സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ
വേദഗ്രന്ഥത്തിന്‍റെ മാര്‍ഗ്ഗം പുണരുന്നു ഞാന്‍
കരളിന്‍റെ മോഹങ്ങള്‍ ക്ഷണിച്ചിട്ടും നോക്കാതെ
ക്രൂശിതന്‍റെ വഴിയെ വരുന്നിതാ ഞാന്‍
ആ വഴിയോ ഈ വഴിയോ എന്നെന്നുള്ളില്‍ ചിന്തിച്ച്
ആത്മീയ സംഘര്‍ഷം വളരുന്നല്ലോ
സ്വാദേറും…
ലോകാധികാരം തടഞ്ഞിട്ടും കൂസാതെ
സുവിശേഷ സാരം പകരുന്നു ഞാന്‍
ആഹ്ളാദ വേളകള്‍ പറഞ്ഞിട്ടും നോക്കാതെ
യേശുവേ! നിന്‍ സാക്ഷ്യം നല്‍കാന്‍ അണയുന്നു ഞാന്‍
സ്വാദേറും…
കണ്ണീരിന്‍ ഭാരം തകര്‍ത്തിട്ടും വീഴാതെ
കുരിശെന്‍റെ കൈയില്‍ ഏന്തുന്നു ഞാന്‍
നൈരാശ്യം എന്നെ ഉലച്ചിട്ടും കേഴാതെ
നിന്‍റെ നാമം എന്‍റെ ചുണ്ടില്‍ ജപിക്കുന്നു ഞാന്‍
സ്വാദേറും…
ആ വഴിയോ…സ്വാദേറും….
swaaderum lokamenne vilicchittum pokaathe
veda granthatthinte maarggam punarunnu njaan
karalinte mohangal kshanicchittum nokkaathe
krooshithante vazhiye varunnithaa njaan
aa vazhiyo ee vazhiyo ennennullil chinthicchu
aathmeeya samgharsham valarunnallo…2
swaaderum…
lokaadhikaaram thadanjittum koosaathe
suvishesha saaram pakarunnu njaan
aahlaada velakal paranjittum nokkaathe
yeshuve! nin saakshyam nalkaan anayunnu njaan…..2
swaaderum…
kanneerin bhaaram thakartthittum veezhaathe
kurishente kaiyyil enthunnu njaan
nyraashyam enne ulacchittum kezhaathe
ninte naamam ente chundil japikkunnu njaan…..2
swaaderum..
aa vazhiyo…
swaaderum….
Other Songs
Above all powers