യേശുരാജന്‍ കാന്തനായ് വരുന്നതാണേ
എനിയ്ക്കേറ്റവും വലിയ കാര്യം
തന്‍റെ കൂടെ സ്വര്‍ഗ്ഗവീട്ടില്‍ പോകുന്നതാണേ
എനിയ്ക്കേറ്റവും വലിയ സന്തോഷം
യേശുവന്നീടും ഞാനും പോയീടും
ക്ലേശങ്ങളെല്ലാം അന്നു മാറിപ്പോയീടും
ആശയോടെ ഞാന്‍ കാത്തിരിക്കുന്നൂ
ആമേന്‍ കര്‍ത്താവേ വേഗം വരണേ
യേശുരാജന്‍….1, തന്‍റെ കൂടെ…. 1
ഈ മണ്ണിലെ ജീവിതത്തില്‍ ഭാരങ്ങളെല്ലാം
കണ്ണിമയ്ക്കും നേരമതു മാറിപ്പോയീടും
വിണ്ണിലെ വീട്ടില്‍ ഞാനെത്തിച്ചേരുമ്പോള്‍
എണ്ണിത്തീര്‍ത്തിടാത്ത നിത്യഭാഗ്യം കണ്ടീടും
യേശുരാജന്‍….1, തന്‍റെ കൂടെ…. 1
മുള്‍മുടി ഏറിയെന്‍റെ പ്രിയനെങ്കിലും
പൊന്‍മുടിയോടു ഞാന്‍ നേരില്‍ കണ്ടീടും
പൊന്‍മണിമാലയെനിയ്ക്കന്നു തന്നീടും
കണ്‍കൊതി തീരുവോളം അന്നു കണ്ടീടും
യേശുരാജന്‍ … 1, തന്‍റെ കൂടെ …. 1
കര്‍ത്താവിന്‍റെ നാമത്തില്‍ കഷ്ടമേറ്റതാം
കല്ലേറടിയേറ്റതാം പൂര്‍വ്വികന്മാരും
കര്‍ത്താവിനെ നിത്യം പാടി ആരാധിയ്ക്കുമ്പോള്‍
ഏഴയാം ഞാനുമാ കൂട്ടത്തില്‍ പാടും
യേശുരാജന്‍….1
തന്‍റെ കൂടെ…. 1
യേശുവന്നീടും..2
Yeshuraajan kaanthanaayu varunnathaane
eniykkettavum valiya kaaryam
thante koode svarggaveettil pokunnathaane
eniykkettavum valiya santhosham
yeshuvanneedum njaanum poyeedum
kleshangalellaam annu maarippoyeedum
aashayode njaan kaatthirikkunnoo
aamen kartthaave vegam varane
yeshuraajan….1, thante koode…. 1
ee mannile jeevithatthil bhaarangalellaam
kannimaykkum neramathu maarippoyeedum 2
vinnile veettil njaanetthiccherumpol
ennittheertthitaattha nithyabhaagyam kandeedum 2
yeshuraajan….1, thante koode…. 1
mulmudi eriyente priyanenkilum
ponmudiyodu njaan neril kandeedum 2
ponmanimaalayeniykkannu thanneedum
kankothi theeruvolam annu kandeedum 2
yeshuraajan … 1, thante koode …. 1
kartthaavinte naamatthil kashtamettathaam
kalleradiyettathaam poorvvikanmaarum 2
kartthaavine nithyam paadi aaraadhiykkumpol
ezhayaam njaanumaa koottatthil paadum 2
yeshuraajan….1thante koode…. 1
yeshuvanneedum..2
Other Songs
Above all powers