രാത്രിയാണോ നിൻ ജീവിതേ
ഭീതിവേണ്ട പകൽവരും
രാത്രിയിലും നിൻ കാവലായ്
സ്വർഗതാതൻ കൂടെയുണ്ട്
താതനറിഞ്ഞു നൽകുന്ന
ഇരുളാണോ നിൻ ജീവിതേ
താതൻ ഹിതം നിവർത്തിക്കിൽ
രാവുഷസായ് പ്രകാശിക്കും
ഇരുട്ടിലെ നിക്ഷേപവും
മറവിടത്തിലെ നിധിയും
നൽകി നിന്നെ മാനിക്കുവാൻ
നല്ല താതൻ കൂടെയുണ്ട്
അന്ധകാരം ഭൂമിയെയും
കൂരിരുട്ട് ജാതിയെയും
മൂടീടുമ്പോൾ നിന്റെ മേലോ
തന്റെ തേജസ്സുദിച്ചിടും
Other Songs
നീയെന്റെ രക്ഷകന് നീയെന്റെ പാലകന്
https://cdn.crfgospel.in/songs/audio/904_Neeyente_rakshakan.mp3
Above all powers