എന്‍റെ ദൈവം എനിയ്ക്കുതന്ന-
സ്നേഹസമ്മാനം ഈ ജീവിതം
സ്വന്തരൂപവും ഭാവവുമായ് മെന-
ഞ്ഞെടുത്തെന്നെ തന്‍റെ കൈകളാല്‍
ജീവിതം ഞാന്‍ ദൈവമേ കാഴ്ചയേകുന്നു
ഹൃദയതംബുരുമീട്ടി ഞാന്‍ നന്ദിയേകുന്നു
നന്ദിയേകുന്നു – നന്ദിയേകുന്നു
എന്‍റെ ദൈവം…. സ്വന്തരൂപവും..
മണ്ണില്‍ നിന്‍റെ ശ്വാസമൂതി ജീവനേകീ നീ
എന്‍റെ ഓരോ ശ്വാസവുമിനി നിന്‍റേതാണല്ലോ
മനമിടിഞ്ഞാലും മിഴികള്‍ നീരണിഞ്ഞാലും
ഭാരമേറും കുരിശുപേറി ഞാന്‍ തളര്‍ന്നാലും
എന്‍റെജന്മം പൂര്‍ണ്ണമായ് നിനക്കു നല്‍കാം
എന്‍റെ ദൈവം …….. 1
കുരിശിലന്നു നിന്‍റെജീവന്‍ ബലിയണച്ചതുപോല്‍
മിന്നിമായും മണ്‍ചിരാതായ് ഞാന്‍ മറഞ്ഞാലും
ഇടറിവീണാലും മനസ്സില്‍ ഇരുള്‍ പടര്‍ന്നാലും
ദേഹമാകെ മുറിവുകളാല്‍ നിണമണിഞ്ഞാലും
നിന്‍റെ വഴിയേ മാത്രമെന്നും ഞാന്‍ നടന്നീടും
എന്‍റെ ദൈവം….. സ്വന്തരൂപവും
Ente dyvam eniykkuthanna-
snehasammaanam ee jeevitham
svantharoopavum bhaavavumaayu mena-
njetutthenne thante kykalaal
jeevitham njaan dyvame kaazhchayekunnu
hrudayathamburumeetti njaan nandiyekunnu
nandiyekunnu – nandiyekunnu
ente dyvam….
svantharoopavum..
maannil ninte shvaasamoothi jeevanekee nee
ente oro shvaasavumini nintethaanallo
manamidinjaalum mizhikal neeraninjaalum
bhaaramerum kurishuperi njaan thaalarnnaalum
entejanmam poornnamaayu ninakku nalkaam
ente dyvam …….. 1
kurishilaannu nintejeevan baliyanacchathupol
minnimaayum maannchiraathaayu njaan maranjaalum
idariveenaalum manasil irul patarnnaalum
dehamaake moorivukalaal neenamaninjaalum
ninte vazhiye maathramennum njaan nadanneedum
ente dyvam…..
svantharoopavum
Other Songs
Above all powers