീവനെയാണ്ടു പോയിടും വാനമേഘത്തില്‍ -2
മഹത്വ രാജരാജ പ്രതിമയെ ധരിച്ചു
അനന്ത കോടിയുഗങ്ങളില്‍ ആനന്ദം പാടി വാഴ്ത്തുവാന്‍
വന്നെന്നെ കൊണ്ടുപോകുവാനച്ചാരം തന്ന
പ്രീയന്‍ വന്നിടുമേ
മഹത്വ…
അന്ത്യനാള്‍ സമീപിക്കും വിശ്വാസത്യാഗം സംഭവിക്കും -2
സ്നേഹം കുറഞ്ഞിടും സേവചെയ്വാനവര്‍
ശക്തരാകില്ലവര്‍ ലജ്ജിതരായിടും
പാപത്തെ ഏറ്റുപറക സ്നേഹിതാ കര്‍ത്തന്‍ വന്നിടുമേ -2
മഹത്വ…
താതന്‍ തുടയ്ക്കും നമ്മുടെ കണ്ണുകളില്‍ നിന്നു
കണ്ണുനീര്‍ത്തുള്ളികളെ
സ്വര്‍ഗ്ഗ സീയോന്‍ മാളിക മേടയില്‍
ദീര്‍ഘയുഗം വസിച്ചാനന്ദം പാടുവാന്‍
വന്നെന്നെ കൊണ്ടുപോകുവാനച്ചാരം തന്ന
പ്രിയന്‍ വന്നിടുമേ
മഹത്വ…
തങ്കത്തെരുവീഥി കണ്ടാനന്ദിപ്പാന്‍ കൊതിക്കുന്നെന്നുള്ളം -2
മുമ്മൂന്നു ഗോപുരം ദിക്കു നാലിങ്കലും
മദ്ധ്യത്തില്‍ മന്ദിരം സര്‍വ്വരത്നങ്ങളാല്‍
ദീര്‍ഘ യുഗായുഗങ്ങളായ് വാണിടാം പ്രിയനുമായതില്‍ -2
മഹത്വ…
Vegam Varumennuraccha Praananaathan Vegam Vannidume-2
Nodineram Thannil Dhvanikkum Kaahalam
Akshanam Nidra Vittunarum Vishuddhar
Unnatha Jeevaneyaandu Poyidum Vaanameghatthil-2
Mahathva Raajaraaja Prathimaye Dharicchu
Anantha Kodiyugangalil Aanandam Paadi Vaazhtthuvaan
Vannenne Kondupokuvaanacchaaram Thanna
Preeyan Vannidume
Mahathva…
Anthyanaal Sameepikkum Vishvaasathyaagam Sambhavikkum -2
Sneham Kuranjidum Sevacheyvaanavar
Shaktharaakillavar Lajjitharaayidum
Paapatthe Ettuparaka Snehithaa KarTthan Vannidume -2
Mahathva…
Thaathan Thudaykkum Nammude Kannukalil Ninnu
KannuneerTthullikale
SvarGga Seeyon Maalika Medayil
DeerGhayugam Vasicchaanandam Paaduvaan
Vannenne Kondupokuvaanacchaaram Thanna
Priyan Vannidume
Mahathva…
Thankattheruveethi Kandaanandippaan Kothikkunnennullam -2
Mummoonnu Gopuram Dikku Naalinkalum
Maddhyatthil Mandiram SarVvarathnangalaal
DeerGha Yugaayugangalaayu Vaanidaam Priyanumaayathil -2
Mahathva…
Other Songs
നീയെന്‍റെ രക്ഷകന്‍ നീയെന്‍റെ പാലകന്‍
https://cdn.crfgospel.in/songs/audio/904_Neeyente_rakshakan.mp3
Above all powers